1910 – മലങ്കര ഇടവക പത്രിക – പുസ്തകം 19

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1910-ാം ആണ്ടിലെ ഒരു ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പത്തൊൻപതാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പതിനെട്ട് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു. അതിന്റെ ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1910-ാം ആണ്ടിലെ ഒന്നാം ലക്കം മാത്രം
  • താളുകളുടെ എണ്ണം: ഏകദേശം 18 പേജുകൾ  (ബാക്കി നഷ്ടപ്പെട്ടിരിക്കുന്നു) 
  • പ്രസിദ്ധീകരണ വർഷം: 1910
  • പ്രസ്സ്: Mar Thomas Press, Kottayam
1910 – മലങ്കര ഇടവക പത്രിക – പുസ്തകം 19
1910 – മലങ്കര ഇടവക പത്രിക – പുസ്തകം 19

മലങ്കര ഇടവക പത്രികയുടെ ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല.

1910-ാം ആണ്ടിലെ ഒന്നാമത്തെ ലക്കം മാത്രമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്. അതിൽ തന്നെ ആറോളം താളുകൾ മിസ്സിങ്ങും ആണ്. 1910-ാം ആണ്ടിലെ ബാക്കി 11 ലക്കങ്ങൾ ഇനി കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യേണ്ടിയിരിക്കുന്നു.

ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1910-ാം ആണ്ടിലെ ഒരു ലക്കത്തിന്റെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണിയിൽ നിന്നു ലഭിക്കും.

  • സ്കാനിന്റെ പ്രധാനതാൾ/ഓൺലൈൻ റീഡിങ് – കണ്ണി
  • ഡൗൺലോഡ് – കളർ സ്കാൻ – കണ്ണി

മലങ്കര ഇടവക പത്രിക – 1901, 1906, 1907, 1909 വർഷങ്ങളിലെ കുറച്ചു ലക്കങ്ങൾ കൂടി

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1892ാം ആണ്ടു തൊട്ട് 1909-ാം ആണ്ടു വരെയുള്ള നിരവധി ലക്കങ്ങൾ ഇതിനകം ഞാൻ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തതാണ്. എന്നാൽ അത് ചെയ്തപ്പോൾ ചില വർഷങ്ങളിലെ  ചില ലക്കങ്ങൾ ലഭ്യമായിരുന്നില്ല.

ഈ മാസികയുടെ ഡിജിറ്റൈസേഷൻ പൂർത്തിയായ സ്ഥിതിക്ക്, എന്റെ കൈയ്യിൽ ലഭ്യമായ രേഖകൾ എല്ലാം കൂടി അടുക്കി പെറുക്കുമ്പോൾ മുൻപ് എന്റെ കണ്ണിൽ പെടാതെ പോയ കുറച്ചു ലക്കങ്ങൾ കണ്ടെടുത്തു കൂടെ. ഏതാണ്ട് 4000ത്തിനടുത്ത് താളുകൾ കൈകാര്യം ചെയ്ത പദ്ധതി ആയതിനാൽ ചില ലക്കങ്ങൾ പിടി തരാതെ പൊയതാണ്.   അങ്ങനെ മുൻപ് ഡിജിറ്റൈസ് ചെയ്യാതെ ഇരുന്നതും ഇപ്പോൾ ലഭ്യമായതുമായ ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലങ്കര ഇടവക പത്രിക - 1901, 1906, 1907, 1909 വർഷങ്ങളിലെ കുറച്ചു ലക്കങ്ങൾ കൂടി
മലങ്കര ഇടവക പത്രിക – 1901, 1906, 1907, 1909 വർഷങ്ങളിലെ കുറച്ചു ലക്കങ്ങൾ കൂടി

1901, 1906, 1907, 1909 എന്നീ വർഷങ്ങളിലെ ചില ലക്കങ്ങൾ ആണ് ഇത്തരത്തിൽ ലഭ്യമായത്. താഴെ പറയുന്നതാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ വിവരം:

1901

1906 

1907

1909

മുൻപ് ലഭ്യമല്ലാതിരുന്നതും ഇപ്പോൾ കിട്ടിയതുമായ ഈ ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്ത വിവരം ചേർത്ത് ഓരോ വർഷത്തേയും പോസ്റ്റുകൾ പുതുക്കിയിട്ടൂണ്ട്. ഇത്തരത്തിൽ പുതുക്കിയ ഓരോ പോസ്റ്റിലേക്കും ഉള്ള കണ്ണികൾ താഴെ:

1910 – മലങ്കര സഭാതാരക – വാല്യം ആറിന്റെ അവസാന ഏഴു ലക്കങ്ങൾ

ആമുഖം

മലങ്കര സഭാതാരക എന്ന മാസികയുടെ 1910-ാം ആണ്ടിലെ വാല്യം ആറിന്റെ 7 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിനെട്ടാം വർഷത്തെ ലക്കങ്ങൾ ആണിത്. പക്ഷെ ഈ മാസികയുടെ തുടക്കം വളരെ ക്രമരഹിതം ആയതിനാൽ 1910 ആയിട്ടും ആറാമത്തെ വാല്യം എത്താനേ കഴിഞ്ഞുള്ളൂ.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര സഭാതാരക –  1910-ാം ആണ്ടിലെ (കൊല്ലവർഷം 1085-1086) മകരം തൊട്ട്  കർക്കടകം വരെയുള്ള 7 ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഏകദേശം 24 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1910
  • പ്രസ്സ്: Vicar General Press, Kottayam
1910 - മലങ്കര സഭാതാരക - വാല്യം ആറിന്റെ അവസാന ഏഴു ലക്കങ്ങൾ
1910 – മലങ്കര സഭാതാരക – വാല്യം ആറിന്റെ അവസാന ഏഴു ലക്കങ്ങൾ

മലങ്കര സഭാതാരകയുടെ ചരിത്രം

മലങ്കര സഭാതാരകമലങ്കര മാർത്തോമ്മ സഭയുടെ ഔദ്യോഗിക മുഖപത്രമാണ്.  1893 ജനുവരിയിലാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. ഒരു പിടി മാവ്, അസാരം എണ്ണ എന്നായിരുന്നു ആദ്യകാലത്തെ ആപ്തവാക്യം. താരകയുടെ ലഘുചരിത്രത്തിന്റെ ഈ മാസികയുടെ 1909 ാം ആണ്ടിലെ കുറച്ചു ലക്കങ്ങൾ റിലീസ് ചെയ്തപ്പോൾ എഴുതിയ ഈ പോസ്റ്റിലെ മലങ്കര സഭാതാരകയുടെ ചരിത്രം എന്ന വിഭാഗം കാണുക.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി. ഇതിനു മുൻപ് മലങ്കര ഇടവക പത്രികയുടെ ലക്കങ്ങളും  “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ് എന്നോർക്കുക. ഈ പുരാരേഖകൾ ഒക്കെ എന്നെ ഏൽപിച്ച് ഇപ്പം തിരിച്ചു കിട്ടും എന്ന് വെച്ച് ആഗ്രഹിച്ച് ഇരിക്കുന്ന അദ്ദേഹത്തിന്റെ ക്ഷമയ്ക്ക് നന്ദി പറയുന്നു. എല്ലാം ഡിജിറ്റൈസ് ചെയ്ത് എത്രയും പെട്ടെന്ന് ഈ രേഖകൾ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കണം എന്ന് ആശിക്കുന്നു.

ചില ചെറു പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന 1910ലെ ലക്കങ്ങളുടെ പ്രത്യേകത

1910-ാം ആണ്ടിലെ ആറാം വാല്യത്തിന്റെ അവസാന 7 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മാസികയുടെ ഉള്ളടക്കത്തിൽ പല ലേഖനങ്ങളും യാക്കോബായക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര ഇടവക പത്രികയ്ക്ക് (ഈ മാസിക ഏകദേശം 1909-1912 കാലഘട്ടത്തിൽ പ്രസിദ്ധീകരണം നിലച്ചു) ഉള്ള മറുപടി ആണെന്ന് കാണാം. മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ അതും ഇടവകപത്രികയിലെ ലക്കങ്ങളും താരതമ്യം ചെയ്ത് അക്കാലത്ത് ഈ മാസികകൾ കൈകാര്യം ചെയ്തിരുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

സമയ പരിമിതി മൂലം സ്കാനുകൾ ഓരോന്നായി പൊകാൻ സമയം കിട്ടിയിട്ടില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

ഈ 7 സ്കാനുകൾ ലഭിച്ചതോടെ ആറാം വാല്യത്തിന്റെ 12 ലക്കങ്ങളും നമുക്ക് ലഭിച്ചു.

ഡൗൺലോഡ് വിവരങ്ങൾ

1910-ാം ആണ്ടിലെ ആറാം വാല്യത്തിന്റെ 7 ലക്കങ്ങളുടെ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ: കളർ സ്കാൻ മാത്രമേ ലഭ്യമാക്കിയിട്ടൂള്ളൂ. പരമാവധി ഡൗൺലോഡ് സൈസ് 14 MB ആണ്.

1910 ലെ
ലക്കങ്ങൾ
വാല്യം പ്രധാന കണ്ണി
(ഓൺലൈൻ റീഡിങ്)
ഡൗൺലോഡ്
(കളർ സ്കാൻ)
1 വാല്യം 6 ലക്കം 6 ലക്കം 6
2 വാല്യം 6 ലക്കം 7 ലക്കം 7
3 വാല്യം 6 ലക്കം 8 ലക്കം 8
4 വാല്യം 6 ലക്കം 9 ലക്കം 9
5 വാല്യം 6 ലക്കം 10 ലക്കം 10
6 വാല്യം 6 ലക്കം 11 ലക്കം 11
7 വാല്യം 6 ലക്കം 12 ലക്കം 12