1836 – ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ

ആമുഖം

സി.എം.എസ്. മിഷനറിമാർ പ്രസിദ്ധീകരിച്ച പ്രാർത്ഥനാപുസ്തകമായ ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ
  • രചന: ആദ്യകാല സി.എം.എസ്. മിഷനറിമാരായ ബെഞ്ചമിൻ ബെയിലി, ഹെൻറി ബേക്കർ സീനിയറും ഒക്കെ ആയിരിക്കാം  
  • പ്രസിദ്ധീകരണ വർഷം: 1836
  • താളുകളുടെ എണ്ണം:  56
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1836 - ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ
1836 – ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബെഞ്ചമിൻ ബെയിലി ആയിരിക്കാം ഈ പ്രാർത്ഥാ[ഉസ്തകം ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്തതെന്ന് ഊഹിക്കാം. വ്യക്തിഗതമായി ചെയ്യേണ്ടുന്ന പൊതുപ്രാർത്ഥനകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കുറച്ചു കൂടെ വിവരത്തിനു മനോജ് എബനെസർ എഴുതിയ ഈ ബ്ലോഗ് പൊസ്റ്റ് വായിക്കുക.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി (archive.org): കണ്ണി 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി (gpura.org): കണ്ണി 
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (6.1 MB )

1877 – മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം – കല്ലാടി തയ്യൻ രാമുണ്ണി

ആമുഖം

മലയാളത്തിലുള്ള വാക്കു പുസ്തകം എന്ന ഒരു സവിശേഷപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കല്ലാടി തയ്യൻ രാമുണ്ണി എന്ന ആളാൽ ഉണ്ടാക്കപ്പെട്ടതാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  A Vocabulary Malayalam And English – മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം 
  • രചന: കല്ലാടി തയ്യൻ രാമുണ്ണി (എഫ് എഫ് ലെമറൽ സായ്പ് പരിശോധിച്ചത്)
  • പ്രസിദ്ധീകരണ വർഷം: 1877
  • താളുകളുടെ എണ്ണം:  71
  • പ്രസ്സ്: വിദ്യാർത്ഥി സന്താനം പ്രസ്സ്, തലശ്ശേരി
1877 - മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം - കല്ലാടി തയ്യൻ രാമുണ്ണി
1877 – മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം – കല്ലാടി തയ്യൻ രാമുണ്ണി

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

വാക്കു പുസ്തകം എന്ന പേരിൽ മലയാളവാക്കുകളുടെ ഇംഗ്ലീഷ് അർത്ഥവും, ഇംഗ്ലീഷ് വാക്കിന്റെ മലയാള ഉച്ചാരണവും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കല്ലാടി തയ്യൻ രാമുണ്ണി  തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ ഉള്ളടക്കം എഫ് എഫ് ലെമറൽ സായ്പ്  പരിശൊധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടൂണ്ട്.

പുസ്തകത്തിന്റെ തുടക്കത്തിലെ മുഖവരയിൽ മലയാള ലിപി പരിണാമത്തിന്റെ ചില സൂചനകൾ കാണാം.

  1. ചന്ദ്രക്കല പുസ്തകത്തിൽ കണ്ടാൽ അത് എങ്ങനെ വായിക്കണം എന്ന സൂചന.
  2. എകാരചിഹ്നമായ  െയും ഏകാര ചിഹ്നമായ യും എങ്ങനെ വായിക്കണം എന്നതിന്റെ സൂചന.

മിഷനറിമാർ വരുത്തിയ ഈ രണ്ട് പരിഷ്കാരങ്ങൾ സ്വദേശിപ്രസാധകർ (തലശ്ശേരിയിലെ വിദ്യാർത്ഥി സന്താനം പ്രസ്സ്) അച്ചടിയിലേക്ക് കൊണ്ടുവന്നതോടെ ഇക്കാര്യത്തിലുള്ള പരിഷ്കരണം പൂർത്തിയായി എന്നു പറയാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1856 – ജ്ഞാനദീപസൂചകം – റവ. ജോസഫ് പീറ്റ്

ആമുഖം

റവ: ജോസഫ് പീറ്റ് രചിച്ചതെന്ന് കരുതപ്പെടുന്ന  ജ്ഞാനദീപസൂചകം എന്ന ക്രൈസ്തവമതപഠന പുസ്തകത്തിന്റെ (കാറ്റിസം) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിഷനറിമാരുമായി ബന്ധമുള്ള രേഖകൾ കണ്ടെടുക്കുന്നതിലും അത് പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിലും ശ്രദ്ധിക്കുന്ന  മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  ജ്ഞാനദീപസൂചകം
  • രചന: റവ. ജോസഫ് പീറ്റ്
  • പ്രസിദ്ധീകരണ വർഷം: 1856
  • താളുകളുടെ എണ്ണം:  28
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1856 - ജ്ഞാനദീപസൂചകം - റവ. ജോസഫ് പീറ്റ്
1856 – ജ്ഞാനദീപസൂചകം – റവ. ജോസഫ് പീറ്റ്

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് ക്രൈസ്തവമതപഠന (കാറ്റിസം) പുസ്തകമാണ്. ജോസഫ് പീറ്റാണ് ഇത് രചിച്ചതെന്ന സൂചന അവസാന പേജിൽ ഉള്ള J.P. എന്ന ഇനീഷ്യലിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ജോസഫ് പീറ്റിന്റെ കൈയൊപ്പ് പതിഞ്ഞ വേറെയും പുസ്തകങ്ങൾ നമുക്ക് മുൻപ് കിട്ടിയതാണ്. 28 പേജുകൾ മാത്രമുള്ള കൊച്ചുപുസ്തകമാണിത്.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി (archive.org): കണ്ണി 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി (gpura.org): കണ്ണി 
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ ( 4.2 MB )