1846 – ജ്ഞാനകീർത്തനങ്ങൾ

ആമുഖം

ചർച്ച മിഷനറി സൊസൈറ്റി (സി.എം.എസ്) പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള ക്രൈസ്തവഗാനങ്ങൾ അടങ്ങുന്ന ജ്ഞാനകീർത്തനങ്ങൾ  എന്ന ചെറിയ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിഷനറിമാരുമായി ബന്ധമുള്ള രേഖകൾ കണ്ടെടുക്കുന്നതിലും അത് പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിലും ശ്രദ്ധിക്കുന്ന  മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  ജ്ഞാനകീർത്തനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1846
  • താളുകളുടെ എണ്ണം:  33
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1846 - ജ്ഞാനകീർത്തനങ്ങൾ
1846 – ജ്ഞാനകീർത്തനങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ജ്ഞാനകീർത്തനങ്ങൾ ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.) പ്രസിദ്ധീകരിച്ച മലയാളം പാട്ടുകളുടെ ശെഖരമാണ്.

പുസ്തകം പ്രസിദ്ധീകരിച്ച കാലഘട്ടം മലയാളക്രൈസ്തവ ഗാനങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. നമ്മൾ പഴയ മലയാളം ക്രൈസ്തവ പാട്ടെഴുത്തുകാർ ആയി ഇന്ന് കരുതുന്ന യുസ്തൂസ് യോസഫ്, നാഗൽ സായിപ്പ്, മൊശവത്സലം, കൊച്ചു കുഞ്ഞുപദേശി തുടങ്ങിയ പ്രമുഖർ ഒക്കെ ജനിക്കുന്നതിനോ അല്ലെങ്കിൽ പാട്ടെഴുത്ത് തുടങ്ങുന്നതിനോ മുൻപൊ ഒക്കെ ഉള്ള കാലഘട്ടം ആണിത്. അതിനാൽ തന്നെ ഏറ്റവും പ്രാചീനമായ ചില മലയാളം പാട്ടുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലെ മിക്കപാട്ടുകളും സി.എം.എസ്. മിഷനറിമാർ  ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് ആവനാണ് സാദ്ധ്യത. തനതായ ചില പാട്ടുകൾ ഉണ്ടാവാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.

ഇതിലെ മിക്ക പാട്ടുകളും ഇപ്പോൾ ഉപയോഗത്തിലില്ല. പിൽക്കാലത്ത് ഇതിലും മെച്ചപ്പെട്ട പാട്ടുകൾ വന്നപ്പോൾ ഈ ഗാനങ്ങൾ വിസ്മൃതിയിലായി പോയതാവണം.

ഇതിനു മുൻപ് ജ്ഞാനകീർത്തനങ്ങളുടെ 2 പതിപ്പുകൾ നമുക്ക് കിട്ടിയതാണ്. 1854ൽ ഇറങ്ങിയ പതിപ്പും 1879ൽ ഇറങ്ങിയ പതിപ്പും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഗുണനിലവാര പ്രശ്നങ്ങൾ ഉള്ളതിനാൽ ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പ് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1846 – അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം

ആമുഖം

1840കളിൽ ഇറങ്ങിയ ക്രൈസ്തവമതപ്രചരണ ട്രാക്ടായ അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം  എന്ന ചെറിയ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിഷനറിമാരുമായി ബന്ധമുള്ള രേഖകൾ കണ്ടെടുക്കുന്നതിലും അത് പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിലും ശ്രദ്ധിക്കുന്ന  മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം
  • പ്രസിദ്ധീകരണ വർഷം: 1846
  • താളുകളുടെ എണ്ണം:  15
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1846 - അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം
1846 – അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പൗലോസ് അപ്പൊസ്തൊലൻ തനിക്കുണ്ടായ മാനസാന്തരത്തെ പറ്റി നടത്തിയ പ്രസംഗം ബൈബിളിലെ അപ്പോസ്തൊല പ്രവർത്തികൾ/അപ്പൊസ്തൊലന്മാരുടെ നടപടികൾ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിനെ അധികരിച്ച് ഉണ്ടാക്കിയ മതപ്രചരണ ട്രാക്ട് ആണ് ഈ കൊച്ചുപുസ്തകം.

The North Travancore Malayalim Religious Tract Society എന്ന സംഘടനയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനു മുൻപ് വേറെയും കുറച്ചു പുസ്തകങ്ങൾ ഈ സംഘടനയുടേതായി നമുക്ക് ലഭിച്ചിട്ടുണ്ട്.

ഇതിന്റെ രചന ആരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ജോസഫ് പീറ്റ്, ബെഞ്ചമിൻ ബെയിലി, ഹെൻറി ബേക്കർ സീനിയർ തുടങ്ങി ആ സമയത്ത് കോട്ടയത്ത് ഉണ്ടായിരുന്ന ഏതെങ്കിലും സി.എം.എസ് മിഷനറിയോ നാട്ടു ക്രിസ്ത്യാനി മിഷനറിമാരോ ആയിരിക്കാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഗുണനിലവാര പ്രശ്നങ്ങൾ ഉള്ളതിനാൽ ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പ് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1825 – മത്തായിയുടെ എവൻഗെലിയൊൻ – ബെഞ്ചമിൻ ബെയിലി

ആമുഖം

ബൈബിൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് അച്ചടിച്ച് ഇറക്കുന്ന പ്രയത്നം ബെഞ്ചമിൻ ബെയിലി ചെയ്തത് ഘട്ടം ഘട്ടമായാണ്.  പരിഭാഷ തീരുന്ന മുറയ്ക്ക് ഓരോന്നും ഇറക്കുക ആയിരുന്നു അദ്ദേഹം ചെയ്തത്. അങ്ങനെ അദ്ദേഹം ആദ്യം അച്ചടിച്ച് ഇറക്കിയത് ബൈബിൾ പുതിയനിയമത്തിലെ ആദ്യത്തെ പുസ്തകമായ മത്തായിയുടെ സുവിശെഷത്തിന്റെ (ഏവൻഗെലിയൊൻ)‌ പരിഭാഷ ആണ്. ഏകദേശം 1825ൽ ഇറക്കിയ ഈ പുസ്തകത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിഷനറിമാരുമായി ബന്ധമുള്ള രേഖകൾ കണ്ടെടുക്കുന്നതിലും അത് പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിലും ശ്രദ്ധിക്കുന്ന  മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  മത്തായിയുടെ എവൻഗെലിയൊൻ
  • പ്രസിദ്ധീകരണ വർഷം: 1824/1825
  • താളുകളുടെ എണ്ണം:  167
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1825 - മത്തായിയുടെ എവൻഗെലിയൊൻ - ബെഞ്ചമിൻ ബെയിലി
1825 – മത്തായിയുടെ എവൻഗെലിയൊൻ – ബെഞ്ചമിൻ ബെയിലി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ച പോലെ ഇത് ബെഞ്ചമിൻ ബെയിലിയുടെ നേതൃത്വത്തിൽ പരിഭാഷ ചെയ്ത മത്തായിയുടെ സുവിശെഷത്തിന്റെ ആദ്യ അച്ചടി പതിപ്പാണ്. നമുക്ക് ഇതുവരെ കിട്ടിയതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ബെയിലി പരിഭാഷയും ഇതാണ്.

1824ൽ അച്ചടിച്ച ചെറുപൈതങ്ങൾ എന്ന പുസ്തകത്തിനു ഉപയോഗിച്ച മദ്രാസ് അച്ചുകൾ തന്നെയാണ് ഈ പുസ്തകത്തിന്നും ഉപയോഗിച്ചിരിക്കുന്നത്. അച്ചിനെ സംബന്ധിച്ചും ലിപിയെ സംബന്ധിച്ചുമുള്ള എന്റെ നിരീക്ഷണങ്ങൾക്ക് ചെറുപൈതങ്ങൾ റിലീസ് ചെയ്തപ്പോൾ എഴുതിയ പൊസ്റ്റ് വായിക്കുക. അതേ പോലെ ഈ പുസ്തകത്തെ പറ്റി മനോജേട്ടൻ തന്റെ ബ്ലൊഗിലും എഴുതിയിട്ടുള്ള സംഗതികളും വായിക്കുക. (രണ്ടാമത്തെ പുസ്തകം എന്ന നിരീക്ഷണം ശരിയാണോ എന്ന് ഉറപ്പിക്കാൻ എനിക്കാവുന്നില്ല)

പുസ്തകത്തിന്റെ കവർ പേജും മറ്റും നഷ്ടമായിരിക്കുന്നതിനാൽ അച്ചടിച്ചത് 1825 എന്ന അച്ചടി വർഷം പുസ്തകത്തിൽ കൈകൊണ്ട് രേഖപ്പെടുത്തിയ കുറിപ്പിൽ നിന്നാണ് ഊഹിച്ചെടുക്കുന്നത്. മദ്രാസ് അച്ചു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്  എന്നതിനാൽ അച്ചടി 1824 ഓ 1825 ഓ ആവാം എന്നു മാത്രം ഇപ്പോൾ അനുമാനിക്കുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കടപ്പാട്

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം പുസ്തകത്തിന്റെ താളുകളുടെ ഫോട്ടോ എടുത്തത് എന്നതിനാൽ അദ്ദേഹതിനു പരിഹരിക്കാൻ സാധിക്കാത്ത കുറവുകൾ ഈ ഫോട്ടോകൾക്ക് ഉണ്ട്. പ്രധാനമായും ലൈറ്റിങിന്റേയും ഇമേജ് റെസലൂഷന്റേയും പ്രശ്നങ്ങൾ ആണുള്ളത്. ലൈറ്റിങ് പ്രശ്നം മൂലം പല പേജുകളിലും നിഴൽവീഴുകയും ചെയ്തു.  ആ പരിമിതികൾ നിലനിൽക്കെ തന്നെ താരതമ്യേനെ മെച്ചമുള്ള ഒരു സ്കാനാണ് നമുക്ക് കിട്ടിയത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: