1842 – ഗീതങ്ങൾ

ആമുഖം

മലയാളത്തിലെ ആദ്യത്തെ കല്ലച്ചടി പുസ്തകം (ലിത്തോഗ്രഫി) എന്ന് കരുതപ്പെടുന്നതും,  മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് ഇറങ്ങിയ ആദ്യമലയാളപുസ്തകം എന്നു കരുതപ്പെടുന്നതുമായ ഗീതങ്ങൾ എന്ന പുസ്തകത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 216-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഗീതങ്ങൾ
  • പ്രസിദ്ധീകരണ വർഷം:  1842
  • താളുകളുടെ എണ്ണം:  ഏകദേശം 121
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1842 - ഗീതങ്ങൾ
1842 – ഗീതങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

കെ. എം. ഗോവിയുടെ മലയാള അച്ചടിയുടെ ഡോക്കുമെന്റേഷൻ അനുസരിച്ച് 1842ൽ മംഗലാപുരത്ത് ലിത്തോഗ്രഫി സ്ഥാപിച്ചതോടെ ആണ് ബാസൽ മിഷന്റെ അച്ചടി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ആ പ്രസ്സിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം ഗീതങ്ങൾ ആണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.  അതിനാൽ ഇതാണ് ആദ്യത്തെ മലയാള കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം. (ഈ സമയത്ത് തലശ്ശേരിയിൽ ബാസൽ മിഷൻ പ്രസ്സ് സ്ഥാപിച്ചിട്ടില്ല.)

മലയാളത്തിലുള്ള 100 ക്രൈസ്തവഗീതങ്ങൾ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഗുണ്ടർട്ട് അടക്കമുള്ള ബാസൽ മിഷൻ മിഷനറിമാർ സ്വയം രചിച്ചതോ ഇംഗ്ലീഷിൽ നിന്നും ജർമ്മനിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷ ചെയ്തതോ ആയ 100 ഗീതങ്ങൾ ആണ് ഇതിലുള്ളത്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1851 – ലൊകചരിത്രശാസ്ത്രം

ആമുഖം

ലോകചരിത്രം മലയാളത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചതിന്റെ ആദ്യത്തെ പതിപ്പുകളിൽ ഒന്നായ ലൊകചരിത്രശാസ്ത്രം എന്ന പുസ്തകത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 215-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ലൊകചരിത്രശാസ്ത്രം
  • പ്രസിദ്ധീകരണ വർഷം:  1851 (1849ൽ അച്ചടിച്ച് തുടങ്ങിയെങ്കിലും 1851ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്)
  • താളുകളുടെ എണ്ണം:  ഏകദേശം 421
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1851 - ലൊകചരിത്രശാസ്ത്രം
1851 – ലൊകചരിത്രശാസ്ത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ലോകചരിത്രം മലയാളത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചതിന്റെ ആദ്യത്തെ പതിപ്പുകളിൽ ഒന്നാണിത്. ഇത് ക്രിസ്തുവിന്റെ മുൻപുള്ള കാലഘട്ടത്തിലെ ചരിത്രമാണ് വിവരിക്കുന്നത്. രചയിതാവ് ആരെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല. ഗുണ്ടർട്ടും സഹമിഷനറിമാരുടെയും ഒരുമിച്ചുള്ള ഒരു ശ്രമം ആവാം ഇത്. പുസ്തകത്തിന്റെ ശീർഷകത്താളിൽ അച്ചടി വർഷം 1849 എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും അവസാന താളിൽ 1851 എന്നാണ് കാണുന്നത്. അതിനാൽ  1849ൽ അച്ചടിച്ച് തുടങ്ങിയെങ്കിലും 1851ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നു ഊഹിക്കാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. 420ഓളം താളുകൾ ഉള്ള ഇതിന്റെ സൈസ് 600 MB മേൽ വരും. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1849 – ഇംഗ്ലീഷ് – മലയാളം നിഘണ്ടു – ബെഞ്ചമിൻ ബെയിലി

ആമുഖം

ബെഞ്ചമിൻ ബെയിലി രചിച്ച അച്ചടിച്ച ആദ്യത്തെ ഇംഗ്ലീഷ് – മലയാളം നിഘണ്ടു ആയ  A DICTIONARY, ENGLISH AND MALAYALIM  എന്ന ഇംഗ്ലീഷ്- മലയാളം നിഘണ്ടുവിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 214-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: A DICTIONARY, ENGLISH AND MALAYALIM
  • രചന: റവ: ബെഞ്ചമിൻ ബെയിലി
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:  1849
  • താളുകളുടെ എണ്ണം:  ഏകദേശം 563
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1849 – ഇംഗ്ലീഷ് – മലയാളം നിഘണ്ടു – ബെഞ്ചമിൻ ബെയിലി
1849 – ഇംഗ്ലീഷ് – മലയാളം നിഘണ്ടു – ബെഞ്ചമിൻ ബെയിലി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച ആദ്യത്തെ ഇംഗ്ലീഷ് – മലയാളം നിഘണ്ടുവിനെ പറ്റി കുറച്ചു ഡോക്കുമെന്റേഷൻ എങ്കിലും ലഭ്യമാണ്. എന്റെ ശ്രദ്ധയിൽ പെട്ട ഒരെണ്ണം ഡോ: ബാബു ചെറിയാൻ രചിച്ച “ബെഞ്ചമിൻ ബെയിലി” എന്ന പുസ്തകമാണ്. ഇതിനെ പറ്റിയുള്ള വിവരത്തിനും അതും മറ്റു പുസ്തകങ്ങളും റെഫർ ചെയ്യുമല്ലോ. ഇതിനു മുൻപ് 1846ൽ ബെഞ്ചമിൻ ബെയിലി തന്നെ പ്രസിദ്ധീകരിച്ച മലയാളം – ഇംഗ്ലീഷ് നിഘണ്ടു നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)