ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ് – The Church Missionary Society Atlas

ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ്

ചർച്ച് മിഷനറി സൊസൈറ്റി അതിന്റെ ലോകവ്യാപകമായ പ്രവർത്തനങ്ങൾ വിപുലീകരിച്ചപ്പോൾ അവരുടെ വിവിധ മിഷൻ കേന്ദ്രങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് ഭൂപടങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഈ പ്രസിദ്ധീകരണം ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ് എന്ന് അറിയപ്പെടുന്നു. 1857 തൊട്ടാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. പിന്നീട് ഇടയ്ക്കിടയ്ക്ക് ചില വർഷങ്ങളിൽ ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ് പുതുക്കി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇങ്ങനെ പ്രസിദ്ധീകരിച്ച അറ്റ്‌ലസുകളിൽ 1857ലേത് ഒഴിച്ച് ബാക്കിയുള്ള മിക്കതും (1896 വരെയുള്ളത്) നമുക്ക് കിട്ടിയത് പങ്കു വെക്കുന്നു.

 

ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ്
ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ്

ഈ പുസ്തകങ്ങളിൾ ഉൾക്കൊള്ളുന്ന വൈജ്ഞാനിക വിവരം വളരെയധികമാണ്. തിരുവിതാംകൂറിനെ പറ്റിയും പൊതുവെ ഇന്ത്യയെ പറ്റിയും ഭൂപടങ്ങൾക്ക് പുറമേ ധാരാളം മറ്റ് വൈജ്ഞാനിക വിവരങ്ങളും ഇതിൽ ലഭ്യമാണ്. കുറഞ്ഞത് ഗവേഷകർക്ക് എങ്കിലും അതൊക്കെ ഉപകാരപ്പെടും എന്ന് കരുതുന്നു. കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി സ്കാനുകൾ പങ്ക് വെക്കുന്നു.

സ്കാനുകൾ

The Church Missionary Atlas – 1859

The Church Missionary Atlas – 1862

The Church Missionary Atlas – 1865

The Church Missionary Atlas – 1873

The Church Missionary Atlas – 1879

The Church Missionary Atlas – 1895

The Church Missionary Atlas – 1896

ചർച്ച് മിഷനറി സൊസൈറ്റിയുടെ ചരിത്രം – The History of the Church Missionary Society.-1899

ആമുഖം

ചർച്ച് മിഷനറി സൊസൈറ്റിയുടെ (CMS) ചരിത്രം 1799ൽ ആരംഭിക്കുന്നു എന്ന് മിക്കവർക്കും അറിയാം എന്ന് കരുതുന്നു. 1899-ൽ CMS നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അതിന്റെ നേതൃത്വം CMS ന്റെ നൂറു വർഷത്തിന്റെ ചരിത്രം ഡോക്കുമെന്റ് ചെയ്യാൻ തീരുമാനിച്ചു. ആ പണി അവർ ഏല്പിച്ചത് Eugene Stock നെ ആയിരുന്നു. അദ്ദേഹം അക്കാലത്ത് സി.എം.എസിന്റെ എല്ലാ പബ്ലിക്കെഷന്റെയും ചുമതല ഉണ്ടായിരുന്ന ഏഡിറ്റോറിയൽ സെക്രട്ടറി ആയിരുന്നു.

1899-ൽ The History of the Church Missionary Society എന്ന പേരിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ The History of the Church Missionary Society എന്ന പുസ്തക സീരീസ് പുറത്തിറങ്ങി. ഒരു പുസ്തക സീരിസ് കൊണ്ട് ഒരാൾ അനശ്വരനാകുന്നതിന്റെ ഉദാഹരണം Eugene Stock ന്റെ The History of the Church Missionary Society ലൂടെ കാണാം. ഇന്നു Eugene Stock അറിയപ്പെടുന്നത് CMS ന്റെ നൂറു വർഷചരിത്രം ഡോക്കുമെന്റ് ചെയ്ത ആൾ എന്ന നിലയിലാണ്.

പുസ്തകങ്ങളുടെ വിവരം

The History of the Church Missionary Society മൊത്തം 3 വാല്യങ്ങളായി പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചത്. അത് 1899ൽ തന്നെ പ്രസിദ്ധീകരിച്ചു. പിൽക്കാലത്ത് 1916-ൽ വാല്യം 4 സപ്ലിമെന്ററി വാല്യം എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അങ്ങനെ മൊത്തം 4 വാല്യം ആണ് ഇതിനുള്ളത്.

സിഎംഎസ്സിന്റെ ചരിത്രം,
സിഎംഎസ്സിന്റെ ചരിത്രം,

അതിനു പുറമേ ആദ്യത്തെ മൂന്നുവാല്യങ്ങളുടെ സംക്ഷിപതം One Hundred years being the short History of the Church Missionary Society എന്ന പേരിലും പ്രസിദ്ധീകരിച്ചു.

ഈ എല്ലാ വാല്യങ്ങളുടേയും സ്കാനുകൾ ഇപ്പൊൾ ലഭ്യമാണ്. അതിന്റെ കണ്ണികൾ പങ്ക് വെക്കുന്നു.

പുസ്തകങ്ങളുടെ ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ CMSന്റെ നൂറുവർഷത്തെ ചരിത്രം ആണ് ഈ 5 പുസ്തകങ്ങളിൽ പരന്നു കിടക്കുന്നത്. കേരളവും CMSന്റെ പ്രവർത്തനമേഖല ആയിരുന്നതിനാൽ കേരളത്തിലെ പ്രവർത്തനചരിത്രവും അതുമായി ബന്ധപ്പെട്ട വ്യക്തികളെ പറ്റി ഒക്കെയും ഉള്ള ധാരാളം പരാമർശങ്ങൾ ഈ ചരിത്ര രചനയിൽ കാണാം. പലരുടേയും പ്രവർത്തനവും മരണവും ഒക്കെ വിശദമായി ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ഉദാഹരണമായി ജോസഫ് പീറ്റിനെ പറ്റി ധാരാളം വിവരങ്ങൾ ഇതിൽ കാണാം. പീറ്റിന്റെ മരണവർഷവും ഇതിൽ നിന്ന് മനസ്സിലാക്കാൻ പറ്റി. ചരിത്ര ഗവെഷണ വിദ്യാർത്ഥികൾക്ക് ഇതൊക്കെ വളരെ സഹായകരമാകും എന്ന് കരുതുന്നു.

കുറച്ച് ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉണ്ട്. പുസ്തകത്തിൽ നിന്നു കിട്ടിയ തിരുവിതാംകൂറുമായി ബന്ധപ്പെട്ട ചില സി.എം.എസ്  വ്യക്തികളൂടെ ചിത്രം താഴെ. ഇതിൽ ആർച്ചുഡീക്കൻ കോശി ആണെന്ന് തോന്നുന്നു ആദ്യകാല മലയാളനോവലായ പുല്ലേലികുഞ്ചു എഴുതിയത്.

തിരുവിതാംകൂർ സി.എം.എസ്
തിരുവിതാംകൂർ സി.എം.എസ്

മിഷനറി പ്രവർത്തനം എങ്ങനെ ആണെന്നും, അത് പല മേഖലകളിലേക്ക് വ്യാപിക്കുന്നത് എങ്ങനെ ആണെന്നും, മിഷനറി ചരിത്രം അറിയണം എന്നും ഒക്കെ ഉള്ളവർ അത്യാവശ്യമായി വായിക്കേണ്ട പുസ്തകങ്ങൾ ആണ് ഇതൊക്കെ. ദൈവശാസ്ത്ര വിദ്യാർത്ഥികൾക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും.

കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി പുസ്തകത്തിന്റെ സ്കാനിലെക്കുള്ള കണ്ണികൾ പങ്ക് വെക്കുന്നു

സ്കാനുകൾ

The History of the Church Missionary Society – Volume 1

The History of the Church Missionary Society – Volume 2

The History of the Church Missionary Society – Volume 3

The History of the Church Missionary Society – Volume 4 – Supplementary Volume

One hundred years : being the short history of the Church Missionary Society

ക്രിസ്തീയ ഗീതങ്ങൾക്കുള്ള രാഗങ്ങൾ – 1891

ആമുഖം

ഇതിനു മുൻപ് ജ്ഞാനകീർത്തനങ്ങൾ എന്ന പേരിൽ 2 ക്രിസ്തീയ കീർത്തനപുസ്തകങ്ങൾ നമ്മൾ കണ്ടതാണ്. താഴെ പറയുന്നവ ആണത്.

മേൽപറഞ്ഞ പാട്ടുപുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമായ ഒരു മലയാള ക്രിസ്തീയ പാട്ടുപുസ്തകം ആണ് ഇന്നു പങ്കുവെക്കുന്നത്. ക്രിസ്തീയ ഗീതങ്ങളുടെ ഈണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണിത്.  ഇക്കാലത്ത് മലയാളത്തിൽ ഇത്തരത്തിലുള്ള പുസ്തകങ്ങൾ അങ്ങനെ കണ്ടിട്ടില്ല.

ക്രിസ്തീയഗീതങ്ങൾക്കുള്ള രാഗങ്ങൾ
ക്രിസ്തീയഗീതങ്ങൾക്കുള്ള രാഗങ്ങൾ

 

പുസ്തകത്തിന്റെ വിവരം

  • പേര്: ക്രിസ്തീയ ഗീതങ്ങൾക്കുള്ള രാഗങ്ങൾ (Malayalam Christian Tune Book)
  • പ്രസാധകർ: Basel Mission Book and Tract Depository, Mangalore
  • പ്രസ്സ്: Basel Mission Press, Mangalore
  • പ്രസിദ്ധീകരണ വർഷം: 1891

പുസ്തകത്തിന്റെ ഉള്ളടക്കം

ക്രിസ്തീയ കീർത്തനങ്ങളുടെ ഈണങ്ങൾ ആണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തനതു മലയാളം ക്രിസ്തീയ ഗീതങ്ങൾ അങ്ങനെ ഇതിൽ കണ്ടില്ല. മിക്കവാറും ഒക്കെ ജർമ്മൻ, ഇംഗ്ലീഷ് പാട്ടുകളുടെ മലയാളം ഭാഷാന്തരം ആണ്. ബാസൽ മിഷൻ ആയതിനാൽ ജർമ്മൻ സ്വാധീനം ഉണ്ടാവുക സ്വാഭാവികവും ആണല്ലോ. ഏതാണ്ട് 230 പാട്ടുകൾ ആണ് ഇത്തരത്തിൽ ഇതിൽ കൊടുത്തിരിക്കുന്നത്.

ഈ പുസ്തകം മൈക്രോഫിലിമിൽ നിന്ന് പിഡിഎഫ് ആയി മാറ്റിയതാണ്. അതിനാൽ അത്ര മികച്ച ഔട്ട്പുട്ടല്ല ഇതിനുള്ളത്. എങ്കിലും വായനാ യോഗ്യമാണ്.

കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി പുസ്തകം പങ്ക് വെക്കുന്നു.

ഡൗൺലോഡ് വിവരം