1952 – അരുണ ഗാർഹികമാസികയുടെ 8 ലക്കങ്ങൾ

അരുണ ഗാർഹികമാസിക എന്ന പഴയകാല മാസികയുടെ 1952-ാം വർഷത്തിൽ പുറത്തിറങ്ങിയ 8 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മിസ്സിസ് എ.വി. കളത്തിൽ, വർഗ്ഗീസ് കളത്തിൽ എന്നിവർ ആണ് ഈ മാസികയുടെ പിൻപിൽ എന്നു കാണുന്നു. സ്ത്രീ സംബന്ധിയായ ലേഖനങ്ങൾ, സിനിമാ സംബന്ധിയായ ലേഖനങ്ങൾ മറ്റു സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങൾ എന്നിവ ഈ മാസികയിൽ കാണാം. പഴയകാല സിനിമാ പരസ്യങ്ങളും ഈ മാസികയിൽ കാണുന്നുണ്ട്.

ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോന്നും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. 1952 ഏപ്രിൽ ലക്കത്തിനു കവർപേജും ഫ്രണ്ട് മാറ്ററും നഷെടപ്പെട്ടിട്ടുണ്ട്. ബാക്കി എല്ലാ ലക്കങ്ങളുടേയും എല്ലാ പേജുകളും ലഭ്യമാണ്.

മാസികയുടെ വിവിധ ലക്കങ്ങളുടെ നമ്പറിങ്ങിൽ പലപ്പോഴും പ്രശ്നം കാണുന്നുണ്ട്, ഉദാഹരണത്തിനു 1952 സെപ്റ്റംബർ ലക്കവും 1952 ഒക്ടോബർ ലക്കവും ലക്കം 7 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ മിക്ക ലകകങ്ങളിലും 8,10, 12, 14 ഈ പേജുകളിൽ ഒന്നിൽ തലേ ലക്കത്തിൻ്റെ മാസം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പക്ഷെ ഉള്ളടത്തിനു പ്രശ്നമില്ല താനും. ഈസ്റ്റർ എഗ് പോലെ കരുതാവുന്ന ഇത്തരം കൗതുകകരമായ സംഗതികൾ ഈ മാസികയുടെ ചരിത്രം പഠിക്കുന്നവർക്കും പ്രിൻ്റിങ് ചരിത്രം പഠിക്കുന്നവർക്കും സഹായകരമായേക്കാവുന്ന സംഗതികൾ ആണ്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1952 ഫെബ്രുവരി – അരുണ ഗാർഹികമാസിക – പുസ്തകം 2 ലക്കം 12
1952 ഫെബ്രുവരി – അരുണ ഗാർഹികമാസിക – പുസ്തകം 2 ലക്കം 12

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ മാസികയുടെ എട്ട് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

രേഖ 1

  • പേര്: അരുണ ഗാർഹികമാസിക – പുസ്തകം 2 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1952 ഫെബ്രുവരി
  • താളുകളുടെ എണ്ണം: 36
  • അച്ചടി: MM Press, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 2

  • പേര്: അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1952 ഏപ്രിൽ
  • താളുകളുടെ എണ്ണം: 36
  • അച്ചടി: MM Press, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 3

  • പേര്: അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 3
  • പ്രസിദ്ധീകരണ വർഷം: 1952 മെയ്
  • താളുകളുടെ എണ്ണം: 36
  • അച്ചടി: MM Press, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 4

  • പേര്: അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1952 ജൂലൈ
  • താളുകളുടെ എണ്ണം: 36
  • അച്ചടി: MM Press, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 5

  • പേര്: അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 7
  • പ്രസിദ്ധീകരണ വർഷം: 1952 സെപ്റ്റംബർ
  • താളുകളുടെ എണ്ണം: 36
  • അച്ചടി: MM Press, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 6

  • പേര്: അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 7
  • പ്രസിദ്ധീകരണ വർഷം: 1952 ഒക്ടോബർ
  • താളുകളുടെ എണ്ണം: 36
  • അച്ചടി: MM Press, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 7

  • പേര്: അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 8
  • പ്രസിദ്ധീകരണ വർഷം: 1952 നവംബർ
  • താളുകളുടെ എണ്ണം: 40
  • അച്ചടി: MM Press, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 8

  • പേര്: അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1952 ഡിസംബർ
  • താളുകളുടെ എണ്ണം: 36
  • അച്ചടി: MM Press, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

ഇതിനു മുൻപ് ഈ മാസികയുടെ 1952ൽ ഇറങ്ങിയ ആഗസ്റ്റ് ലക്കം നമുക്ക് കിട്ടിയതാണ്. അതടക്കം 1952ലെ 9 ലക്കങ്ങൾ ഇതോടെ നമുക്ക് കിട്ടിയിട്ടുണ്ട്. അത് എല്ലാം കൂടെ ഇവിടെ കാണാം. 1952ലെ ജനുവരി, മാർച്ച്, ജൂൺ ലക്കങ്ങൾ ആണ് ഇനി ലഭ്യമാകാൻ ഉള്ളത്. അതും പിറകാലെ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാൻ ആവുമെന്ന് കരുതുന്നു.

Comments

comments

Leave a Reply