ആമുഖം
പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിൽ രചിച്ചതെന്നു കരുതപ്പെടുന്ന ലീലാതിലകം എന്ന കൃതി ആറ്റൂർ കൃഷ്ണ പിഷാരടി പരിഭാഷ ചെയ്ത് 1917ൽ പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മണിപ്രവാള (മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമായാണ് ലീലാതിലകം അറിയപ്പെടുന്നത്. രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് മൂല ഗ്രന്ഥം രചിച്ചിട്ടുള്ളത്. അതിന്റെ മലയാള പരിഭാഷ ആണിത്.
ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ
- പേര്: ലീലാതിലകം – മലയാള പരിഭാഷ
- താളുകളുടെ എണ്ണം: ഏകദേശം 135 താളുകൾ
- പ്രസിദ്ധീകരണ വർഷം: 1917
- രചയിതാവ്: അജ്ഞാതം. പരിഭാഷ: ആറ്റൂർ കൃഷ്ണപ്പിഷാരടി
- പ്രസ്സ്: സരസ്വതിവിലാസം പ്രസ്സ്, തിരുവനന്തപുരം

പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ലീലാതിലകത്തെ പറ്റിയുള്ള ചെറിയ ഒരു വൈജ്ഞാനികലേഖനത്തിന്നു മലയാളം വിക്കിപീഡിയയിലെ ലീലാതിലകം എന്ന ലേഖനം കാണുക. ഈ പുസ്തകത്തിലെ വിഷയത്തെ പറ്റി ആധികാരികമായി എഴുതാൻ എനിക്കാവില്ല. അത് ഈ മേഖലയിലെ പണ്ഡിതർ ചെയ്യുന്നതാണ് ഉചിതം.
ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത് കാസർഗോഡുള്ള കേന്ദ്രസർവ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ആയ പ്രൊഫ. രവിശങ്കർ എസ് നായരുടെ ശേഖരത്തിൽ നിന്നാണ്. അദ്ദേഹത്തെപറ്റിയുള്ള കുറച്ച് വിവരങ്ങൾ ഇവിടെയും ഇവിടെയും ആയി കാണാം. ഡിജിറ്റൈസ് ചെയ്യാനായി ഈ പ്രധാനപ്പെട്ട ഗ്രന്ഥം ലഭ്യമാക്കിയ രവിശങ്കർ സാറിനു നന്ദിയും സ്നേഹവും കടപ്പാടും.
ഒരാഴ്ച ജോലിയിൽ നിന്ന് അവധി എടുത്തിരിക്കുന്നതിനാൽ ഇതിന്റെ ഡിജിറ്റൈസേഷൻ വളരെ പെട്ടെന്ന് തന്നെ തീർത്തു.
പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. കളർ സ്കാനും ബ്ലാക്ക് ആൻഡ് വൈറ്റ് പതിപ്പും വെവ്വേറെ ലഭ്യമാണ്. ചില താളുകൾ കാലപ്പഴക്കം മൂലം അക്ഷരങ്ങൽ മാഞ്ഞു തുടങ്ങിയിട്ടൂണ്ട്. അങ്ങനെയുള്ളത് വ്യക്തമായി കാണാൻ കളർ വേർഷൻ തന്നെ ഉപയോഗിക്കേണ്ടി വരും.
ഡൗൺലോഡ് വിവരങ്ങൾ
ലീലാതിലക പരിഭാഷയുടെ 1917ലെ പതിപ്പ് ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ബ്ലാക്ക് ആന്റ് (< 5 MB)
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (57 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
