1934 – ശ്രീയേശുചരിതം – കെ.വി. ചാക്കൊ

ശ്രീ കെ.വി. ചാക്കൊ രചിച്ച ശ്രീയേശുചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് 1930കളിൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിലെ (ഇന്നത്തെ എട്ടാം ക്ലാസ്സ്) ഉപപാഠപുസ്തകം ആയി പഠിപ്പിക്കാൻ അംഗീകാരം ഉണ്ട് എന്ന് ഇതിന്റെ ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. ഹൈന്ദവപുരാണപുരുഷന്മാരുടെ ചരിത്രം എഴുതുന്ന ശൈലിയിലാണ് താൻ ഈ ജീവചരിത്രം രചിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്ന് ഗ്രന്ഥകർത്താവായ കെ.വി. ചാക്കോ ഇതിന്റെ മുഖവുരയിൽ വ്യക്തമാക്കുന്നു. കേരളഭൂഷണം എഡിറ്റർ ആയിരുന്ന കെ.കെ. കുരുവിള ആണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്.

1934 - ശ്രീയേശുചരിതം - കെ.വി. ചാക്കൊ
1934 – ശ്രീയേശുചരിതം – കെ.വി. ചാക്കൊ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: ശ്രീ യേശുചരിതം
 • രചന: കെ.വി. ചാക്കൊ
 • പ്രസിദ്ധീകരണ വർഷം: 1934
 • താളുകളുടെ എണ്ണം: 74
 • അച്ചടി: Bhaje-Bharatham Press, Chengannur
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1957 – ഗണിതദീപം – നാലാംക്ലാസ്സിലേക്കു് – ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ

കൊല്ലത്തെ ശ്രീരാമവിലാസം പ്രസ്സ് & ബുക്ക് ഡിപ്പോ 1957ൽ നാലാം ക്ലാസ്സിലെ ഗണിതപഠനത്തിനു വേണ്ടി പ്രസിദ്ധീകരിച്ച ഗണിതദീപം – നാലാംക്ലാസ്സിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ എന്നിവർ ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1957 - ഗണിതദീപം - നാലാംക്ലാസ്സിലേക്കു്
1957 – ഗണിതദീപം – നാലാംക്ലാസ്സിലേക്കു്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: ഗണിതദീപം – നാലാംക്ലാസ്സിലേക്കു്
 • പ്രസിദ്ധീകരണ വർഷം: 1957
 • താളുകളുടെ എണ്ണം: 106
 • പ്രസാധകർ: ശ്രീരാമവിലാസം പ്രസ്സ് & ബുക്ക് ഡിപ്പോ, കൊല്ലം
  അച്ചടി: The Reddiar Press, Trivandrum
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Kerala Periodicals എന്ന കളക്ഷൻ അവതരിപ്പിക്കുന്നു

ഗ്രന്ഥപ്പുരയിലെ വിവിധ പദ്ധതികളിലൂടെ ഇതിനകം ഡിജിറ്റൈസ് ചെയ്ത രേഖകളിൽ ആഴ്ചപതിപ്പുകൾ, മാസികകൾ, ദിനപത്രങ്ങൾ തുടങ്ങിയവ ഒരുമിച്ചു കാണാനായും അവയുടെ ആക്സസബിലിറ്റിയും വിസിബിലിറ്റിയും കൂട്ടുന്നതിന്റെയും ഭാഗമായും ആർക്കൈവ്.ഓർഗിൽ Kerala Periodicals എന്ന പേരിൽ ഒരു കളക്ഷൻ നിർമ്മിച്ചിരിക്കുന്നു. ഈ കളക്ഷൻ ഇവിടെ കാണാം https://archive.org/details/kerala-periodicals. ഇത് Kerala Archives എന്ന മാസ്റ്റർ കളക്ഷന്റെ ഉപവിഭാഗമാണ്.

ഇതു വരെ ഡിജിറ്റസ് ചെയ്ത എല്ലാ ആനുകാലികങ്ങളും ഈ കളക്ഷന്റെ (https://archive.org/details/kerala-periodicals) കീഴിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നിലവിൽ നൂറിലധികം രേഖകൾ ഈ കളക്ഷന്റെ കീഴിൽ ആക്കിയിട്ടൂണ്ട്. Kerala Archives ന്റെ കീഴിൽ കിടക്കുന്ന ആനുകാലികളിൽ ഈ കളക്ഷന്റെ കീഴിൽ വരാത്തവ തുടർന്നുള്ള ദിവസങ്ങളിൽ ഇതിന്റെ കീീഴിൽ കൊണ്ടുവരുന്നതാണ്.

 

Kerala Periodicals എന്ന കളക്ഷൻ അവതരിപ്പിക്കുന്നു
Kerala Periodicals എന്ന കളക്ഷൻ അവതരിപ്പിക്കുന്നു

 

ഈ കളക്ഷനിലെ ഏറ്റവും പഴയ ആനുകാലികം മലയാളത്തിലെ ആദ്യത്തെ ആനുകാലികങ്ങളിൽ ഒന്നായ പശ്ചിമൊദയം ആണ്. ഡിജിറ്റൈസ് ചെയ്യപ്പെട്ട പത്തൊൻപതാം നൂറ്റാണ്ടിലെ മറ്റു പ്രമുഖ കേരള ആനുകാലികങ്ങൾ സി.എം.എസിന്റെ വിദ്യാസംഗ്രഹവും, ബാസൽ മിഷന്റെ കേരളോപകാരിയും ആണ്. ഇപ്പോഴും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ആനുകാലികളിൽ ഭാഷാപോഷിണിയുടെ 1920കളിൽ ഇറങ്ങിയ കുറച്ചു ലക്കങ്ങളുടെ ഡിജിറ്റൽ കോപ്പി ലഭ്യമാണ്. ഈ കളക്ഷനിൽ ഉൾപ്പെടുന്ന മാപ്പിള റവ്യൂ, ഗുരുനാഥൻ മാസിക, വൈദ്യസാരഥി മാസിക, അരുണ മാസിക, സഹോദരി മാസിക തുടങ്ങിയവ ഒക്കെ പ്രസിദ്ധീകരണം നിലച്ചു പോയവ ആണ്.

https://archive.org/details/kerala-periodicals എന്ന കളക്ഷൻ പേജിൽ എത്തിക്കഴിഞ്ഞാൽ Topics & Subjects എന്ന കാറ്റഗറിയും Year എന്ന കാറ്റഗറിയും ഫിൽറ്റർ ചെയ്ത് എടുത്താൽ നിങ്ങൾക്കു താല്പര്യമുള്ള ആനുകാലികങ്ങളുടെ ലക്കങ്ങളിലേക്ക് വളരെയെളുപ്പം എത്തിച്ചേരാവുന്നതാണ്. ഗവേഷകരും മറ്റു താല്പര്യമുള്ളവരും ഈ രേഖകളൊക്കെ ഉപയോഗപ്പെടുത്തി കൂടുതൽ കൃതികൾ സൃഷീക്കുമല്ലോ.

പൊതുസഞ്ചയത്തിൽ വരുന്ന 1960നു മുൻപുള്ള കേരളവുമായി ബന്ധപ്പെട്ട ഇത്തരം ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ടത് ഇത്തരം രേഖകളിൽ താല്പര്യമുള്ള എല്ലാവരുടേയും ചുമതല ആണെന്ന് ശ്രദ്ധിക്കുമല്ലോ. അതിൽ എന്നെ സഹായിക്കാൻ പറ്റുന്നവർ എനിക്ക് മെയിലയക്കുക. ഒരു പ്രധാനകാര്യം ഓർക്കുക മനോരമ, മാതൃഭൂമി പോലൊയുള്ള വൻകിട പ്രസിദ്ധീകരണശാലകകളെക്കാൾ ചെറുകിട കൂട്ടായ്മകളിലൂടെ വന്ന് തങ്ങളുടേതായ സ്ഥാനം കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തി പ്രസിദ്ധീകരണം നിലച്ചു പോയ പഴയകാല ആനുകാലികങ്ങളുടെ കാര്യത്തിൽ ആണ് എന്റെ ശ്രദ്ധ. സഹായിക്കാൻ പറ്റുന്നവർ എനിക്ക് മെയിലയക്കുക. എന്റെ വിലാസം shijualexonline @ ജിമെയിൽ.കോം