1955 – പട്ടണത്തുപിള്ളയാർ പാടൽ – കാവുങ്ങൽ നീലകണ്ഠപ്പിള്ള

പത്താം നൂറ്റാണ്ടിൽ തമിഴ് ദേശത്ത് ജീവിച്ചിരുന്നെന്ന് കരുതുന്ന ഭക്തകവിയായ പട്ടണത്തുപിള്ളയാരുടെ തിരുപ്പാടൽകൾ കാവുങ്ങൽ നീലകണ്ഠപ്പിള്ള മലയാളത്തിലേക്കാക്കി അദ്ദേഹത്തിന്റെ തന്നെ വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ച പട്ടണത്തുപിള്ളയാർ പാടൽ എന്ന പുസ്തകത്തിന്റെ 1955ൽ ഇറങ്ങിയ നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ഒട്ടുവളരെ തിരഞ്ഞെങ്കിലും മലയാളത്തിലോ ഇംഗ്ലീഷിലോ പട്ടണത്തുപിള്ളയാരെ പറ്റി നല്ല ഒരു വൈജ്ഞാനിക ലേഖനം ഇന്റർനെറ്റിൽ എങ്ങും ലഭിച്ചില്ല. (തമിഴിൽ തീർച്ചയായും ഉണ്ടാകുമായിരിക്കും). ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ പുസ്തകത്തിനകത്ത് ഒരു ജീവചരിത്രകുറിപ്പ് ഉണ്ടെങ്കിലും അതിൽ നിന്നും വൈജ്ഞാനിക വിവരങ്ങൾ ലഭിച്ചില്ല. വിവരങ്ങൾ അറിയുന്നവർ പങ്കു വെച്ചാൽ അത് പിന്നീട് പോസ്റ്റിലേക്ക് കൂട്ടി ചേർക്കാം എന്നു കരുതുന്നു’

1955 - പട്ടണത്തുപിള്ളയാർ പാടൽ - കാവുങ്ങൽ നീലകണ്ഠപ്പിള്ള
1955 – പട്ടണത്തുപിള്ളയാർ പാടൽ – കാവുങ്ങൽ നീലകണ്ഠപ്പിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പട്ടണത്തുപിള്ളയാർ പാടൽ
  • രചന: പട്ടണത്തുപിള്ളയാർ
  • പരിഭാഷ, വ്യാഖ്യാനം: കാവുങ്ങൽ നീലകണ്ഠപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1955 (നാലാം പതിപ്പ്)
  • താളുകളുടെ എണ്ണം: 236
  • പ്രസാധകർ: എസ്.റ്റി.റെഡ്യാർ ആൻഡ് സൺസ്
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1958 – കേരള മലയാളപാഠാവലി – പുസ്തകം 8

കേരള സർക്കാർ 1958ൽ എട്ടാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരള മലയാളപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഹൈദരാലിയുടെ മലയാളഗവർണ്ണർ എന്ന ഒരു പാഠഭാഗം ഈ പുസ്തകത്തിൽ കണ്ടു. ഹെർമ്മൻ ഗുണ്ടർട്ടിനെ പറ്റി ഡോ: കെ.എം. ജോർജ്ജ് എഴുതിയ ലേഖനവും ഈ പാഠപുസ്തകത്തിൽ കാണാം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1958 - കേരള മലയാളപാഠാവലി - പുസ്തകം 8
1958 – കേരള മലയാളപാഠാവലി – പുസ്തകം 8

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരള മലയാളപാഠാവലി – എട്ടാം പുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 206
  • അച്ചടി: സർക്കാർ പ്രസ്സ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1957 – നമ്മുടെ പദ്ധതി – ജലസേചനവും വിദ്യുച്ഛക്തിയും

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിൽ കേരള സർക്കാർ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ച നമ്മുടെ പദ്ധതി – ജലസേചനവും വിദ്യുച്ഛക്തിയും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് പഞ്ചവത്സരപദ്ധതിയെ പറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പരമ്പരയിലുള്ള ലഘുലേഖയാണ്. ഈ പരമ്പരയിലെ ആദ്യത്തെ ലഘുലേഖയായ കൃഷിയും ഭക്ഷ്യോല്പാദനവും ഇതിനകം നമ്മൾ ഡിജിറ്റൈസ് ചെയ്തതാണ്. അത് ഇവിടെ കാണാം.

രണ്ടാം പഞ്ചവത്സരപദ്ധതിയെ ഈ പറ്റിയുള്ള ഈ രണ്ടാമത്തെ ലഘുലേഖയിയും പ്രസിദ്ധീകരണ വർഷം രേഖപ്പെടുത്തിയീട്ടില്ല. ഉള്ളടക്കത്തിൽ നിന്ന് ഏകദേശം മനസ്സിലാക്കിയെടുത്ത വർഷമാണ് ലഘുലേഖയുടെ മെറ്റാഡാറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

1957 - നമ്മുടെ പദ്ധതി - ജലസേചനവും വിദ്യുച്ഛക്തിയും
1957 – നമ്മുടെ പദ്ധതി – ജലസേചനവും വിദ്യുച്ഛക്തിയും

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: നമ്മുടെ പദ്ധതി – ജലസേചനവും വിദ്യുച്ഛക്തിയും
  • പ്രസിദ്ധീകരണ വർഷം: 1957 (ഉറപ്പില്ല)
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Kerala Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി