1960 – കടപ്പാടുകൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ ആദ്യകാല നോവലുകളിൽ ഒന്നായ കടപ്പാടുകൾ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി പൊതു ഇടത്തിലേക്ക് കൊണ്ടു വരുന്ന പദ്ധതിയെ പറ്റിയുള്ള കുറിപ്പിനു് ഈ പൊസ്റ്റ് കാണുക.

കടപ്പാടുകൾ - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
കടപ്പാടുകൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കടപ്പാടുകൾ
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 158
  • പ്രസാധകർ: സാഹിത്യപ്രവർത്തക സഹകരണസംഘം
  • അച്ചടി: ഇന്ത്യാ പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1929 – ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം – മയ്യനാട്ടു് കെ. ദാമോദരൻ

മയ്യനാട്ടു് കെ. ദാമോദരൻ രചിച്ച ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് 1929ൽ ഇറങ്ങിയ പുസ്തകം ആയതിനാൽ ഗുരുവിന്റെ സമാധിയോട് അടുത്ത് ഇറങ്ങിയ പുസ്തകം ആണെന്ന് ഉറപ്പ്. മാത്രമല്ല ശ്രീനാരായണഗുരുവിന്റെ ഏറ്റവും പഴയ ജീവചരിത്രങ്ങളിൽ ഒന്നും ആയിരിക്കും ഇത്. ഗുരുവിന്റെ സഹോദരിമാരുടെ അടക്കം കുറച്ചു അപൂർവ്വമായ ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടൂണ്ട്.

പുസ്തകത്തിന്റെ പഴക്കവും, പേജുകളുടെ നിലവാരപ്രശ്നവും മറ്റും മൂലമുള്ള ചില ചെറിയ പരിമിതികൾ ഡിജിറ്റൽ പതിപ്പിനു  ഉണ്ട്. 1929ൽ നിന്നുള്ള ഡോക്കുമെന്റേഷൻ ആയതിനാൽ ഉള്ളടക്കത്തിനും ചിത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്.

 

ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം - മയ്യനാട്ടു് കെ. ദാമോദരൻ
ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം – മയ്യനാട്ടു് കെ. ദാമോദരൻ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, നാരായണഗുരുവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകൾ ഒക്കെയും ഡിജിറ്റൈസ് ചെയ്ത് ജനങ്ങൾക്ക് (പ്രത്യേകിച്ച് ഗവേഷകർക്ക്) എപ്പോഴും സൗജ്യന്യമായി ലഭ്യമായികാണണം  എന്ന് ആഗ്രഹിക്കുന്ന ശ്രീ. പി. ആർ. ശ്രീകുമാർ ആണ്. അതിനായി അദ്ദേഹം വളരെ ത്യാഗം തന്നെ ചെയ്യുന്നുണ്ട്. ഉദാഹരണത്തിനു ഈ പുസ്തകമടകമുള്ള പുസ്തകങ്ങൾ കൊണ്ട് അദ്ദേഹം എന്നെ കാണാനായി ബാംഗ്ലൂരിൽ വന്നു. അങ്ങനാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ എനിക്കറിയുന്ന മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം
  • രചന: മയ്യനാട്ടു് കെ. ദാമോദരൻ
  • പ്രസാധകർ: കെ. നാരായണൻ
  • പ്രസിദ്ധീകരണ വർഷം: 1929 (മലയാള വർഷം 1104)
  • താളുകളുടെ എണ്ണം:  222
  • പ്രസ്സ്:വി.വി. പ്രസ്സ്, കൊല്ലം  
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

 

ജന്തുലോകം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്തുലോകം എന്ന രചനയുടെ  മൂന്നു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മൂന്നു പതിപ്പുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട്ടുള്ള പൂർണ്ണപബ്ലിക്കേഷസ് ആണ്. ഈ പുസ്തകത്തിലെ ലേഖനങ്ങൾ കോന്നിയൂർ ആർ. നരേന്ദ്രനാഥ് പലപ്പോഴായി പത്രങ്ങളിലും ബാലമാസികകളിലും എഴുതിയ ശാസ്ത്രലേഖനങ്ങളുടെ സമാഹാരം ആണ്.

 

ജന്തുലോകം - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
ജന്തുലോകം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ പതിപ്പിന്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

1990ലെ പതിപ്പ്

  • പേര്: ജന്തുലോകം 
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 62
  • പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്
  • അച്ചടി: ക്രിസ് പ്രിന്റേഴ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

2007ലെ പതിപ്പ്

  • പേര്: ജന്തുലോകം 
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 2007
  • താളുകളുടെ എണ്ണം: 72
  • പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

2014ലെ പതിപ്പ്

  • പേര്: ജന്തുലോകം 
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 2014
  • താളുകളുടെ എണ്ണം: 72
  • പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്
  • അച്ചടി: കെ.ടി.സി ഓഫ്സെറ്റ് പ്രിന്റേഴ്സ്, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി