പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിൽ രചിച്ചതെന്നു കരുതപ്പെടുന്ന ലീലാതിലകം എന്ന കൃതി ആറ്റൂർ കൃഷ്ണ പിഷാരടി പരിഭാഷ ചെയ്ത് 1917ൽ പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മണിപ്രവാള (മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമായാണ് ലീലാതിലകം അറിയപ്പെടുന്നത്. രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് മൂല ഗ്രന്ഥം രചിച്ചിട്ടുള്ളത്. അതിന്റെ മലയാള പരിഭാഷ ആണിത്.
ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ
പേര്: ലീലാതിലകം – മലയാള പരിഭാഷ
താളുകളുടെ എണ്ണം: ഏകദേശം 135 താളുകൾ
പ്രസിദ്ധീകരണ വർഷം: 1917
രചയിതാവ്: അജ്ഞാതം. പരിഭാഷ: ആറ്റൂർ കൃഷ്ണപ്പിഷാരടി
പ്രസ്സ്: സരസ്വതിവിലാസം പ്രസ്സ്, തിരുവനന്തപുരം
1917 – ലീലാതിലകം
പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ലീലാതിലകത്തെ പറ്റിയുള്ള ചെറിയ ഒരു വൈജ്ഞാനികലേഖനത്തിന്നു മലയാളം വിക്കിപീഡിയയിലെ ലീലാതിലകം എന്ന ലേഖനം കാണുക. ഈ പുസ്തകത്തിലെ വിഷയത്തെ പറ്റി ആധികാരികമായി എഴുതാൻ എനിക്കാവില്ല. അത് ഈ മേഖലയിലെ പണ്ഡിതർ ചെയ്യുന്നതാണ് ഉചിതം.
ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത് കാസർഗോഡുള്ള കേന്ദ്രസർവ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ആയ പ്രൊഫ. രവിശങ്കർ എസ് നായരുടെ ശേഖരത്തിൽ നിന്നാണ്. അദ്ദേഹത്തെപറ്റിയുള്ള കുറച്ച് വിവരങ്ങൾ ഇവിടെയുംഇവിടെയും ആയി കാണാം. ഡിജിറ്റൈസ് ചെയ്യാനായി ഈ പ്രധാനപ്പെട്ട ഗ്രന്ഥം ലഭ്യമാക്കിയ രവിശങ്കർ സാറിനു നന്ദിയും സ്നേഹവും കടപ്പാടും.
ഒരാഴ്ച ജോലിയിൽ നിന്ന് അവധി എടുത്തിരിക്കുന്നതിനാൽ ഇതിന്റെ ഡിജിറ്റൈസേഷൻ വളരെ പെട്ടെന്ന് തന്നെ തീർത്തു.
പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. കളർ സ്കാനും ബ്ലാക്ക് ആൻഡ് വൈറ്റ് പതിപ്പും വെവ്വേറെ ലഭ്യമാണ്. ചില താളുകൾ കാലപ്പഴക്കം മൂലം അക്ഷരങ്ങൽ മാഞ്ഞു തുടങ്ങിയിട്ടൂണ്ട്. അങ്ങനെയുള്ളത് വ്യക്തമായി കാണാൻ കളർ വേർഷൻ തന്നെ ഉപയോഗിക്കേണ്ടി വരും.
ഡൗൺലോഡ് വിവരങ്ങൾ
ലീലാതിലക പരിഭാഷയുടെ 1917ലെ പതിപ്പ് ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1896ാം ആണ്ടിലെ എല്ലാ ലക്കങ്ങളുടെയും (12 ലക്കങ്ങൾ) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള അഞ്ചാം വർഷത്തെ ലക്കങ്ങൾ ആണിത്. ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന നാലു വർഷത്തെ ലക്കങ്ങൾ റിലീസ് ചെയ്തിരുന്നു.
താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും ഏകദേശം 20 പേജുകൾ വീതം. 1896 ലക്കം 5നു 20 പേജുള്ള ഒരു ഉപപത്രം (സപ്ലിമെന്റ്) കൂടെ ഉണ്ട്)
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
1896 – മലങ്കര ഇടവക പത്രിക – പുസ്തകം 5
അല്പം ചരിത്രം
മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ അല്പം ചരിത്രം എന്ന വിഭാഗം കാണുക.
സ്കാനുകളുടെ ഉള്ളടക്കം
ഇതിനു മുൻപുള്ള വർഷത്തെ ഉള്ളടക്കത്തിലെ പല ലേഖനങ്ങളൂം നവീകരണ സുറിയാനിക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആയിരുന്നെങ്കിൽ 1896 ആയപ്പോഴേക്ക് അത്തരത്തിലുള്ള ഉള്ളടക്കം കുറഞ്ഞു തുടങ്ങി എന്നു കാണാം. അതിന്റെ ഒരു കാരണം മലങ്കര സഭാ താരകയുടെ പ്രസിദ്ധീകരണം ഇടക്കാലത്ത് കുറച്ചു നാൾ നിന്നു പോയതാണ്. അതിനാൽ തന്നെ 1896 ആയപ്പോഴേക്ക് മറ്റു വിഷയങ്ങളിൽ ഉള്ള ലേഖനങ്ങളിൽ കാണുന്നുണ്ട്. ചില ലേഖകങ്ങൾ റോമാ സുറിയാനി സഭയെ ലക്ഷ്യം വെച്ചുള്ളതാണ്. ഈ പന്ത്രണ്ടു ലക്കങ്ങളിലും ചെറുവാർത്തകൾ കാണാം. അതിൽ പലതും സഭാസംബന്ധമല്ലാത്ത ചെറുകുറിപ്പുകൾ ആണ്. ഇതൊക്കെ ഈ മാസിക പ്രസിദ്ധീകരിച്ചിരുന്ന കാലഘട്ടത്തിന്റെ ചെറു ഡോക്കുമെന്റേഷൻ ആണ്.
സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല. ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.
എന്തായാലും ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.
ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
എന്റെ SSD ഹാർഡ് ഡിസ്ക് അടിച്ചു പോയത് ഏറ്റവും അധികം ബാധിച്ച പദ്ധതികളിലൊന്ന്, മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷനാണ്. ഇതിന്റെ നിരവധി വർഷത്തെ ലക്കങ്ങൾ ഞാൻ സ്കാൻ ചെയ്തിരുന്നു എങ്കിലും പോസ്റ്റ് പ്രൊസസിങ് പണികൾ ബാക്കിയായായിരുന്നു. പക്ഷെ ഹാർഡ് ഡിസ്ക് പ്രശ്നം മൂലം ചെയ്തതൊക്കെ ഇനി ഒന്നും കൂടെ സ്കാൻ ചെയ്യേണ്ട സ്ഥിതിയായി പോയി. ഗുണ്ടർട്ട് ലെഗസി പദ്ധതി മൂലം അല്ലാതെ തന്നെ സമയമില്ലാതായി പോയ എനിക്ക് ഇത് ഏല്പിച്ച പ്രഹരം വലുതാണ്.
മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷൻ വലിയ പ്രയത്നം ഉള്ള സംഗതി ആണ്. ഓരോ വർഷത്തെ 12 ലക്കങ്ങൾ നോക്കിയാൽ തന്നെ 300നടുത്ത് പേജുകൾ ഉണ്ടെന്ന് കാണാം. അങ്ങനത്തെ 17 വർഷ ലക്കങ്ങൾ ആണ് കൈകാര്യം ചെയ്യേണ്ടത്. അതിലൂടെ ഏകഡേശം 4000ത്തിനടുത്ത് താളുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. പതുക്കെയാണെങ്കിലും ഈ പദ്ധതി പൂർത്തീകരിക്കാൻ എനിക്കു കഴിയും എന്നു കരുതുന്നു.
1896 വർഷത്തെ ലക്കങ്ങളുടെ പ്രത്യേകത മകനു (സിറിൽ) പുറമേ 2.5 വയസ്സുകാരി മകൾ (അന്ന) കൂടെ ഡിജിറ്റൈസേഷനിൽ സഹായിക്കാൻ തുടങ്ങി എന്നതാണ്. വലിയ പണിയൊന്നും അല്ല, ഒരു ബട്ടൺ ക്ലിക്ക് ചെയ്യുന്ന പണിയാണ്. എങ്കിൽ പോലും അത് ഈ ബൃഹദ് പദ്ധതിയിൽ വലിയ സഹായമാണ്.
പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്. ഒരോ ലക്കത്തിന്നും ഗ്രേ സ്ക്കെയിലും ബ്ലാക്ക് ആൻഡ് വൈറ്റ് വേർഷനും വെവ്വേറെ ലഭ്യമാണ്. ചില ലക്കങ്ങളിലെ താളുകൾ കാലപ്പഴക്കം മൂലം അക്ഷരങ്ങൽ മാഞ്ഞു തുടങ്ങിയിട്ടൂണ്ട്. അങ്ങനെയുള്ളത് വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ വേർഷൻ തന്നെ ഉപയോഗിക്കുക.
ഡൗൺലോഡ് വിവരങ്ങൾ
മലങ്കര ഇടവക പത്രികയുടെ 1896ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 8MB മുതൽ 18MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.
ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.
രേഖ 1
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 1
താളുകളുടെ എണ്ണം: 22
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 2
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 2
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 3
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 3
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 4
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 4
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 5
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 5
താളുകളുടെ എണ്ണം: 40
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 6
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 6
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 7
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 7
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 8
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 8
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 9
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 9
താളുകളുടെ എണ്ണം: 22
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 10
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 10
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 11
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 11
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 12
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 5
ലക്കം: 12
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1896
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
വേദപുസ്തകത്തിലെ കാവ്യപുസ്തകങ്ങൾ ആയ ഇയ്യോബ്, സങ്കീർത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി, ശലോമോന്റെ അത്യുത്തമഗീതം എന്നീ പുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇതു ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിന്റെ ഭാഗമായ ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 74മത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: പവിത്രലേഖകൾ – രണ്ടാം പതിപ്പ്
താളുകളുടെ എണ്ണം: ഏകദേശം 377
പ്രസിദ്ധീകരണ വർഷം: 1881
പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1881- പവിത്രലേഖകൾ – ഗുണ്ടർട്ടിന്റെ പരിഭാഷ
ഈ പൊതുസഞ്ചയരേഖയുടെ ഉള്ളടക്കം, പ്രത്യേകതകൾ
ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷകൾ വ്യത്യസ്തമായിരുന്നു. ബൈബിൾ മൊത്തമായി പരിഭാഷ ചെയ്യുക അല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. അതിനു പകരം വിഷയമനുസരിച്ച് ചില പുസ്തകങ്ങൾ പരിഭാഷ ചെയ്യുക ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സുവിശേഷങ്ങൾ, കാവ്യപുസ്തകങ്ങൾ, പ്രവാചകപുസ്തകങ്ങൾ തുടങ്ങിയ വിഷയമനുസരിച്ചുള്ള ബൈബിൾ പരിഭാഷകൾ ഇതിന്റെ ഉദാഹരണങ്ങൾ ആണ്. ഇതിൽ വേദപുസ്തകത്തിലെ കാവ്യപുസ്തകങ്ങൾ ആയ ഇയ്യോബ്, സങ്കീർത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി, ശലോമോന്റെ അത്യുത്തമഗീതം എന്നീ പുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
എബ്രായഭാഷയിൽ (ഹീബ്രുഭാഷയിൽ നിന്ന്) നേരിട്ടുള്ള പരിഭാഷ ആണ് ഇതെന്ന് ഗുണ്ടർട്ട് തുടക്കത്തിൽ പറയുന്നുണ്ട്. പരിഭാഷയിൽ എബ്രായഭാഷയിലെ പദ്യത്തിന്റെ ശൈലി നിലനിർത്താൻ ശ്രമിച്ചിട്ടൂണ്ട് എന്ന് അദ്ദേഹം പറയുന്നു.
ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
You must be logged in to post a comment.