കേരളോല്പത്തി — താളിയോല പതിപ്പുകൾ

ആമുഖം

കേരളോല്പത്തി എന്ന ഗ്രന്ഥത്തിന്റെ അച്ചടിപതിപ്പുകൾ കഴിഞ്ഞ ദിവസം ട്യൂബിങ്ങൻ ശേഖരത്തിൽ നിന്ന് റിലീസ് ചെയ്തിരുന്നു. അതിന്റെ പോസ്റ്റ് ഇവിടെ കാണാം.  ഈ പൊസ്റ്റിൽ കേരളോല്പത്തിയുടെ 2  താളിയോല പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 127മത്തെ പൊതുസഞ്ചയ രേഖയും  എട്ടാമത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോല്പത്തി
  • താളിയോല ഇതളുകളുടെ എണ്ണം: ഒന്നാമത്തേതിൽ 151 ഇതളുകൾ, രണ്ടാമത്തേതിൽ 185 ഇതളുകൾ
  • എഴുതപ്പെട്ട കാലഘട്ടം: ഒന്നാമത്തേത് 1700നും 1843നും ഇടയ്ക്കെന്നും രണ്ടാമത്തേത് 1852 എന്നും ട്യൂബിങ്ങനിലെ ഈ താളിയോലകളുടെ മെറ്റാഡാറ്റയിൽ കാണുന്നു.
കേരളോല്പത്തി — താളിയോല പതിപ്പുകൾ
കേരളോല്പത്തി — താളിയോല പതിപ്പുകൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

കേരളത്തിന്റെ ഉല്പത്തി മുതൽ സാമൂതിരിയുടെ കാലം വരെയുള്ള സംഭവങ്ങൾ ചരിത്രം എന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള പുസ്തകം ആണ്  കേരളോല്പത്തി.

ലഭ്യമായിട്ടുള്ള താളിയോലപതിപ്പുകളും അച്ചടി പതിപ്പുകളും ഒത്തു നോക്കി കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അത് മലയാള ഗദ്യപരിണാമത്തെ പറ്റിയുള്ള പഠനങ്ങൾ കൂടെ ആവും.

ഈ താളിയോല രേഖകളെ  വിലയിരുത്താൻ ഞാൻ ആളല്ല. അത് പണ്ഡിതർ ചെയ്യേണ്ടതാണ്. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഒന്നാമത്തെ താളിയോല

രണ്ടാമത്തെ താളിയോല

1841 – മലയാളവ്യാകരണം – റവ: ജോസഫ് പീറ്റ്

ആമുഖം

ഇം‌ഗ്ലീഷിലെഴുതിയ ആദ്യകാല മലയാള വ്യാകരണപുസ്തകങ്ങളിൽ സവിശേഷസ്ഥാനം ഉള്ള പുസ്തകമാണ് സി.എം.എസ് മിഷനറിയായിരുന്ന റവ: ജോസഫ് പീറ്റിന്റെ A Grammar of the Malayalim Language. ആ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി.എം.എസ്. മിഷനറി, സാമൂഹിക പരിഷ്കർത്താവ്, പരിഭാഷകൻ, അദ്ധ്യാപകൻ, വൈയാകരണൻ തുടങ്ങി വിവിധ മെഖലകളിൽ വലിയ സംഭാവനകൾ ചെയ്തിട്ടുള്ള ജോസഫ് പീറ്റിന്റെ വൈയാകരണൻ ആയുള്ള പ്രവർത്തനം അടയാളപ്പെടുത്തുന്ന പ്രമുഖകൃതിയാണ് ഇത്

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന 125-മത്തെ പൊതുസഞ്ചയരേഖയാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: A Grammar of the Malayalim Language, as spoken in the principalities of Travancore and Cochin, and the districts of North and South Malabar
  • രചന: റവ: ജോസഫ് പീറ്റ്
  • താളുകളുടെ എണ്ണം: ഏകദേശം 215
  • പ്രസിദ്ധീകരണ വർഷം:1841
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1841 - മലയാളവ്യാകരണം - റവ: ജോസഫ് പീറ്റ്
1841 – മലയാളവ്യാകരണം – റവ: ജോസഫ് പീറ്റ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇം‌ഗ്ലീഷിലെഴുതിയ ആദ്യത്തെ മലയാള വ്യാകരണപുസ്തകം റോബർട്ട് ഡുർമണ്ടിന്റെ  Grammar of the Malabar language ആണ്. 1799ൽ പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്നു ഉള്ളടക്കത്തിന്റെ പ്രത്യേകതയേക്കാൾ ഇന്ത്യയിൽ മലയാളം അച്ച് ആദ്യമായി ഉപയോഗിച്ച പുസ്തകം എന്ന നിലയിൽ ആണ് കൂടുതൽ പ്രസക്തി.  അതിനു ശെഷം വന്ന മലയാളവ്യാകരണപുസ്തകമാണ് റവ: ജോസഫ് പീറ്റിന്റെ A Grammar of the Malayalim Language.

ഈ പുസ്തകം അതിന്റെ ഉള്ളടക്കത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ ശ്രദ്ധ അർഹിക്കുന്നതാണ്. അക്കാലത്ത് ജൊസഫ് പീറ്റിന്റെ ഈ വ്യാകരണം അത്യാവശ്യം ശ്രദ്ധനേടുകയും 1860ൽ ഇതിനു രണ്ടാം പതിപ്പ് ഉണ്ടാവുകയും ചെയ്തു.

ജോസഫ് പീറ്റിന്റെ വ്യാകരണത്തെ വിശകലനം  ചെയ്യാൻ ഞാൻ ആളല്ല. അത് ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

തന്ത്രശാസ്ത്രം — താളിയോല പതിപ്പ്

ആമുഖം

തന്ത്രശാസ്ത്രത്തിന്റെ ഒരു  താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 117മത്തെ പൊതുസഞ്ചയ രേഖയും  ആറാമത്തെ താളിയോല രേഖയും ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: തന്ത്രശാസ്ത്രം
  • താളിയോല ഇതളുകളുടെ എണ്ണം: 59
  • എഴുതപ്പെട്ട കാലഘട്ടം: 1700നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
തന്ത്രശാസ്ത്രം — താളിയോല പതിപ്പ്
തന്ത്രശാസ്ത്രം — താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മൊത്തം നിഗൂഡമായ ഒരു ശാസ്ത്രമാണ് തന്ത്രശാസ്ത്രമെന്ന് തോന്നുന്നു. അതിനാലാവണം മലയാളം വിക്കിപീഡിയയിൽ തന്ത്രശാസ്ത്രത്തെ പറ്റിയുള്ള ലേഖനം പോലും മനുഷ്യനു ലളിതമായി മനസ്സിലാക്കാൻ പറ്റാത്ത ഒന്നായി പൊയത്. വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്ന നിർവ്വചനം താഴെ പറയുന്നതാണ്:

തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട്‌ തന്ത്രശാസ്ത്രത്തിന്.

൪൭ (47 ) മത്തെ ഇതൾ തൊട്ടാണ് ഈ പതിപ്പിൽ കാണുന്നത്. അതിന്റെ അർത്ഥം അതിനു മുൻപുള്ളതൊക്കെ നഷ്ടപ്പെട്ടു എന്നതാണ്. ചെന്നായതന്ത്രം,  മുള്ളൻ തന്ത്രം,  വെരുകു തന്ത്രം തുടങ്ങി  ഇരുപതിലധികം തന്ത്രങ്ങളാണ് ഇതിന്റെ ഉള്ളടക്കം.

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ