1844 – സത്യവെദ ഇതിഹാസം – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം

ഹെർമ്മൻ ഗുണ്ടർട്ടിന്റെ അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ കൃതികളിൽ ഒന്നായ സത്യവെദ ഇതിഹാസം എന്ന പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന ഒൻപതാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സത്യവെദ ഇതിഹാസം
  • താളുകളുടെ എണ്ണം: ഏകദേശം 135
  • പ്രസിദ്ധീകരണ വർഷം: ആദ്യ താളുകൾ പുസ്തകത്തിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നതിനാൽ പ്രസിദ്ധീകരണ വർഷം പുസ്തകത്തിൽ നിന്ന് അറിയാൻ മാർഗ്ഗമില്ല. സത്യവെദ ഇതിഹാസം എന്ന കൃതി 1844ൽ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചതായി രേഖയുള്ളതിനാൽ പ്രസിദ്ധീകരണ വർഷം അതാവാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഒരു പക്ഷെ ഒന്നിലേറെ പതിപ്പുകൾ ഇതിനുണ്ടായിട്ടൂണ്ട് എങ്കിൽ 1844നു ശെഷമുള്ള പതിപ്പാകാനും മതി. 1844ലെ പതിപ്പ് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ട്. അത് പരിശോധിക്കാതെ ഇത് 1844ലെ പതിപ്പാണോ ഇതെന്ന് ഉറപ്പിക്കാൻ പറ്റില്ല എന്നു ഡോ. സ്കറിയ സക്കറിയ തന്റെ ചർച്ചയും പൂരണവും എന്ന ലെഖനത്തിൽ പറയുന്നുണ്ട്.
  • പ്രസ്സ്: അച്ചിന്റെ വിശദാംശങ്ങൾ പരിശൊധിച്ചതിൽ നിന്ന് ഇത് കോട്ടയം സി.എം.എസ്. പ്രസ്സിലാണ് അച്ചടിച്ചത് എന്ന് ഉറപ്പാണ്.
1844-സത്യവെദ ഇതിഹാസം
1844-സത്യവെദ ഇതിഹാസം

സത്യവെദ ഇതിഹാസം എന്ന കൃതിയെപറ്റി

ബൈബിളിലെ ഉല്പത്തി പുസ്തകത്തിന്റെ വ്യാഖ്യാനമാണ് ഈ കൃതി. സത്യവെദ ഇതിഹാസം എന്ന കൃതി ട്യൂബിങ്ങനിൽ നിന്ന് കണ്ടെത്തിയതിനെ പറ്റിയും, കൃതിയെ പറ്റിയും അത്യാവശ്യം വിശദമായി  ഡോ. സ്കറിയ സക്കറിയ പി.ജെ. തോമസിന്റെ മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയ ചർച്ചയും പൂരണവും എന്ന അനുബന്ധത്തിൽ പ്രതിപാദിക്കുന്നുണ്ട്. സത്യവെദ ഇതിഹാസത്തിന്റെ ആദ്യത്തെ കുറച്ച് ഖണ്ഡികകളും അദ്ദേഹം ചർച്ചയും പൂരണവും എന്ന അനുബന്ധത്തിൽ എടുത്ത് ചെർത്തിട്ടൂണ്ട്.

ഈ പുസ്തത്തിന്റെ തുടക്കത്തിലും, അവസാനത്തിലും, ഇടയ്ക്ക് ചിലയിടങ്ങളിലും സംസ്കൃതശ്ലോകങ്ങൾ കാണാം. ഈ ശ്ലോകങ്ങൾ ശ്രീഖൃഷ്ടസംഗീതം എന്ന കൃതിയിൽ നിന്ന് ഉള്ളതാണെന്ന് ഡോ. സ്കറിയ സക്കറിയ തന്റെ ലേഖനത്തിൽ പറയുന്നു. W. H മിൽ, രാമചന്ദ്രവിദ്യാഭൂഷൺ എന്നിവർ ചേർന്ന് രചിച്ച സംസ്കൃതകൃതിയാണ് ശ്രീഖൃഷ്ടസംഗീതം.

ഇപ്പോൾ സ്കാൻ ലഭ്യമാകുന്നതോടെ ഇതൊക്കെ നേരിട്ട് കാണാനും പരിശൊധിക്കാനുമുള്ള സൗകര്യം കൂടാണ് നമുക്കൊക്കെ ലഭിച്ചിരിക്കുന്നത്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1880 – ശീലാവതി പാട്ട

ആമുഖം

ശീലാവതി പാട്ട (ശീലാവതി പാട്ട് എന്നു വായിക്കണം) എന്ന പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന എട്ടാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശീലാവതി പാട്ട
  • താളുകളുടെ എണ്ണം: ഏകദേശം 35
  • പ്രസിദ്ധീകരണ വർഷം: പ്രസിദ്ധീകരണ വർഷം പുസ്തകത്തിനകത്ത് അച്ചടിച്ച് കാണുന്നില്ല. എന്നാൽ പുസ്തകത്തിന്നു പുറത്ത് കൈകോണ്ട് ട്യൂബിങ്ങൻ യൂണിവെർസിറ്റി അധികൃതർ 1880 എന്നു എഴുതിയിരിക്കുന്നു.
  • പ്രസ്സ്: എവിടെ അച്ചടിച്ചു എന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നില്ല. ചന്ദ്രക്കലയുടെ ഉപയോഗം കാണാത്തതിനാലും, ഉപയോഗിച്ചിരിക്കുന്ന അച്ചിന്റെ പ്രത്യെകതകൾ മൂലവും ഇത് കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചതാവാൻ സാദ്ധ്യതയൂണ്ട്. എന്നാൽ പ്രസിദ്ധീകരണ വർഷത്തിന്റെ കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാൽ ഒന്നും വ്യക്തമായി പറയാൻ കഴിയുന്നില്ല.
ശീലാവതി പാട്ട
ശീലാവതി പാട്ട

ശീലാവതി പാട്ട എന്ന കൃതിയെപറ്റി

ഇത് ഒരു കാവ്യമാണ് എന്നതിനു അപ്പുറം ഒന്നും എനിക്ക് ഈ കൃതിയെ പറ്റി അറിയില്ല. ഗൂഗിൾ സേർച്ചിലും വിവരം ഒന്നും തന്നെ ലഭിച്ചില്ല.

പുസ്തകത്തിന്റെ തുടക്കത്തിൽ PRINTED AS MANUSCREPT FOR SCHOLARS എന്നു കാണുന്നുണ്ട്. അതിനാൽ പഠനാവശ്യത്തിനു ഇറക്കിയതാവും ഈ പുസ്തകം. ഇതിൽ കൂടുതൽ ഒന്നും തന്നെ പുസ്തകത്തെ പറ്റി എനിക്കു അറിയില്ല.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1921 – സൊളൊമോന്റെ സുഭാഷിതങ്ങൾ – ക.നി.മൂ.സ. മാണികത്തനാർ

ആമുഖം

ക.നി.മൂ.സ. മാണികത്തനാർ ബൈബിളിൽ സോളമൻ/ശലോമോൻ രചിച്ച സുഭാഷിതങ്ങൾ/സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കി രചിച്ച കവിതാ രൂപത്തിലുള്ള കൃതിയാണ് ഈ പോസ്റ്റിലൂടെ ഡിജിറ്റൽ സ്കാനായി പങ്കു വെക്കുന്നത്. ക.നി.മൂ.സ. മാണികത്തനാരെ പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തെ പറ്റിയുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന ഈ പൊസ്റ്റ് കാണുക.

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത് Dr. Rammohan K T, (formerly Dean, Faculty of Social Sciences, Mahatma Gandhi University) യുടെ സ്വകാര്യ ഗ്രന്ഥശെഖരത്തിൽ നിന്നാണ്. ഡിജിറ്റൈസ് ചെയ്യാനായി ഈ പുസ്തകം എനിക്കു ബാംഗ്ലൂരിൽ കൊണ്ടു വന്നു തരികയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്നു പ്രത്യേക നന്ദി. ഇതിനു മുൻപ് 1870ലെ ധനതത്വനിരൂപണം എന്ന പുസ്തകവും അദ്ദേഹം തന്നിരുന്നു. ഈ വിധത്തിൽ പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന റാം‌മോഹൻ സാറിനു ഒരിക്കൽ കൂടി പ്രത്യെക നന്ദി.

സ്കാൻ ചെയ്യാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കും എന്റെ മകൻ സിറിലും സഹായിച്ചു.

പൊതുസഞ്ചയ നില

മാണികത്തനാർ 1941ൽ മരിച്ചതിനാൽ ഇന്ത്യൻ കോപ്പിറൈറ്റ് നിയമമനുസരിച്ച് 1956നു മുൻപ് അച്ചടിച്ച ഈ കൃതി ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ ആണ്.  1921 പ്രസിദ്ധീകരിച്ച പുസ്തകമായതിനാൽ അമേരിക്കൻ കോപ്പി റൈറ്റ് നിയമം അനുസരിച്ച്ൾ ഈ കൃതി അമേരിക്കയിലും പൊതുസഞ്ചയത്തിൽ ആണ്.

പൊതുസഞ്ചയരേഖയുടെ വിവരം

  • പേര്: സൊളൊമോന്റെ സുഭാഷിതങ്ങൾ
  • താളുകളുടെ എണ്ണം: ഏകദേശം 50
  • പ്രസിദ്ധീകരണ വർഷം: 1921
  • പ്രസ്സ്:  വി യൌസേപ്പു പി മുദ്രാലയം (സെന്റ് ജോസഫ് പ്രസ്സ്), മാന്നാനം
  • രചയിതാവ്: ക.നി.മൂ.സ. മാണികത്തനാർ
1921 – സൊളൊമോന്റെ സുഭാഷിതങ്ങൾ
1921 – സൊളൊമോന്റെ സുഭാഷിതങ്ങൾ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ആമുഖത്തിൽ സൂചിപ്പിച്ച പോലെ ബൈബിളിലെ സുഭാഷിതങ്ങൾ/സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കി രചിച്ച കവിതാ രൂപത്തിലുള്ള കൃതിയാണിത്. കൈപ്പൻപ്ലാക്കൻ അബ്രഹാം കത്തനാർ എഴുതിയ ഒരു അവതാരികയും, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള എഴുതിയ ഒരു അഭിപ്രായവും തുടക്കത്തിൽ കാണാം. തുടർന്ന്  സുഭാഷിതങ്ങളിലെ വാക്യങ്ങൾ അടിസ്ഥാനമാക്കിയുള്ള കവിത ശ്ലോകരൂപത്തിൽ കാണാം. ഇത് ഏതാണ്ട് 50 പേജുകൾ ഉണ്ട്.

 

കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാനും ഈ പുസ്തകം വിശകലനം ചെയ്യാനും ഈ വിഷയത്തിൽ എനിക്കു ജ്ഞാനം ഇല്ലാത്തതിനാൽ മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ചെയ്യുമല്ലോ.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: