1824 – ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

ആമുഖം

കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം ഏതെന്ന ചോദ്യത്തിന്നു ഉത്തരം എന്തെന്ന് ഇപ്പോൾ നമുക്കറിയാം. 1824-ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ എന്ന പുസ്തകം ആണെന്ന് വിവിധ തെളിവുകൾ കാണിക്കുന്നു. ആ പുസ്തകത്തിന്റെ അത്യാവശ്യം നല്ല ഒരു സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിഷനറിമാരുമായി ബന്ധമുള്ള വിവരങ്ങൾ ഡോക്കുമെൻ്റ് ചെയ്യുന്നതിൽ ശ്രദ്ധ വെക്കുന്ന ശ്രീ മനോജ് എബനേസർ  ഈയടുത്ത് തന്റെ ഗവേഷണത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിൽ പോയിരുന്നു. ആ സമയത്ത് എന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് കുറച്ചധികം പുസ്തകങ്ങളുടെ താളുകൾ ഫോട്ടോയെടുത്തു എന്നെ ഏല്പിച്ചു. അങ്ങനെ ഏല്പിച്ച ഒരു പുസ്തകം ആണിത്.  ബാക്കിയുള്ളത് പിറകേ വരുന്നു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ
  • താളുകളുടെ എണ്ണം: ഏകദേശം 200 താളുകൾ.
  • പ്രസിദ്ധീകരണ വർഷം: 1824
  • പ്രസ്സ്: സി.എം.എസ് പ്രസ്സ്, കോട്ടയം.
  • രചയിതാവ്: ബെഞ്ചമിൻ ബെയിലി (ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്തത്)
  • പ്രത്യേകത: കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം.
1824 - ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ
1824 – ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള വിശദമായ പഠനങ്ങൾക്ക് കോട്ടയം സി.എം.എസ് കോളേജ് പ്രൊഫസർ ആയ ഡോ: ബാബു ചെറിയാന്റെ (ഇപ്പോൾ അദ്ദേഹം റിട്ടയർ ആയെന്ന് തോന്നുന്നു) വിവിധ ലേഖനങ്ങൾ കാണുക.  ആധുനിക കാലത്ത് ഈ പുസ്തകം ആദ്യമായി ഐഡിന്റിഫൈ ചെയ്യുന്നത് ഡോ: ജോർജ്ജ് ഇരുമ്പയം ആണ്.

ബെഞ്ചമിൻ ബെയിലി ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ താഴെ പറയുന്ന എട്ടു കഥകളാണ് ഇതിന്റെ ഉള്ളടക്കം:

  • എം‌ഗലാന്തിൽ മാർജ്ജരി എന്ന പെരായി നാല വയസ്സചെന്ന ഒരു പെൺ പൈതലിന്റെ കഥാ
  • ജ്ഞാനിപൈതലിന്റെ കഥാ
  • ആട്ടിൻകുട്ടികളുടെ കഥാ
  • വിപദി ധൈർയ്യം ഒരു കഥാ
  • ജൊർജ്ജിന്റെയും അവന്റെ ചക്രത്തിന്റെയും കഥാ
  • എഡ്‌വാർഡ എന്ന പെർ ഉളവായ രാജാക്കന്മാരിൽ ആറാമന്റെ ചരിതം
  • മനസ്സുറപ്പിന്റെ സം‌ഗതി
  • തെയൊഫിലുസിന്റെയും സോപ്യായുടെയും കഥാ.

അക്കാലത്ത് ചന്ദ്രക്കല ഉപയോഗത്തിൽ ഇല്ലാത്തതിനാൽ സം‌വൃതോകാരം, കേവലവ്യജ്ഞനം ഒക്കെ സന്ദർഭം അനുസരിച്ച് വായിക്കുകയേ വഴിയുള്ളൂ.  സം‌വൃതോകാരം, കേവലവ്യജ്ഞനത്തിനായി ചിഹ്നം ഇല്ലാത്തത് മിഷനറിമാരെ കുഴപ്പിച്ചിരുന്നു. അതു മറികടക്കാൻ അവർ പല കുറുക്കുവഴികൾ ചെയ്യുന്നുണ്ട്. ഇവിടെ തന്നെ  വാക്കുകളുടെ അവസാനം ഉള്ള അ കാരം വ്യക്തമായി സൂചിപ്പിക്കാൻ ബെയിലി കഥാ എന്നു തന്നെ എഴുതിയിയിക്കുന്നത് ശ്രദ്ധിക്കുക. എങ്കിലും ചില വിദേശപേരുകൾ മലയാളത്തിലാക്കുമ്പോൾ ഉച്ചാരണം വ്യക്തമാക്കാൻ ബെഞ്ചമിൻ ബെയിലി ഈ പുസ്തകത്തിൽ രേഫത്തിന്റെ വര കേവലവ്യഞ്ജന ചിഹ്നമായി ഉപയോഗിക്കുന്നത് കാണുക (ഉദാ: തിയൊഫിലസ഻)‌. ചന്ദ്രക്കല സംബന്ധിച്ച ഇത്തരം സമാനസംഗതികൾ ചർച്ച ചെയ്യുന്ന ഒരു പ്രബന്ധം സിബുവും സുനിലും ഞാനും ചേർന്ന് എഴുതിയത് ഇവിടെ കാണാം https://archive.org/details/chandrakala-origin-and-practice-2014mrj. അതിൽ ഈ പുസ്തകത്തിനെ സംബന്ധിച്ചും ഉള്ള ചില നിരീക്ഷണങ്ങൾ കാണാം.

ഈ പുസ്തകം അച്ചടിക്കാൻ ബെഞ്ചമിൻ ബെയിലി മദ്രാസ് അച്ചുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾക്ക് ഡോ: ബാബു ചെറിയാന്റെ വിവിധ നിരീക്ഷണങ്ങൾ കാണുക.

അക്കത്തിനായി പഴയ മലയാള അക്കരീതിയാണ് ബെഞ്ചമിൻ ബെയിലി ഉപയോഗിക്കുന്നത്. ഈ പുസ്തകത്തിൽ അദ്ദേഹം പ്ലേസ് വാല്യു സിസ്റ്റത്തിലേക്ക് മാറുന്നില്ല. പഴയമലയാള അക്കരീതിയെ പറ്റി കൂടുതൽ അറിയാൻ 2013ൽ എഴുതിയ മലയാള അക്കങ്ങൾ എന്ന  ഈ ലേഖനം വായിക്കുക.

ഈ പുസ്തകത്തിന്റെ അത്യാവശ്യം കൊള്ളാവുന്ന സ്കാൻ ഇപ്പോൾ കിട്ടുന്നതിൽ നമ്മൾ മനോജ് എബനേസറിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്നു പ്രത്യേക നന്ദി.   ഫോട്ടോ എടുക്കുന്ന സ്ഥലത്തെ ലൈറ്റിങ്ങും മറ്റും പടങ്ങളുടെ നിലവാരത്തെ ബാധിച്ചു എങ്കിലും തന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് വളരെ മികച്ച ഫോട്ടോകൾ ആണ് അദ്ദേഹം ലഭ്യമാക്കിയത്. ഇതിനായി എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി.

കേം‌ബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നാണ് മനോജ് എബനേസർ ഈ കോപ്പി എടുത്തത്. ഈ പുസ്തകത്തിന്റെ അവശേഷിക്കുന്ന അപൂർവ്വം കോപ്പികൾ സൂക്ഷിക്കുന്ന കേം‌ബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.

ലൈറ്റിങ്ങും, ക്യാമറയുടെ റെസലൂഷനും ഫോട്ടോയുടെ ഗുണനിലവാരത്തെ ബാധിച്ചു എങ്കിലും പറ്റുന്ന വിധത്തിൽ പോസ്റ്റ് പ്രൊസസിങ്ങിലൂടെ പരമാവധി നല്ല ഒരു ഡിജിറ്റൽ കോപ്പി തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ എന്ന പുസ്തകം  ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 ആർക്കൈവ്.ഓർഗ് കണ്ണി

1907 – മലങ്കര ഇടവക പത്രിക – പുസ്തകം 16

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1907-ാം ആണ്ടിലെ 10 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിനാറാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പതിനഞ്ച് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു. അതിന്റെ ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1907-ാം ആണ്ടിലെ 9 ലക്കങ്ങൾ (3, 5 എന്നീ ലക്കങ്ങൾ മിസ്സിങാണ്, 11 ലക്കത്തിൽ ഇടയ്ക്കുള്ള കുറച്ച് പേജുകൾ മിസ്സിങ്ങാണ്, 10-ാം ലക്കത്തിന്നു ഒരു അവശേഷവും ഉണ്ട്)
  • താളുകളുടെ എണ്ണം: ഏകദേശം 24 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1907
  • പ്രസ്സ്: Mar Thomas Press, Kottayam
1907 – മലങ്കര ഇടവക പത്രിക – പുസ്തകം 16
1907 – മലങ്കര ഇടവക പത്രിക – പുസ്തകം 16

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല.

ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

ഈ മാസികയിലെ വിവിധ ലക്കങ്ങളിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

1907-ാം ആണ്ടിലെ 10 ലക്കങ്ങൾ ആണ് നമുക്ക് ലഭ്യമായിരിക്കുന്നത്. 10-ാം ലക്കത്തിന്നു ഒരു അവശേഷവും ഉണ്ട്. 3, 5 എന്നീ ലക്കങ്ങൾ മിസ്സിങാണ്. 11 ലക്കത്തിൽ ഇടയ്ക്കുള്ള കുറച്ച് പേജുകൾ മിസ്സിങ്ങാണ്. എങ്കിലും 1907-ാം ആണ്ടിലെ മിക്കവാറും എല്ലാം കിട്ടി എന്നതിൽ സന്തോഷമുണ്ട്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

1892 മുതൽ 1900 വരെയുള്ള ലക്കങ്ങളിൽ നിന്നു വ്യത്യസ്തമായി 1901മുതൽ മുൻപോട്ടുള്ള ലക്കങ്ങൾ ഞാൻ ഫോട്ടോ എടുക്കുന്നില്ല. ഫോട്ടോ എടുത്ത താളുകൾ ആണ് എനിക്കു ലഭിച്ചത്. അതിനാൽ തന്നെ ഫോട്ടോ എടുപ്പിനായി സമയം വിനിയോഗിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. (വേറെയും ധാരാളം രേഖകൾ ഡിജിറ്റൈസേഷനായി ക്യൂവിലാണ്). ചില്ലറ ഗുണനിലവാരപ്രശ്നം ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാത്ത ഫോട്ടോകൾ ആണ് ലഭ്യമായിരിക്കുന്നത്. അതിനാൽ തന്നെ പോസ്റ്റ് പ്രൊസസിങ് പണികൾക്ക് മാത്രമാണ് ഞാൻ സമയം വിനിയോഗിച്ചത്. (എന്നാൽ ഞാൻ നേരിട്ടു ഫോട്ടോയെടുത്ത് ഡിജിറ്റൈസ് ചെയ്ത 1900 വരെയുള്ള ലക്കങ്ങളുടെ ഗുണനിലവാരവും ഉപയോഗക്ഷമതയും 1901ത്തിന്നു ശെഷമുള്ള സ്കാനുകൾക്ക് ഉണ്ടാവണം എന്നില്ല)

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1907-ാം ആണ്ടിലെ 10 ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള പട്ടികയിലെ കണ്ണികളിൽ നിന്നു ലഭിക്കും.

ഓരോ കളർസ്കാനും ഏകദേശം 7MB മുതൽ 14MB വരെ വലിപ്പമുണ്ട്.

1906 – മലങ്കര ഇടവക പത്രിക – പുസ്തകം 15

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1906ാം ആണ്ടിലെ 11 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിനഞ്ചാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പതിനാല് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു. അതിന്റെ ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.

1906 – മലങ്കര ഇടവക പത്രിക – പുസ്തകം 15
1906 – മലങ്കര ഇടവക പത്രിക – പുസ്തകം 15

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1906ാം ആണ്ടിലെ 11 ലക്കങ്ങൾ (3ാം ലക്കം മാത്രം മിസ്സിങാണ്, ചില ലക്കങ്ങളുടെ അവസാനപെജ് മിസ്സിങ്ങാണ്)
  • താളുകളുടെ എണ്ണം: ഏകദേശം 24 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1906
  • പ്രസ്സ്: Mar Thomas Press, Kottayam

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല.1906ാം ആണ്ടിലെ എട്ടാം ലക്കത്തിൽ അന്ത്യോഖ്യൻ പാതിയർക്കിസായി മാർ ഗ്രിഗോറിയോസു മെത്രാപോലീത്തയെ വാഴിച്ചതിനെ പറ്റിയുള്ള കല്പന ആണ് ഈ ഒൻപതു ലക്കങ്ങളിൽ പ്രാധാന്യമുള്ള ഒന്നായി എനിക്ക് തോന്നിയത്.

ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

ഈ മാസികയിലെ വിവിധ ലക്കങ്ങളിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

1906ാം ആണ്ടിലെ 11 ലക്കങ്ങൾ ആണ് നമുക്ക് ലഭ്യമായിരിക്കുന്നത്. മൂന്നാം ലക്കം മാത്രം കിട്ടിയിട്ടില്ല. മാത്രമല്ല ചില ലക്കങ്ങളുടെ അവസാനപെജ് മിസ്സിങ്ങാണ്. എങ്കിലും 1906ാം ആണ്ടിലെ മിക്കവാറും എല്ലാം കിട്ടി എന്നതിൽ സന്തോഷമുണ്ട്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

1892 മുതൽ 1900 വരെയുള്ള ലക്കങ്ങളിൽ നിന്നു വ്യത്യസ്തമായി 1901മുതൽ മുൻപോട്ടുള്ള ലക്കങ്ങൾ ഞാൻ ഫോട്ടോ എടുക്കുന്നില്ല. ഫോട്ടോ എടുത്ത താളുകൾ ആണ് എനിക്കു ലഭിച്ചത്. അതിനാൽ തന്നെ ഫോട്ടോ എടുപ്പിനായി സമയം വിനിയോഗിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. (വേറെയും ധാരാളം രേഖകൾ ഡിജിറ്റൈസേഷനായി ക്യൂവിലാണ്). ചില്ലറ ഗുണനിലവാരപ്രശ്നം ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാത്ത ഫോട്ടോകൾ ആണ് ലഭ്യമായിരിക്കുന്നത്. അതിനാൽ തന്നെ പോസ്റ്റ് പ്രൊസസിങ് പണികൾക്ക് മാത്രമാണ് ഞാൻ സമയം വിനിയോഗിച്ചത്. (എന്നാൽ ഞാൻ നേരിട്ടു ഫോട്ടോയെടുത്ത് ഡിജിറ്റൈസ് ചെയ്ത 1900 വരെയുള്ള ലക്കങ്ങളുടെ ഗുണനിലവാരവും ഉപയോഗക്ഷമതയും 1901ത്തിന്നു ശെഷമുള്ള സ്കാനുകൾക്ക് ഉണ്ടാവണം എന്നില്ല)

ഗുണനിലവാരപ്രശ്നങ്ങൾ ഉള്ളതിനാൽ 1900ത്തിന്നു ശേഷമുള്ള ലക്കങ്ങൾക്ക് കളർ സ്കാൻ മാത്രമേ ലഭ്യമാവുകയുള്ളൂ.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1906ാം ആണ്ടിലെ 11 ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള പട്ടികയിലെ കണ്ണികളിൽ നിന്നു ലഭിക്കും.

ഓരോ കളർസ്കാനും ഏകദേശം 7MB മുതൽ 14MB വരെ വലിപ്പമുണ്ട്.