1796-1804 – തലശ്ശേരി രേഖകൾ – കൈയെഴുത്ത് പ്രതി

ആമുഖം

തലശ്ശേരി രേഖകൾ എന്ന പ്രസിദ്ധവും പ്രാധാന്യമുള്ള സർക്കാർ രേഖകളുടെ കൈയെഴുത്തുപ്രതിയുടെ 13 വാല്യങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള കൈയെഴുത്ത് പ്രതിയാണ്.

ഇത് വലിയ ശെഖരമാണ്. മൊത്തം 13 വാല്യങ്ങൾ ഉണ്ട്. അതിലെ ആറു വാല്യങ്ങൾ ആദ്യമേ കിട്ടിയിരുന്നു. ഇപ്പോൾ (21 സെപ്റ്റംബർ 2018)‌ ബാക്കിയുള്ള എഴു വാല്യങ്ങളും കിട്ടിയിരിക്കുന്നു.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക്  ലഭിക്കുന്ന  ഇരുപത്തിമൂന്നാമത്തെ  പൊതുസഞ്ചയ രേഖയും ഒന്നാമത്തെ കൈയെഴുത്ത് രേഖയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: തലശ്ശേരി രേഖകൾ
  • താളുകളുടെ എണ്ണം: 1500 ൽ പരം (നിലവിൽ കിട്ടിയിരിക്കുന്ന 6 വാല്യങ്ങളിലെ താളുകളുടെ എണ്ണം)
  • വാല്യങ്ങളുടെ എണ്ണം: 13 വാല്യങ്ങൾ
  • എഴുതപ്പെട്ട കാലഘട്ടം:1796 മുതൽ 1804 വരെ
1796-1804 - തലശ്ശേരി രേഖകൾ - കൈയെഴുത്ത് പ്രതി
1796-1804 – തലശ്ശേരി രേഖകൾ – കൈയെഴുത്ത് പ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ രേഖകൾ വലിയ ശേഖരമാണ്.  ഈ പോസ്റ്റിൽ ഷെയർ ചെയ്തിരിക്കുന്ന 13 വാല്യങ്ങൾ എല്ലാം കൂടി 3000 ഓളം താളുകൾ  കടക്കും .

ഈ കൈയെഴുത്ത് രേഖകളെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയ, ഡോ: ജോസഫ് സക്കറിയ തുടങ്ങിയവരുടെ വിവിധ കൃതികൾ കാണുക.

ഈ കൈയെഴുത്ത് രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

സ്കാനുകൾ എല്ലാം ഹൈറെസലൂഷലിൽ ആണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അത്യാവശ്യം ഉള്ളവർ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയാകും. ബാക്കിയുള്ളവർ ഓൺലൈനായി വായിക്കുക.

ഡിജിറ്റൈസ് ചെയ്ത് ഇപ്പോൾ നമുക്ക് ലഭ്യമായിരിക്കുന്ന കൈയെത്ത് പ്രതിയുടെ വിവിധ രൂപങ്ങൾ:

വാല്യം 1

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 2

വാല്യം 3

വാല്യം 4

വാല്യം 5

വാല്യം 6

വാല്യം 7

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 8

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 9

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 10

വാല്യം 11

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 12

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 13

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

മുണ്ടക്കയത്തെ ലിത്തോഗ്രഫിക്ക് അച്ചടി

ആമുഖം

പഴയ പുസ്തകങ്ങൾ തപ്പി തപ്പി പോകും‌തോറും പഴയ പുസ്തകങ്ങൾ തിരയേണ്ട പുതിയ പുതിയ ഇടങ്ങളും പ്രസ്സുകളും കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുതായി ലിസ്റ്റിലേക്ക് ചേർക്കപ്പെട്ടത് മുണ്ടക്കയത്തെ ലിത്തോഗ്രഫിക്ക് അച്ചടി ആണ്.

വിദ്യാമൂലങ്ങൾ, മൃഗചരിതം എന്നീ പുസ്തകങ്ങളിൽ കാണുന്ന ലിത്തോഗ്രഫി ചിത്രങ്ങൾ

ട്യൂബിങ്ങൻ ശേഖരത്തിൽ ഉള്ള കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ച വിദ്യാമൂലങ്ങൾ, മൃഗചരിതം എന്നീ പുസ്തകങ്ങളിൽ കാണുന്ന മനോഹര ചിത്രങ്ങൾ എന്നെ കുറച്ചു നാളായി കുഴക്കുന്ന ഒരു പ്രഹേളികയാണ്. അതിലെ ചിത്രങ്ങൾ നോക്കിയാൽ ഒറ്റ നോട്ടത്തിൽ തന്നെ കോട്ടയത്തെ ലെറ്റർ പ്രസിൽ അച്ചടിച്ചത് അല്ല എന്നു മനസ്സിലാക്കാവുന്നതാണ്. ചില ഉദാഹരണ പൊസ്റ്റുകൾ

ഈ ചിത്രങ്ങൾ വിശകലനം ചെയ്ത പ്രിന്റ് ടെക്നോളജി പഠിച്ച അനൂബ് (Anoob Ka) പറഞ്ഞത് ഇത് ലിത്തോഗ്രഫിക് ചിത്രങ്ങൾ ആണെന്നാണ്.

തലശ്ശെരിയിലെ കല്ലച്ച്

കെ.എം. ഗോവിയും രേഖപ്പെടുത്തുന്നത് 1840-1860 കാലഘട്ടത്തിൽ കേരളത്തിൽ ലിത്തോഗ്രഫിക്ക് പ്രസ്സ്  ഉണ്ടായിരുന്നത് തലശ്ശെരിയിൽ മാത്രമാണെന്നാണ്. എന്റെ ഇതുവരെയുള്ള അറിവും അങ്ങനെ തന്നെ. ഏതാണ്ട് 1845 മുതൽ 1865 വരെയുള്ള കാലഘട്ടത്തിൽ തലശ്ശെരിയിൽ നിന്ന് ധാരാളം പുസ്തകങ്ങൾ കല്ലച്ചിൽ വന്നിട്ടൂണ്ട്. അതിൽ പ്രധാനപ്പെട്ട പലതും ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ ഉണ്ട് താനും. ചിലതൊക്കെ ഇതിനകം പുറത്തു വന്നു (ഉദാ: വജ്രസൂചി – https://shijualex.in/1851-vajrasuchi/). ബാക്കിയുള്ളവ പിറകേ വരുന്നു.

മുണ്ടക്കയത്തെ കല്ലച്ച്

അപ്പോൾ വിദ്യാമൂലങ്ങൾ, മൃഗചരിതം എന്നീ പുസ്തകങ്ങളിൽ കാണുന്ന ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ എങ്ങനെ അച്ചടിച്ചു? തലശ്ശേരിയിൽ കൊണ്ടു പോയി അച്ചടിച്ചോ? അതോ മറ്റ് എവിടെയെങ്കിലും? ഇതായിരുന്നു സംശയം.

അതിന്റെ ഉത്തരം ഏകദേശം കിട്ടി എന്നു പറയാം. വിനിൽ പോൾ (Vinil Paul) ആണ് മുണ്ടക്കയത്ത് ഹെൻറി ബേക്കർ ജൂനിയറിന്റെ മേൽനോട്ടത്തിൽ ഒരു കല്ലച്ച് ഉണ്ടായിരുന്നു എന്ന വിവരം The Hill Arrians of Travancore എന്ന പുസ്തകത്തിൽ നിന്ന് എടുത്തു കാണിച്ച് തന്നത്. അതിലെ ഉള്ളടക്കം ഇങ്ങനാണ് (പൊസ്റ്റിൽ ആ ഭാഗത്തിന്റെ സ്കാനും ചേർത്തിട്ടൂണ്ട്)

In 1856- “The lithographic press has been hard at work at Mundakayam; it has printed two pictures a month for the magazines, thirty-five for a natural history, ten for a reading book, besides thirteen maps, during the last twelve months, and upwards of 500 copies of each of the above.” [The Hill Arrians of Travancore – Page 47]

The Hill Arrians of Travancore – Page 47

അതായത് വിദ്യാമൂലങ്ങൾ, മൃഗചരിതം എന്നീ പുസ്തകങ്ങളിൽ കാണുന്ന മനോഹര ചിത്രങ്ങൾ അച്ചടിച്ചത് മിക്കവാറും മുണ്ടക്കയത്ത് ഹെൻറി ബേക്കർ ജൂനിയറിന്റെ കല്ലച്ചിൽ ആയിരിക്കണം.

മുകളിൽ സൂചിപ്പിച്ച (വിദ്യാമൂലങ്ങൾ, മൃഗചരിതം) ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ അല്ലാതെ വേറെ ഒരു സംഗതിയും ഇതുവരെ മുണ്ടക്കയത്തെ അച്ചടിശാലയിൽ നിന്ന് കിട്ടിയിട്ടില്ല. കൂടുതൽ എന്തെങ്കിലും തെളിവ് കിട്ടിയാൽ മുണ്ടക്കയം പ്രസ്സിന്റെ അടിസ്ഥാനം ഉറപ്പിക്കുകയാണ്

ഏകദേശം 1855 തൊട്ടാണ് അവിടെ അച്ചടി തുടങ്ങിയിരിക്കുന്നത് എന്ന് The Hill Arrians of Travancore എന്ന പുസ്തകത്തിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. 1858ൽ ആണ് വിദ്യാമൂലങ്ങൾ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്നു വരുന്നത്, മൃഗചരിതം 1860ലും. ഇതിൽ രണ്ടിലും ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ ഉണ്ട്. എപ്പോഴാണ് ഈ പ്രസ്സ് കൃത്യമായി തുടങ്ങിയത് എപ്പോഴാണ് അടച്ചു പൂട്ടിയത് തുടങ്ങിയ സംഗതികൾ തപ്പിയെടുക്കണം.

ഹെൻറി ബേക്കർ ജൂനിയറിന്റെ മുണ്ടക്കയത്തെ കല്ലച്ച് അച്ചടിയുടെ റെഫറൻസുകൾ സി.എം.എസിന്റെ മിഷൻ രേഖകളിൽ ഉണ്ടാവാൻ എല്ലാ സാദ്ധ്യതയും ഉണ്ട്.

ഉപസംഹാരം

ഇതിന്റെ അർത്ഥം കേരളത്തിൽ 1900ത്തിനു മുൻപ് ഉണ്ടായിരുന്ന ആദ്യകാല പ്രസ്സുകളുടെ എണ്ണത്തിൽ ഒരെണ്ണം കൂടെ കൂട്ടിചേർക്കണം എന്നാണ്. മലയാള അച്ചടി ചരിത്രം ചെറുതായി ഒന്നു പുതുക്കാനുള്ള ഒരു ചൂണ്ടു പലക ആണെന്ന് തോന്നുന്നു ഈ വിവരങ്ങൾ.

പൊതുസഞ്ചയ രേഖകൾ തിരഞ്ഞ് പോകും പുതിയ പുതിയ സംഗതികൾ ആണ് വെളിപ്പെടുന്നത്.

1850-പീയൂഷസംഗ്രഹം

ആമുഖം

ചവറയച്ചൻ സ്ഥാപിച്ച മന്നാനത്തെ മാർ യൌസെപ്പപുണ്യവാളന്റെ അച്ചുകൂടത്തിൽ അച്ചടിച്ച ഒരു പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിന്റെ സ്കാൻ കോപ്പി കൈയിൽ കിട്ടിയിട്ട് ദീർഘനാളായെങ്കിലും ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി മാത്രമേ കിട്ടിയുള്ളൂ എന്നതിനാൽ പങ്കു വെക്കാതിരിക്കുകയായിരുന്നു. ഗ്രേ സ്കെയിൽ വേർഷനു കുറേ ശ്രമിച്ചെങ്കിലും എല്ലാ യൂണിവേർസിറ്റികളും ട്യൂബിങ്ങൻകാരെ പോലെ വിശാല ഹൃദയർ അല്ലാത്തതിനാൽ അതു നടന്നില്ല. അതിനാൽ ഇനി കാത്തിരിക്കാതെ സ്കാൻ പങ്കു വെക്കുകയാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പീയൂഷസംഗ്രഹം
  • രചയിതാവ്: ചാവറയച്ചൻ (ആയിരിക്കാം, ഉറപ്പില്ല)
  • താളുകളുടെ എണ്ണം: ഏകദേശം 367
  • പ്രസിദ്ധീകരണ വർഷം:1850
  • പ്രസ്സ്: മാർ യൌസെപ്പപുണ്യവാളന്റെ അച്ചുകൂടം, മാന്നാനം 
1850-പീയൂഷസംഗ്രഹം
1850-പീയൂഷസംഗ്രഹം

സ്കാനിന്റെ വിവരം

ഇത് ലഭിച്ചത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നാണ്. പക്ഷെ അവർ പബ്ലിക്കായി ബ്ലാക്ക് ആന്റ് വൈറ്റ് വേർഷൻ മാത്രമേ ലഭ്യമാക്കിയുള്ളൂ. ഓൺലൈൻ വായനക്കായി മാത്രം ഒരു ഗ്രേസ്കെയിൽ വേർഷൻ ഉണ്ട് എന്നത് മാത്രമാണ് സമാധാനം.

ഉള്ളടക്കം

ക്രൈസ്തവ പ്രാർത്ഥനകൾ ആണ് പുസ്തക ഉള്ളടക്കം. പ്രത്യേകിച്ച് കത്തോലിക്ക ശൈലിയിലുള്ള പ്രാർത്ഥനകൾ എന്ന് പറയണം. ഈ പുസ്തകം ഇറങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ജ്ഞാനപീയൂഷം എന്ന പുസ്തകത്തിൽ നിന്നു എടുത്ത ചില പ്രാർത്ഥനകളും മറ്റു ചില പ്രാർത്ഥനകളും ആണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ എന്ന് ആമുഖത്തിൽ കാണുന്നു.

മാർ യൌസെപ്പപുണ്യവാളന്റെ അച്ചുകൂടത്തിൽ നിന്ന് പുറത്ത് വന്നവയിൽ നിന്നു നമുക്ക് ലഭിക്കുന്ന ആദ്യത്തെ സ്കാൻ ആണിത്. ധാരാളം മറ്റു പുസ്തകങ്ങൾ അവിടെ നിന്നു വന്നിട്ടൂണ്ട്. അതൊക്കെ കണ്ടെടുക്കണം.

ഇതിനു ഉപയോഗിച്ച അച്ച് വിശെഷപ്പെട്ടത് തന്നെ. അക്കാലത്ത് അച്ചടിയിൽ ബെഞ്ചമിൻ ബെയിലിയുടെ അച്ചിന്റെ പ്രത്യേകത ആയി പറയുന്ന ഉരുളിമ മനോഹരമായി തന്നെ ചാവറയച്ചൻ മാന്നാനം അച്ചടിയിൽ കൊണ്ടു വന്നിരിക്കുന്നു. ഇത് അല്പം പ്രാധാന്യമുള്ള സംഗതിയാണ്. തിരുവനന്തപുരം സർക്കാർ പ്രസ്സിലെ അച്ചടി അക്കാലത്തും ചതുരവടിവ് കാത്തു സൂക്ഷിക്കുന്നുണ്ട് എന്നത് കാണുമ്പോൾ ഇത് പ്രാധാന്യമുള്ള സംഗതിയാണ്.

ഇതിൽ കൂടുതൽ ഈ പുസ്തകത്തിലെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. (ഗ്രേ സ്കെയിൽ വേർഷൻ ഡൗൺലൊഡ് ചെയ്യാനായി ലഭ്യമല്ല എന്ന കുറവ് ഉണ്ടെങ്കിലും ഈ രൂപത്തിൽ എങ്കിലും കിട്ടി എന്നതിൽ സമാധാനിക്കാം.)

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: