1864 ജൂലൈ -1866 ഏപ്രിൽ – വിദ്യാസംഗ്രഹം

ആമുഖം

കേരളത്തിലെ ആദ്യത്തെ കോളേജ് മാഗസിൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) ത്തിന്റെ ഒന്നാമത്തെ വരവിലെ എല്ലാ ലക്കങ്ങളുടേയും ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെപങ്കു വെക്കുന്നത്.  മുൻപ് വിവിധ ലക്കങ്ങൾ സ്കാൻ ചെയ്യുന്നതും പ്രോസസ് ചെയ്യുന്നതും അനുസരിച്ച് വെവ്വേറെ പോസ്റ്റുകളിലൂടെ പങ്കു വെച്ചിരുന്നു എങ്കിലും ലക്കങ്ങൾ തപ്പിയെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നു എന്ന് ചിലർ പറഞ്ഞതിനാലാണ് എല്ലാം കൂടെ ഒറ്റ പോസ്റ്റാക്കുന്നത്.  ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ ലക്കങ്ങൾ  തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) പുസ്തകം ഒന്ന്, ലക്കം 1,2,3,4,5,6,7,8
  • താളുകൾ: ഓരോന്നും 50 താളുകൾക്ക് അടുത്ത്
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • പ്രസാധകർ: കോട്ടയം കോളേജ്
  • പ്രസിദ്ധീകരണ വർഷം: 1864 ജൂലൈ  മുതൽ 1866 ഏപ്രിൽ വരെ

1864-July - വിദ്യാസംഗ്രഹം

ഉള്ളടക്കം

ആകെ എട്ടു ലക്കങ്ങൾ ആണ് വിദ്യാസംഗ്രഹത്തിന്റെ ഒന്നാമത്തെ വരവിൽ ഉണ്ടായത്. 1864 ജൂലൈയിൽ ഒന്നാം ലക്കത്തൊടെ തുടങ്ങിയ പ്രസിദ്ധീകരണം 1866 ഏപ്രിലിലെ എട്ടാം ലക്കത്തൊടെ അവസാനിക്കുകയാണ്. ഈ എട്ടു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനും നമുക്കു ലഭ്യമായതിൽ സന്തോഷിക്കാം.

ഡൗൺലോഡ് വിവരങ്ങൾ

ഒന്നാം ലക്കം – 1864 ജൂലൈ

രണ്ടാം ലക്കം – 1864 ഒക്ടോബർ

മൂന്നാം ലക്കം – 1865 ജനുവരി

നാലാം ലക്കം – 1865 ഏപ്രിൽ

അഞ്ചാം ലക്കം – 1865 ജൂലൈ

ലക്കം 6 – 1865 ഒക്‌ടോബർ

ലക്കം 7 –  1866 ജനുവരി

ലക്കം 8 – 1866 ഏപ്രിൽ

1942 ഡിസംബർ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 12

ആമുഖം

ബാലമിത്രം എന്ന ബാലകീയ മാസികയുടെ പഴയ കുറച്ചധികം ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ നമ്മൾ ഇതിനകം കണ്ടിരുന്നല്ലോ. ഇനിയും കൂടുതൽ പതിപ്പുകൾ ഡിജിറ്റൈസേഷനായി ലഭ്യമായിരിക്കുന്നു. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: ബാലമിത്രം
  • പതിപ്പ്: പുസ്തകം ൧൮ (18), ലക്കം ൧൨ (12) (1942 നവംബർ, ഡിസംബർ ലക്കം)
  • വർഷം: 1942
  • താളുകൾ: 36
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1942 ഡിസംബർ - ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 12
1942 ഡിസംബർ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 12

ഉള്ളടക്കം

മറ്റു ലക്കങ്ങളിലെ പോലെ തന്നെ ഉള്ളടക്കത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങൾ കാണുന്നു. മറ്റു ലക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് കുറച്ചധികം രേഖാചിത്രങ്ങൾ കാണുന്നു എന്നത് എടുത്തുപറയേണ്ടതാണ്. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ്

ന്റ എന്ന കൂട്ടക്ഷരത്തിന്റെ പരിണാമം – 1678 മുതൽ

ന്റ എന്ന കൂട്ടക്ഷരത്തിന്റെ പരിണാമം -1678 മുതൽ

പഴയ രേഖകളിലൂടെ കടന്നു പോകുമ്പോൾ ന്റ എന്ന കൂട്ടക്ഷരത്തിനു സംഭവിച്ച പരിണാമത്തിന്റെ കാര്യത്തിൽ ശ്രദ്ധയിൽ പെട്ടത് ചിലത് ഡോക്കുമെന്റ് ചെയ്യുന്നു. (ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആവശ്യമായ ഇൻപുട്ട് തന്ന സിബു സി.ജെ.യ്ക്കും സുനിലിനും നന്ദി)

ന്റ
ന്റ

ന്റ എന്ന കൂട്ടക്ഷരത്തെ പറ്റി മലയാളം വിക്കിപീഡിയയിൽ ഇങ്ങനെ പറയുന്നു

മലയാളലിപിയിലെ ഒരു കൂട്ടക്ഷരമാണ് ന്റ. ഺ-വർഗ്ഗത്തിലെ അനുനാസികമായ “[൧], ഖരമായ “” എന്നീ അക്ഷരങ്ങളുടെ സ്വനിമങ്ങൾ കൂടിച്ചേർന്നതാണ് ന്റ ഉണ്ടാകുന്നത്. ഺ-വർഗ്ഗത്തിന് പ്രത്യേക ലിപികൾ പ്രയോഗത്തിലില്ലാത്ത മലയാളത്തിൽ ൻ എന്ന അക്ഷരം ഩ-യുടെ ചില്ലായി പ്രവർത്തിക്കുന്നു; അതിനുതാഴെ ഺ എന്ന സ്വനിമം കൂടി എഴുതാനുപയോഗിക്കുന്ന റ ചേർത്താണ് സാധാരണയായി ഈ കൂട്ടക്ഷരം എഴുതുന്നത്. എന്നാൽ ൻ, റ എന്നിവ അടുപ്പിച്ചെഴുതുന്ന രീതിയും (ൻ‌റ) നിലവിലുണ്ട്.

പഴയ രേഖകളിൽ നിന്നു കിട്ടിയ ചില തെളിവുകൾ:

 

ചുരുക്കത്തിൽ ൻറ‌റ —> ൻറ /ന്റ (ന്റ – “ൻ”-ന്റെ അടിയിൽ “റ” ) എന്നിങ്ങനെ ആണ് പരിണമിച്ചിരിക്കുന്നത്.

ഇതിൽ റോബർട്ട് ഡുർമ്മണ്ടിന്റെ 1799ലെ പുസ്തകത്തിൽ കാണുന്ന റൻറ എന്ന രൂപം ഡുർമണ്ടിനു സംഭവിച്ച പിഴവോ (അതിനു സാദ്ധ്യത വളരെ കുറവാണ്) അതുമല്ലെങ്കിൽ ഒരു അച്ച് നിർമ്മാണ പിഴവോ ആവാനാണ് സാദ്ധ്യത. കാരണം അതെ അച്ച് ഉപയൊഗിച്ച് അച്ചടിച്ച റമ്പാൻ ബൈബിളിൽ ൻറ‌ എന്ന രൂപം കടന്നു വരുന്നുണ്ട്. ആ പുസ്തകത്തിലാണ് ആദ്യമായി ൻറ എന്ന രൂപം കാണുന്നത് താനും.

ന്റ (“ൻ”-ന്റെ അടിയിൽ “റ” എഴുതുന്ന രീതി) താരതമ്യേന പുതിയ പരിഷ്കാരം ആണെന്ന് പറയാമെന്ന് തോന്നുന്നു. കാരണം 1824 തൊട്ട് 1960 വരെയുള്ള അച്ചടിയിലും  കൈയെഴുത്തിലും ഒക്കെ ഭൂരിപക്ഷവും “ൻറ” എന്ന രൂപമാണ്.