1905 – ഭീമൻകഥ

ആമുഖം

ഭീമൻകഥ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന പത്തൊൻപതാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഭീമൻകഥ
  • താളുകളുടെ എണ്ണം: ഏകദേശം 15
  • പ്രസിദ്ധീകരണ വർഷം:1905
  • പതിപ്പ്: 20ാം പതിപ്പ്
  • പ്രസ്സ്: വിദ്യാഭിവൎദ്ധിനി അച്ചുകൂടം, കൊല്ലം
1905-ഭീമൻകഥ
1905-ഭീമൻകഥ

ഈ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഭീമൻ കഥ ഏത് വിഭാഗത്തിൽ പെട്ട പാട്ടാണെന്ന് എനിക്ക് അറിയില്ല. അറിവുള്ളവർ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1859 – മോക്ഷമാർഗ്ഗം

ആമുഖം

മോക്ഷമാർഗ്ഗം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന പതിനെട്ടാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മോക്ഷമാർഗ്ഗം
  • താളുകളുടെ എണ്ണം: ഏകദേശം 25
  • പ്രസിദ്ധീകരണ വർഷം:1859
  • രചയിതാവ്: John G, Beuttler
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1859 - മോക്ഷമാർഗ്ഗം
1859 – മോക്ഷമാർഗ്ഗം

ഈ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇതിനു മുൻപ് റിലീസ് ചെയ്ത ഇന്ദുമാർഗ്ഗത്തിന്നും റോമമാർഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം എന്ന പുസ്തകം ഹിന്ദുമതത്തെയും റോമൻ കത്തോലിക്ക സഭയെയും താരതമ്യം ചെയുമ്പോൾ, മോക്ഷമാർഗ്ഗം എന്ന ഈ പുസ്തകം ഹിന്ദുമതവും ക്രൈസ്തവമതവും തമ്മിൽ താരതമ്യം ചെയ്യുകയാണ്. സി.എം.എസ്. പാതിരിയായിരുന്ന ഗ്രന്ഥകർത്താവ് Rev. John G, Beuttler ആണ് ഈ പുസ്തകത്തിന്റെ രചന. ഇതേ പോലെയുള്ള മതവിമർശന പുസ്തകങ്ങൾ അക്കാലത്ത് മലയാളത്തിൽ ധാരാളം ഇറങ്ങിയിട്ടൂണെന്ന് തൊന്നുന്നു.

ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1857-ഇന്ദുമാർഗ്ഗത്തിന്നും റോമമാർഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം

ആമുഖം

ഇന്ദുമാർഗ്ഗത്തിന്നും റോമമാർഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന പതിനേഴാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഇന്ദുമാർഗ്ഗത്തിന്നും റോമമാർഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം
  • താളുകളുടെ എണ്ണം: ഏകദേശം 55
  • പ്രസിദ്ധീകരണ വർഷം:1857
  • രചയിതാവ്: John G, Beuttler
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1857-ഇന്ദുമാർഗ്ഗത്തിന്നും റോമമാർഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം
1857-ഇന്ദുമാർഗ്ഗത്തിന്നും റോമമാർഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം

ഈ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇന്ദുമാർഗ്ഗം എന്നത് കൊണ്ട് ഹിന്ദുമതത്തെയും, റോമമാർഗം എന്നത് കൊണ്ട് റോമൻ കത്തോലിക്ക സഭയെയും ആണ് ഉദ്ദേശിക്കുന്നത്. ഇതിനെ രണ്ടിനേയും താരതമ്യം ചെയ്ത് വിഗ്രഹാരാധന അടക്കം പലതിലും റോമൻ കത്തോലിക്ക സഭക്ക് ഹിന്ദുമതത്തിന്റെ രീതികളോട് സാദൃശം ഉണ്ടെന്ന് സ്ഥാപിക്കുകയാണ് സി.എം.എസ്. പാതിരിയായിരുന്ന ഗ്രന്ഥകർത്താവ് Rev. John G, Beuttler. ഇദ്ദേഹത്തിന്റെ കുറച്ചധികം രചനകൾ മലയാളത്തിൽ ഉണ്ട്. അതിൽ മൃഗചരിതം പോലുള്ള പുസ്തകങ്ങൾ മലയാളത്തിലെ നാഴികക്കല്ലെന്ന് പറയാവുന്ന പുസ്തകങ്ങൾ ആണ്. ഇദ്ദേഹത്തിന്റെ രചനകളിൽ ചിലതൊക്കെ ഗുണ്ടർട്ട് ശെഖരത്തിലൂടെ പുറത്ത് വരും.