1869 – സ്കൂൾ പഞ്ചതന്ത്രം

ആമുഖം

വിഷ്ണുശർമ്മ രചിച്ച പഞ്ചതന്ത്രം എന്ന കൃതി, ഹെർമ്മൻ ഗുണ്ടർട്ട്  മദിരാശി സർക്കാരിന്റെ മലയാള പാഠ്യപദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. ഗുണ്ടർട്ട് ആയിരുന്നു മദിരാശി സർക്കാരിന്റെ മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടർ. സ്കൂൾ പാഠപുസ്തകമായി ഇറങ്ങിയ പഞ്ചതന്ത്രത്തിന്റെ നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 239-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സ്കൂൾ പഞ്ചതന്ത്രം
  • താളുകളുടെ എണ്ണം: ഏകദേശം 213
  • പ്രസിദ്ധീകരണ വർഷം:1869/1868
  • പതിപ്പ്: നാലാം പതിപ്പ്
  • പ്രസ്സ്:  ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1869 – സ്കൂൾ പഞ്ചതന്ത്രം
1869 – സ്കൂൾ പഞ്ചതന്ത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പഞ്ചതന്ത്രത്തെ പറ്റിയുള്ള ചെറിയ വിവരണത്തിന്നു ഈ മലയാളം വിക്കിപീഡിയ ലേഖനം കാണുക.

സ്കൂൾ പാഠപുസ്തകമായി അച്ചടിച്ച പഞ്ചതന്ത്രത്തിന്റെ ഒന്നാം പതിപ്പിന്റേയും മൂന്നാം പതിപ്പിന്റേയും (1857ലും 1866ലും അച്ചടിച്ചത്) ഡിജിറ്റൽ സ്കാനുകകൾ നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം. ഇതിൽ ആദ്യത്തെ പതിപ്പ് തലശ്ശേരിയിലെ കല്ലച്ചിൽ നിന്നും രണ്ടാമത്തെ പതിപ്പ് മംഗലാപുരത്തു നിന്നും ആണ് അച്ചടിച്ചിരിക്കുന്നത്. ഈ നാലാം പതിപ്പും മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിലാണ് അച്ചടിച്ചിരിക്കുന്നത്. സ്കൂൾ പാഠപുസ്തകമായത് കാരണം ആവണം കുറഞ്ഞ വർഷത്തിനിടയിൽ ഇത്രയധികം പഠിപ്പുകൾ ഇറങ്ങിയത്.

ഇതിന്റെ കവർ പേജിൽ അച്ചടി വർഷമായി രേഖപ്പെടുത്തിയിരിക്കുന്നത് 1869 ആണ്. അകത്ത് ടൈറ്റിൽ പേജിൽ 1868 എന്നും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗ‌ൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗ‌ൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1946 – Indo-Aryan loan-words in Malayalam – കെ. ഗോദവർമ്മ

ആമുഖം

ഭാഷാശാസ്ത്രജ്ഞനും സംസ്കൃതപണ്ഡിതനുമായിരുന്ന ഡോ. കെ. ഗോദവർമ്മ രചിച്ച Indo-Aryan loan-words in Malayalam  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 238-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Indo-Aryan loan-words in Malayalam
  • താളുകളുടെ എണ്ണം: ഏകദേശം 269
  • പ്രസിദ്ധീകരണ വർഷം:1946
  • രചന:  കെ. ഗോദവർമ്മ
  • പ്രസ്സ്:  എ.ആർ.വി. പ്രസ്സ്, തിരുവനന്തപുരം
1946 - Indo-Aryan loan-words in Malayalam - കെ. ഗോദവർമ്മ
1946 – Indo-Aryan loan-words in Malayalam – കെ. ഗോദവർമ്മ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

കെ. ഗോദവർമ്മയെന്ന കിളിമാനൂർ ഗോദവർമ്മയെപറ്റിയുള്ള ചെറുവിവരണത്തിന്നു മലയാളം വിക്കിപീഡിയയിലെ കെ. ഗോദവർമ്മ എന്ന ലെഖനം കാണുക. കേരളസാഹിത്യ അക്കാദമിയുടെ സൈറ്റിൽ ഗോദവർമ്മയെപറ്റിയുള്ള പേജിലും കുറേ വിവരങ്ങൾ കാണാം.

ഭാഷാശാസ്ത്രം ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടമേഖല എന്നു വിവിധ ഇടങ്ങളിൽ കാണുന്നു. അതുമായി ബന്ധപ്പെട്ട Indo-Aryan loan-words in Malayalam എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇത് കെ. ഗോദവർമ്മയുടെ പി.എച്ച്.ഡി. തീസിസ് ആയിരുന്നു (അല്ലെങ്കിൽ അതിന്റെ വകഭേദം)‌ എന്ന് ഇതിന്റെ തുടക്കത്തിലെ കുറിപ്പുകളിൽ നിന്നു മനസ്സിലാക്കാം. ഈ പുസ്തകം ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട മേഖകളിൽ പ്രവർത്തിക്കുന്നവർക്ക് ഉപയോഗപ്പെടും എന്നു കരുതുന്നു.

ഭാഷാശാസ്ത്രം ആയത് കൊണ്ട് തന്നെ ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1857- പവിത്രലെഖകൾ – ലിത്തോഗ്രഫി പതിപ്പ്

ആമുഖം

ബൈബിളിലെ കാവ്യപുസ്തകങ്ങൾ ആയ ഇയ്യോബ്, സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, സഭാപ്രസംഗി, ശലോമോന്റെ ഉത്തമഗീതം എന്നീ പുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷയായ പവിത്രലെഖകൾ എന്ന പുസ്തകത്തിന്റെ ഒന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 237-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പവിത്രലെഖകൾ – ഇയ്യൊബ, സങ്കീർത്തനങ്ങൾ, ശലൊമൊന്റെവ എന്നിവ അടങ്ങിയ പവിത്രലെഖകൾ എന്ന പഴയനിയമത്തിന്റെ നാലാം അംശം
  • താളുകളുടെ എണ്ണം: ഏകദേശം 433
  • പ്രസിദ്ധീകരണ വർഷം: 1857 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1857- പവിത്രലെഖകൾ
1857- പവിത്രലെഖകൾ

ഈ പൊതുസഞ്ചയരേഖയുടെ ഉള്ളടക്കം, പ്രത്യേകതകൾ

പവിത്രലേഖകളുടെ രണ്ടാം പതിപ്പ് മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചത് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

ഇപ്പൊൾ ഇതാ 1857ൽ തലശ്ശെരിയിലെ കല്ലച്ച് കൂടത്തിൽ അച്ചടിച്ച ഒന്നാം പതിപ്പും കിട്ടിയിരിക്കുന്നു. വേദപുസ്തകത്തിലെ കാവ്യപുസ്തകങ്ങൾ ആയ ഇയ്യോബ്, സങ്കീർത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി, ശലോമോന്റെ അത്യുത്തമഗീതം എന്നീ പുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (265 MB)