1879 – കേരളോപകാരി മാസികയുടെ 12 ലക്കങ്ങൾ

ആമുഖം

ബാസൽ മിഷൻ മലയാളത്തിൽ പ്രസിദ്ധീകരിച്ച കേരളോപകാരി എന്ന മാസികയുടെ 1879 ലെ വിവിധ ലക്കങ്ങൾ ഒരു പുസ്തകമായി സമാഹരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന പതിമൂന്നാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: കേരളോപകാരി മാസികയുടെ 1879 ലെ 12 ലക്കങ്ങളും, ബൈബിളിലെ പത്ത് കല്പനകളുടെ അനുബന്ധവും
 • താളുകളുടെ എണ്ണം: ഏകദേശം 275
 • പ്രസിദ്ധീകരണ വർഷം:1879
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
കേരളോപകാരി - 1879
കേരളോപകാരി – 1879

കേരളോപകാരി മാസികയുടെ 1879ലെ ലക്കങ്ങളുടെ  ഡിജിറ്റൽ സ്കാനിനെ പറ്റി

ബാസൽ മിഷൻ 1874ൽ ആരംഭിച്ച മാസികയാണ് കേരളോപകാരി. ഏതാണ്ട് 1880 കളൊടെ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. ക്രിസ്തീയ സാഹിത്യം ഒരു പ്രധാനവിഭവം ആയിരുന്നെങ്കിലും അതിനു പുറമേ ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവ ഒക്കെ കേരളോപകാരിയുടെ ഉള്ളടക്കത്തിന്റെ ഭാഗമാണ്.

അക്കാലത്തെ കേരളത്തിലെ സാമൂഹിക ജീവിതത്തെ മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും. ഒറ്റ നോട്ടത്തിൽ എടുത്തു പറയേണ്ടതായി കണ്ട ചില ലെഖനങ്ങൾ

 • 1876-78 കാലഘട്ടത്തിൽ ഉണ്ടായ മഹാക്ഷാമം (The Great Famine), തെക്കെഇന്ത്യയെ പിടിച്ചുലച്ചിരുന്നു. ഈ മഹാ ക്ഷാമത്തെ പറ്റിയുള്ള റിപ്പോർട്ട് ഈ മാസികയുടെ വിവിധ ലക്കങ്ങളിൽ കാണാം.
 • അമേരിക്കൻ ഭുഖണ്ഡത്തിലേക്ക് ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ളവരെ തട്ടികൊണ്ടുപോയി അടിമക്കച്ചവടം നടത്തിയതിനെപറ്റിയുള്ള ഒരു വിശദ ലെഖനം കാണാം.
 • യേശുക്രിസ്തുവിന്റെ കാലത്തെ ഒന്നാം ഹെരോദാ രാജാവിന്റെ ജീവചരിത്രം
 • തലയോട്ടിയെ പറ്റിയുള്ള ഒരു ലേഖനം
 • നായയെ പറ്റിയുള്ള ഒരു ലേഖനം

തുടങ്ങി നിരവധി ലെഖനങ്ങൾ വിവിധ ലക്കങ്ങളിലായി പരന്നു കിടക്കുന്നു. ഓരോന്നായി എടുത്തെഴുതാൻ നിന്നാൽ അതു തന്നെ വലിയ ഒരു പട്ടിക ആകും. അതിനാൽ അതിനു മുതിരുന്നില്ല.

ഈ പുസ്തകത്തിന്റെ അനുബന്ധമായി ബൈബിളിലെ പത്തു കല്പനകളെ പറ്റിയുള്ള ലേഖനങ്ങൾ ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ചത് കാണുന്നു. അത് കേരളോപകാരി മാസികയുടെ ഭാഗം ആയിരുന്നോ എന്ന് ഉറപ്പില്ല. എന്തായാലും ഈ സ്കാനിന്റെ ഭാഗമായി അതും വരുന്നു.

ഒറ്റ വർഷത്തെ 12 ലക്കങ്ങളിൽ കൂടി (എതാണ്ട് 275 പേജുകൾ) ഈ മാസിക നമുക്ക് മുന്നിൽ വിളമ്പുന്ന വിഭവങ്ങൾ അനവധി ആണ്. അത് ആരൊക്കെ എതൊക്കെ വിധത്തിൽ ഇതു് ഉപയൊഗപ്പെടുത്തും എന്നത് കാലം തെളിയിക്കട്ടെ.

ഈ മാസികയുടെ കൂടുതൽ ലക്കങ്ങൾ കണ്ടു കിട്ടാൻ ഉണ്ട്. പക്ഷെ ട്യൂബിങ്ങനിൽ ഇനി അധികം ബാക്കിയില്ല.

ഇതിൽ കൂടുതൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. ചരിത്രവിഷയമായതിനാൽ പലർക്കും താല്പര്യമുണ്ടാകും എന്നു കരുതുന്നു.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Google+ Comments

1868 – കേരളപഴമ – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം

ഹെർമ്മൻ ഗുണ്ടർട്ട്, കേരളചരിത്രത്തെ കുറിച്ച് രചിച്ച കേരളപഴമ എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പുറത്ത് വിടുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന പന്ത്രണ്ടാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: കേരളപഴമ
 • താളുകളുടെ എണ്ണം: ഏകദേശം 205
 • പ്രസിദ്ധീകരണ വർഷം:1868
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം.
1868 കേരളപഴമ
1868 കേരളപഴമ

കേരളപഴമ എന്ന കൃതിയെപറ്റി

പോർട്ടുഗീസുകാർ കേരളത്തിൽ വന്ന 1498 മുതൽ 1631 വരെയുള്ള കേരളചരിത്രം ആണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം. പോർട്ടുഗീസുകാരുമായി ബന്ധപ്പെട്ടെ കേരളചരിത്രം ആണ് ഇതിൽ കൈകാര്യം ചെയ്തിരിക്കുന്നത്.

മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൽ പി.ജെ. തോമസ് ഈ പുസ്തകത്തിന്റെ പ്രാധാന്യത്തെ പറ്റി ചെറുതായി ഉപന്യസിക്കുന്നുണ്ട്. ഇതേ പുസ്തകത്തിൽ ഡൊ. സ്കറിയ സക്കറിയ, പശ്ചിമോദയം എന്ന മാസികയിൽ പല ലക്കങ്ങളായിട്ടാണ് കേരളപഴമ ആദ്യം പ്രസിദ്ധീകരിച്ചത് എന്നു പറയുന്നുണ്ട്. (1847 മുതൽ 1851 വരെയുള്ള കാലഘട്ടത്തിലാണ് പശ്ചിമോദയം പ്രസിദ്ധീകരിക്കപ്പെട്ടത്). അതിനു ശെഷം 1868ൽ എല്ലാം കൂടി ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചതാണ് നമുക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്ന ഈ പുസ്തകം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. ചരിത്രവിഷയമായതിനാൽ പലർക്കും താല്പര്യമുണ്ടാകും എന്നു കരുതുന്നു.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Google+ Comments

1866-ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തുസഭാനവീകരണം

ആമുഖം

മാർട്ടിൻ ലൂഥർ – പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന ക്രൈസ്തവ പുരോഹിതനും, ദൈവശാസ്ത്രജ്ഞനും, സർവകലാശാലാദ്ധ്യാപകനും, ക്രൈസ്തവസഭാനവീകർത്താവുമായിരുന്നു മാർട്ടിൻ ലൂഥർ. ഇദ്ദേഹത്തിന്റെ ക്രൈസ്തവസഭാനവീകരണ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയ്ക്ക് എതിരായിരുന്നത് കൊണ്ട് കത്തോലിക്ക സഭയോട് പ്രൊട്ടസ്റ്റ് ചെയ്തു എന്നതിനാൽ ഇദ്ദേഹത്തോട് ചേർന്നു നിന്നവരെ പ്രൊട്ടസ്റ്റന്റ്സ് എന്നു വിളിച്ചു. ഇതിലൂടെ ആണ് ഇന്നത്തെ പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉത്ഭവം. അതിനു കാരണമായ മാർട്ടിൻ ലൂഥർ ചിന്തകൾ പാശ്ചാത്യക്രിസ്തീയതയുടേയും, പാശ്ചാത്യ സംസ്കാരത്തിന്റെ തന്നെയും ഗതിയെ മാറ്റിമറിച്ചു. ഈ (https://ml.wikipedia.org/wiki/Martin_Luther) മലയാളം വിക്കിപീഡിയ ലേഖനത്തിൽ മാർട്ടിൻ ലൂഥറുടെ ജീവിതപ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. ഒരു ചെറു വിവരണത്തിന്നു അത് വായിക്കുക.

പോപ്പിന്റെ പാപവിമോചനവിപണനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, മാർട്ടിൻ ലൂഥർ ആൽബർട്ട് മായിൻസ് എന്ന മെത്രാന് കത്തെഴുതി. കത്തിനോടൊപ്പം അദ്ദേഹം, “ദണ്ഡവിമോചനങ്ങളുടെ ശക്തിയേയും ഫലസിദ്ധിയേയും കുറിച്ച് മാർട്ടിൻ ലൂഥറുടെ തർക്കം” എന്ന പേരിലുള്ള രചനയും അയച്ചിരുന്നു. ഇതാണ് പിന്നീട് “95 വാദങ്ങൾ” (95 Theses) എന്ന പേരിൽ പ്രസിദ്ധമായത്. ഇത് ചെയ്തത് 1517 ഒക്ടോബർ 31-ാം തീയതി ആണെന്നാണ് ചരിത്രം. മാർട്ടിൻ ലൂഥറിന്റെ ക്രൈസ്തവസഭാനവീകരണ പ്രവർത്തനങ്ങളുടെ ആരംഭം ആയി ഈ സംഭവമാണ്. ഇന്നു 2017 ഒക്ടോബർ 31 ആയതിനാൽ ഈ സംഭവത്തിന്റെ 500 ാം വാർഷികമാണ്.

പ്രൊട്ടസ്റ്റന്റ് സഭകൾ അല്ലെങ്കിൽ അതിനു ആധാരമായ ദൈവശാസ്ത്രം പിറന്നിട്ട് 500 വർഷം ആയെന്ന് പറയാം. ഇന്നു ലോകം മൊത്തം പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം പിന്തുടരുന്ന ക്രൈസ്തവസഭകൾ ചിതറി കിടക്കുന്നു. കേരളത്തിൽ ഇതിന്റെ നേരവകാശികൾ എന്നു പറയാവുന്നത് ഇപ്പോഴത്തെ സി.എസ്.ഐ. സഭയെ ആണ്. പക്ഷെ അവർ ഈ വാർഷികം അറിഞ്ഞിട്ട് പോലും ഇല്ലെന്ന് തോന്നുന്നു. കഴിഞ്ഞ ഒരാഴ്ച ഞാൻ തിരഞ്ഞെങ്കിലും കേരളത്തിൽ നിന്ന് ഇതിനെ പറ്റിയുള്ള അറിയിപ്പുകൾ ഒന്നും കണ്ടില്ല. എന്നാൽ ലോകവ്യാപകമായി ഇന്നു് ഇതിന്റെ 500ാം വാർഷികം ആഘോഷിക്കുന്നുണ്ട്. അതിനെ പറ്റിയുള്ള ഒരു ചെറിയ കുറിപ്പ് ഈ വാർത്തയിൽ കാണാം. http://time.com/4993119/protestantism-martin-luther-500th-anniversary/

മുകളിൽ പരാമർശിച്ച വിഷയയുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകത്തിന്റെ പൂർണ്ണനാമം ഗൎമ്മന്ന്യ രാജ്യത്തിലെ ക്രിസ്തുസഭാനവീകരണം എന്നാണ്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന പതിനൊന്നാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

500ാം വാർഷിക ദിനത്തിൽ തന്നെ, അതു സംബന്ധിച്ച് ഏകദേശം 150 വർഷം മുൻപ് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതി ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ഗൎമ്മന്ന്യ രാജ്യത്തിലെ ക്രിസ്തുസഭാനവീകരണം
 • താളുകളുടെ എണ്ണം: ഏകദേശം 110
 • പ്രസിദ്ധീകരണ വർഷം:1866
 • പതിപ്പ്: രണ്ടാം പതിപ്പ്
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം.
1866 - ഗൎമ്മന്ന്യ രാജ്യത്തിലെ ക്രിസ്തുസഭാനവീകരണം
1866 – ഗൎമ്മന്ന്യ രാജ്യത്തിലെ ക്രിസ്തുസഭാനവീകരണം

ഗൎമ്മന്ന്യ രാജ്യത്തിലെ ക്രിസ്തുസഭാനവീകരണം എന്ന കൃതിയെപറ്റി

ജർമ്മനിയിൽ നടന്ന ക്രിസ്തുസഭാനവീകരനത്തെ പറ്റിയും മാർട്ടിൻ ലൂഥറുടെ നവീകരണ പ്രവർത്തനങ്ങളെ പറ്റിയും ഒക്കെ മലയാളികൾക്ക് മനസ്സിക്കാനായി 150 വർഷം മുൻപ് മലയാളത്തിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിത്.

ഇപ്പോൾ മലയാളികൾ ജർമ്മനി എന്നു വിളിക്കുന്ന പേർ അക്കാലത്ത് ഗർമ്മന്ന്യ ആയിരുന്നു എന്ന് കൗതുകകരമായി തോന്നുന്നു. ഗർമ്മന്ന്യ എന്ന പേരിന്റെ ഉല്പത്തി അന്വേഷിച്ചു മനസ്സിലാക്കേണ്ടതുണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ