തിരുവല്ലയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഭാഷാപോഷിണി ചിത്രമാസികയുടെ പുസ്തകം 45ൻ്റെ 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ 1940 ൽ പ്രസിദ്ധീകരിച്ച 4,5 ലക്കങ്ങളും 1941ൽ പ്രസിദ്ധീകരിച്ച 6,7,8,9 ലക്കങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. ഇതിൽ ലക്കം 8,9 എന്നത് ഒരുമിപ്പിച്ച് ഒറ്റലക്കമായാണ് ഇറക്കിയിരിക്കുന്നത്. ഈ 5 ലക്കമടക്കം ഭാഷാപോഷിണി ചിത്രമാസികയുടെ മൊത്തം 11 ലക്കങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്.
ഈ മാസികയുടെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം അല്ല. എന്നാൽ മനോരമയുടെ ഭാഷാപോഷീനി പ്രസിദ്ധീകരണത്തിൻ്റെ ലെഗസി ഭാഷാപോഷിണി ചിത്രമാസിക അവകാശപ്പെടുന്നുണ്ട്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമേ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
രേഖകളുടെ തനിമ നിലനിർത്താനായി താഴെ മൂന്നു വിശേഷാൽ പ്രതികളും വെവ്വേറെ തന്നെ ഡിജിറ്റൈസ് ചെയ്ത് രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും ചേർത്ത് കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
രേഖ 1
- പേര്: ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 45 ലക്കം 4
- പ്രസിദ്ധീകരണ വർഷം: 1940 (കൊല്ലവർഷം 1116 വൃശ്ചികം)
- താളുകളുടെ എണ്ണം: 28
- പ്രസാധകർ: K.C. Itty
- അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 2
- പേര്: ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 45 ലക്കം 5
- പ്രസിദ്ധീകരണ വർഷം: 1940 (കൊല്ലവർഷം 1116 ധനു)
- താളുകളുടെ എണ്ണം: 26
- പ്രസാധകർ: K.C. Itty
- അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 3
- പേര്: ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 45 ലക്കം 6
- പ്രസിദ്ധീകരണ വർഷം: 1941 (കൊല്ലവർഷം 1116 മകരം)
- താളുകളുടെ എണ്ണം: 28
- പ്രസാധകർ: K.C. Itty
- അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 4
- പേര്: ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 45 ലക്കം 7
- പ്രസിദ്ധീകരണ വർഷം: 1941 (കൊല്ലവർഷം 1116 കുംഭം)
- താളുകളുടെ എണ്ണം: 28
- പ്രസാധകർ: K.C. Itty
- അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 5
- പേര്: ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 45 ലക്കം 8, 9
- പ്രസിദ്ധീകരണ വർഷം: 1941 (കൊല്ലവർഷം 1116 മീനം, മേടം)