1934 – മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന

ആമുഖം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടനയുടെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1934ലെ ആദ്യപതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. യാക്കോബായ- ഓർത്തഡൊക്സ് സഭകളുടെ കക്ഷി വഴക്കിൽ കേന്ദ്രസ്ഥാനത്തുള്ള 1934ലെ ഭരണഘടന ഇതാണ്. ഇതിന്റെ പുതിയ വേർഷൻ മലങ്കര ഓർത്തഡൊക്സ് സഭയുടെ വെബ്ബ് സൈറ്റിൽ ഇവിടെ കാണാം.

1934ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഭരണഘടന ഇന്ത്യൻ കോപ്പിറൈറ്റ് നിയമം അനുസരിച്ച് 1994ൽ ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ ആയി. അതിനാൽ 1934ലെ ആദ്യത്തെ പതിപ്പ് ഇപ്പോൾ പൊതുസഞ്ചയത്തിൽ ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന
  • താളുകളുടെ എണ്ണം: ഏകദേശം 32
  • പ്രസിദ്ധീകരണ വർഷം:1934 (കൊല്ലവർഷം 1110)
  • പ്രസ്സ്: മലയാള മനോരമ പ്രസ്സ്, കോട്ടയം
1934 - മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന
1934 – മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ച പോലെ ഒരു സഭയുടെ ഭരണഘടന എന്നതിനെക്കാൾ യാക്കോബ-ഓർത്തഡൊക്സ് കക്ഷിവഴക്കിലെ കേന്ദ്രസ്ഥാനത്തുള്ള രേഖ എന്നതാണ് ഇതിന്റെ ശ്രദ്ധേയത. 2017ൽ വന്ന സുപ്രീം കോടതി വിധി അനുസരിച്ച് എല്ലാ ഓർത്തഡൊക്സ്-യാക്കോബ പള്ളികളും ഈ ഭരണഘടന അനുസരിച്ച് വേണം ഭരിക്കപ്പെടാൻ. എന്നാൽ യാക്കോബക്കാർ ഇത് അംഗീകരിക്കുന്നില്ല. പ്രത്യേകിച്ച് തലവൻ ആരെന്ന കാര്യത്തിൽ യാക്കോബക്കാർക്ക് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ആണ് ഇപ്പോൾ പള്ളി പിടിച്ചെടുക്കലും മറ്റുമായി വലിയ ബഹളം കേരള ക്രൈസ്തവ സമൂഹത്തിൽ നടക്കുന്നത്.

കൂടുതൽ ഗഹനമായി ഈ വിഷയത്തിൽ കൈവെക്കാതിരിക്കുന്നതാണ്  എനിക്കു നല്ലത് എന്നതിനാൽ ഞാനതിനു മുതിരുന്നില്ല.  അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കളർ പതിപ്പും ബ്ലാക്ക് ആന്റ് വൈറ്റിലും ഉള്ള സ്കാൻ നിർമ്മിച്ചിട്ടുണ്ട്. അതിനാൽ തന്നെ സൈസ് പ്രശ്നം ഉണ്ടാവില്ല. ഓൺലൈനായി വായിക്കാനും ആവുന്നതാണ്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1905 – മലങ്കര ഇടവക പത്രിക – പുസ്തകം 14

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1905ാം ആണ്ടിലെ 9 ലക്കങ്ങളുടെ (4, 6, 9 എന്നീ ലക്കങ്ങൾ മിസ്സിങാണ്, 11ാം ലക്കം അപൂർണ്ണമാണ്) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിനാലാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പതിമൂന്ന് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു. അതിന്റെ ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1905ാം ആണ്ടിലെ  9 ലക്കങ്ങൾ (4, 6, 9 എന്നീ ലക്കങ്ങൾ ലഭ്യമായിട്ടില്ല. 11ാം ലക്കം അപൂർണ്ണമാണ്)
  • താളുകളുടെ എണ്ണം: ഏകദേശം 20 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1905
  • പ്രസ്സ്: Mar Thomas Press, Kottayam
1905 – മലങ്കര ഇടവക പത്രിക – പുസ്തകം 14
1905 – മലങ്കര ഇടവക പത്രിക – പുസ്തകം 14

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല.1905ാം ആണ്ടിലെ അഞ്ചാം ലക്കത്തിൽ കാണുന്ന പാത്രിയർക്കീസ് ബാവയുടെ സ്ഥാനഭ്രംശം ആണ് ഞാൻ ഒന്ന് ഓടിച്ചു നോക്കിയപ്പോൾ കണ്ട പ്രധാന വാർത്ത. അത് കേരളത്തിലെ യാക്കോബ-ഓർത്തഡൊക്സ് കക്ഷിവഴക്കുമായി വളരെ ബന്ധമുള്ള ഒരു സംഭവം ആയിരുന്നു.

ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

ഈ മാസികയിലെ വിവിധ ലക്കങ്ങളിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

1905ാം ആണ്ടിലെ 9 ലക്കങ്ങൾ ആണ് ലഭ്യമായിരിക്കുന്നത്. 4, 6, 9 എന്നീ ലക്കങ്ങൾ ഡിജിറ്റൈസേഷനായി ലഭ്യമായിട്ടില്ല. 11ാം ലക്കം അപൂർണ്ണവുമാണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

1892 മുതൽ 1900 വരെയുള്ള ലക്കങ്ങളിൽ നിന്നു വ്യത്യസ്തമായി 1901മുതൽ മുൻപോട്ടുള്ള ലക്കങ്ങൾ ഞാൻ ഫോട്ടോ എടുക്കുന്നില്ല. ഫോട്ടോ എടുത്ത താളുകൾ ആണ് എനിക്കു ലഭിച്ചത്. അതിനാൽ തന്നെ ഫോട്ടോ എടുപ്പിനായി സമയം വിനിയോഗിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. (വേറെയും ധാരാളം രേഖകൾ ഡിജിറ്റൈസേഷനായി ക്യൂവിലാണ്). ചില്ലറ ഗുണനിലവാരപ്രശ്നം ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാത്ത ഫോട്ടോകൾ ആണ് ലഭ്യമായിരിക്കുന്നത്. അതിനാൽ തന്നെ പോസ്റ്റ് പ്രൊസസിങ് പണികൾക്ക് മാത്രമാണ് ഞാൻ സമയം വിനിയോഗിച്ചത്. (എന്നാൽ ഞാൻ നേരിട്ടു ഫോട്ടോയെടുത്ത് ഡിജിറ്റൈസ് ചെയ്ത 1900 വരെയുള്ള ലക്കങ്ങളുടെ ഗുണനിലവാരവും ഉപയോഗക്ഷമതയും 1901ത്തിന്നു ശെഷമുള്ള സ്കാനുകൾക്ക് ഉണ്ടാവണം എന്നില്ല)

ഗുണനിലവാരപ്രശ്നങ്ങൾ ഉള്ളതിനാൽ 1900ത്തിന്നു ശേഷമുള്ള ലക്കങ്ങൾക്ക് ഗ്രേ സ്ക്കെയിൽ വേർഷൻ മാത്രമേ ലഭ്യമാവുകയുള്ളൂ.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1905ാം ആണ്ടിലെ 9 ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള പട്ടികയിലെ കണ്ണികളിൽ നിന്നു ലഭിക്കും.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 7MB മുതൽ 14MB വരെ വലിപ്പമുണ്ട്.

1843 – പുതിയ നിയമം – ബെഞ്ചമിൻ ബെയിലി

ആമുഖം

ബെഞ്ചമിൻ ബെയിലി പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ച ബൈബിളിന്റെ പുതിയനിയമ പരിഭാഷയുടെ 1843 ൽ ഇറങ്ങിയ പതിപ്പിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്..

ജർമ്മനിയിലെ മ്യൂണിക്കിലുള്ള ബവേറിയൻ സ്റ്റേറ്റ് ലൈബ്രറിയുടെ ഡിജിറ്റൽ ശേഖരത്തിൽ നിന്നാണ് ഈ സ്കാൻ ലഭിച്ചത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിന്റെ പുതിയ നിയമം (മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത)
  • താളുകളുടെ എണ്ണം: ഏകദേശം 565
  • പ്രസിദ്ധീകരണ വർഷം:1843
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1843 – പുതിയ നിയമം - ബെഞ്ചമിൻ ബെയിലി
1843 – പുതിയ നിയമം – ബെഞ്ചമിൻ ബെയിലി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇതിനു മുൻപ് ലണ്ടനിൽ അച്ചടിച്ച 1834ലെ പുതിയനിയമം നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം. 1839ൽ അച്ചടിച്ച സങ്കീർത്തനങ്ങളുടെ പുസ്തകവും ലഭിച്ചതാണ്. അത് ഇവിടെ കാണാം.

ആ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ പതിപ്പിലെ പ്രധാനവ്യത്യാസങ്ങൾ രണ്ടാണ്. അച്ചടി വിന്യാസം ഇന്നത്തെ ബൈബിൾ പരിഭാഷ പോലെ ഡബിൾ കോളത്തിലേക്ക് മാറിയിരിക്കുന്നു. 1839ൽ തന്നെ ബെഞ്ചമിൻ ബെയിലി മലയാളമെഴുത്തിൽ പങ്ചേഷൻ ചിഹ്നങ്ങൾ ഇന്നത്തെ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങിയതിനാൽ അത് പ്രത്യേകം എടുത്ത് പറയുന്നില്ല.

ഓരോ വാക്യവും വെവ്വേറെയായാണ് കൊടുത്തിരിക്കുന്നത്. അതിനു പുറമേ പാരഗ്രാഫ് തുടങ്ങുന്നതിനെ സൂചിപ്പിക്കാൻ അതിന്റെ ചിഹ്നവും ഉപയൊഗിച്ചിട്ടുണ്ട്.

1843ൽ ആണ് ബെയിലിയുടെ ബൈബിൾ പരിഭാഷയുടെ പൂർണ്ണ പതിപ്പ് വരുന്നത്. അത് പക്ഷെ ഇതുവരെ നമുക്ക് കിട്ടിയിട്ടില്ല.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: