1908 – യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ

ആമുഖം

യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ
  • രചയിതാവ്: മല്പാൻ വട്ടശ്ശേരിൽ ഗീവറുഗീസു കത്തനാർ
  • താളുകളുടെ എണ്ണം: ഏകദേശം 64
  • പ്രസിദ്ധീകരണ വർഷം:1908
  • പതിപ്പ്: മൂന്നാം പതിപ്പ്
  • പ്രസ്സ്: മാർ തോമ്മസ് അച്ചുകൂട്ടം, കോട്ടയം
1908 - യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ
1908 – യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പേർ സൂചിപ്പിക്കുന്നത് പോലെ യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ ഉപദേശങ്ങളുടെ സാരമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഏതാണ്ട് 34 വിഷയങ്ങളിലുള്ള വിവിധ സംഗതികൾ ഈ പുസ്തകത്തിന്റെ ഭാഗമാണ്. ഇതിൽ കൂടുതൽ ഈ വിഷയത്തെ പറ്റി എഴുതാൻ ജ്ഞാനം ഇല്ലാത്തതിനാൽ ഞാനതിനു മുതിരുന്നില്ല.

പുസ്തകത്തിൽ ഇത് മൂന്നാം പതിപ്പാണെന്ന് കാണുന്നു. ഇതിനു മുൻപുള്ള പതിപ്പുകൾ എന്ന് ഇറങ്ങി എന്നതിനെ പറ്റി എനിക്ക് ധാരണയില്ല.

പുസ്തകം സ്കാൻ ചെയ്യാനായി നേരിട്ടു എന്റെ കൈയ്യിൽ കിട്ടിയില്ല. മറ്റൊരാൾ എടുത്ത ഫോട്ടോ ആണ് കൈയ്യിൽ കിട്ടിയത്. അതിനാൽ ഗുണനിലവാരപ്രശ്നം ഉണ്ട്. എങ്കിലും ഇടയ്ക്ക് 2 പേജുകൾ ഔട്ട് ഓഫ് ഫൊക്കസ് ആയി പൊയതും 2 പെജുകൾ പകുതിയായി മുറിഞ്ഞിരിക്കുന്നതും ഒഴിച്ചാൽ ബാക്കി എല്ലാ പേജുകളുടേയും ഉള്ളടക്കം പൂർണ്ണമായി വായിക്കാം. ഫോട്ടോ എടുത്ത് കിട്ടിയ പേജുകൾ പ്രോസസ് ചെയ്ത് ഡിജിറ്റൽ പതിപ്പ് ഉണ്ടാക്കുന്ന പണി മാത്രമാണ് ഞാൻ ചെയ്തത്.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

 

1934 – മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന

ആമുഖം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടനയുടെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1934ലെ ആദ്യപതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. യാക്കോബായ- ഓർത്തഡൊക്സ് സഭകളുടെ കക്ഷി വഴക്കിൽ കേന്ദ്രസ്ഥാനത്തുള്ള 1934ലെ ഭരണഘടന ഇതാണ്. ഇതിന്റെ പുതിയ വേർഷൻ മലങ്കര ഓർത്തഡൊക്സ് സഭയുടെ വെബ്ബ് സൈറ്റിൽ ഇവിടെ കാണാം.

1934ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഭരണഘടന ഇന്ത്യൻ കോപ്പിറൈറ്റ് നിയമം അനുസരിച്ച് 1994ൽ ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ ആയി. അതിനാൽ 1934ലെ ആദ്യത്തെ പതിപ്പ് ഇപ്പോൾ പൊതുസഞ്ചയത്തിൽ ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന
  • താളുകളുടെ എണ്ണം: ഏകദേശം 32
  • പ്രസിദ്ധീകരണ വർഷം:1934 (കൊല്ലവർഷം 1110)
  • പ്രസ്സ്: മലയാള മനോരമ പ്രസ്സ്, കോട്ടയം
1934 - മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന
1934 – മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ച പോലെ ഒരു സഭയുടെ ഭരണഘടന എന്നതിനെക്കാൾ യാക്കോബ-ഓർത്തഡൊക്സ് കക്ഷിവഴക്കിലെ കേന്ദ്രസ്ഥാനത്തുള്ള രേഖ എന്നതാണ് ഇതിന്റെ ശ്രദ്ധേയത. 2017ൽ വന്ന സുപ്രീം കോടതി വിധി അനുസരിച്ച് എല്ലാ ഓർത്തഡൊക്സ്-യാക്കോബ പള്ളികളും ഈ ഭരണഘടന അനുസരിച്ച് വേണം ഭരിക്കപ്പെടാൻ. എന്നാൽ യാക്കോബക്കാർ ഇത് അംഗീകരിക്കുന്നില്ല. പ്രത്യേകിച്ച് തലവൻ ആരെന്ന കാര്യത്തിൽ യാക്കോബക്കാർക്ക് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ആണ് ഇപ്പോൾ പള്ളി പിടിച്ചെടുക്കലും മറ്റുമായി വലിയ ബഹളം കേരള ക്രൈസ്തവ സമൂഹത്തിൽ നടക്കുന്നത്.

കൂടുതൽ ഗഹനമായി ഈ വിഷയത്തിൽ കൈവെക്കാതിരിക്കുന്നതാണ്  എനിക്കു നല്ലത് എന്നതിനാൽ ഞാനതിനു മുതിരുന്നില്ല.  അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കളർ പതിപ്പും ബ്ലാക്ക് ആന്റ് വൈറ്റിലും ഉള്ള സ്കാൻ നിർമ്മിച്ചിട്ടുണ്ട്. അതിനാൽ തന്നെ സൈസ് പ്രശ്നം ഉണ്ടാവില്ല. ഓൺലൈനായി വായിക്കാനും ആവുന്നതാണ്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1869-ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം

ആമുഖം

ബാസൽ മിഷൻ സഭയുടെ  മതപ്രബോധന പുസ്തകമായ ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 96 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 33
  • പ്രസിദ്ധീകരണ വർഷം:1869
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1869-ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം
1869-ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ചതുപോലെ ഇത് ബാസൽ മിഷൻ സഭയിയുടെ മതപ്രബോധന പുസ്തകമാണ്.  ക്രൈസ്തവ മത സംബന്ധിയായ വിവിധ വിഷയങ്ങളിൽ ഉള്ള ഏഴ് അദ്ധ്യായങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. ഉള്ളടക്കം മൊത്തമായി ചോദ്യോത്തര രൂപത്തിലാണ്.

ഉള്ളടക്കം മൊത്തമായി ജർമ്മൻ ഭാഷയിലുള്ള മൂലകൃതിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷചെയ്തതാണെന്ന് പുസ്തകത്തിന്റെ പേരിൽ നിന്നു തന്നെ മനസ്സിലാക്കാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)