കുഞ്ഞാരുരാജ – സംഗീതസദസ്സിൽ സമാധിപൂണ്ട സർപ്പശ്രേഷ്ഠൻ – ചിത്രമെഴുത്തു കെ.എം. വറുഗീസ്

ചിത്രമെഴുത്തു കെ.എം. വറുഗീസ്, മലയാള മനോരമ ദിനപത്രത്തിൽ, സംഗീതജ്ഞനായിരുന്ന മാവേലിക്കര കുഞ്ഞാരുരാജയെ പറ്റി 1952 ഡിസംബർ 25നു എഴുതിയ സംഗീതസദസ്സിൽ സമാധിപൂണ്ട സർപ്പശ്രേഷ്ഠൻ എന്ന ലേഖനത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുഞ്ഞാരുരാജ - സംഗീതസദസ്സിൽ സമാധിപൂണ്ട സർപ്പശ്രേഷ്ഠൻ - ചിത്രമെഴുത്തു കെ.എം. വറുഗീസ്
കുഞ്ഞാരുരാജ – സംഗീതസദസ്സിൽ സമാധിപൂണ്ട സർപ്പശ്രേഷ്ഠൻ – ചിത്രമെഴുത്തു കെ.എം. വറുഗീസ്

കടപ്പാട്

ചിത്രമെഴുത്തു കെ.എം. വറുഗീസിന്റെ ഈ ലേഖനം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഇത് ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലേഖനത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കുഞ്ഞാരുരാജ – സംഗീതസദസ്സിൽ സമാധിപൂണ്ട സർപ്പശ്രേഷ്ഠൻ
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1979 – വരം – ശാസ്ത്രനോവൽ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1979ൽ പ്രസിദ്ധീകരിച്ച ശാസ്ത്രനോവലായ (Science Fiction) വരം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി പൊതു ഇടത്തിലേക്ക് കൊണ്ടു വരുന്ന പദ്ധതിയെ പറ്റിയുള്ള കുറിപ്പിനു് ഈ പൊസ്റ്റ് കാണുക.

 

വരം - ശാസ്ത്രനോവൽ
വരം – ശാസ്ത്രനോവൽ

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: വരം – ശാസ്ത്രനോവൽ
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 184
  • പ്രസാധകർ: പ്രഭാതം പ്രിന്റിങ് ആന്റ് പബ്ലിഷിങ്, തിരുവനന്തപുരം
  • അച്ചടി: സജി പ്രിന്റേഴ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1990 – കളിക്കാം പഠിക്കാം – അരവിന്ദ് ഗുപ്ത

കളിപ്പാട്ടങ്ങളിലൂടെ ശാസ്ത്രപ്രചരിപ്പിക്കുന്നതിൽ പ്രശസ്തനായ അരവിന്ദ് ഗുപ്തയുടെ ഖേൽ ഖേൽ മേം എന്ന ഹിന്ദി പുസ്തകത്തിന്റെ മലയാള പരിഭാഷയായ കളിക്കാം പഠിക്കാംഎന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കളിപ്പാട്ടനിർമ്മാണത്തിലൂടെ ശാസ്ത്രം പഠിക്കുന്ന അതേ തത്വമാണ് അദ്ദേഹത്തിന്റെ കളിക്കാം പഠിക്കാംഎന്ന പുസ്തകത്തിന്റെയും ഉള്ളടക്കം.

അരവിന്ദ ഗുപ്തയെ പറ്റിയുള്ള ചെറു വിവരണത്തിനു ഈ വിക്കിപീഡിയ ലേഖനം കാണുക. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചിരുന്ന  http://www.arvindguptatoys.com/ എന്ന സൈറ്റിൽ അദ്ദേഹത്തിന്റെ വിവിധ ഭാഷകളിലുള്ള ധാരാളം കൃതികൾ ഇതിനകം ഡിജിറ്റൈസ് ചെയ്തിരിക്കുന്നത് കാണാം. അതിൽ ഏതാണ്ട്  40-ഓളം മലയാള രചനകളുടെ ഡിജിറ്റൽ സ്കാനുകളും ലഭ്യമാണ്. (ഞാൻ ഈ പോസ്റ്റിലൂടെ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടുന്ന പുസ്തകം പക്ഷെ അതിൽ ഇല്ല). ചുരുക്കത്തിൽ സ്വതന്ത്രവിജ്ഞാനത്തിന്റെ കാര്യത്തിൽ നമുക്ക് മുന്നേ നടക്കുന്ന ആളാണ് അരവിന്ദ് ഗുപ്ത എന്ന് കാണാവുന്നതാണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കളിക്കാം പഠിക്കാം - അരവിന്ദ് ഗുപ്ത
കളിക്കാം പഠിക്കാം – അരവിന്ദ് ഗുപ്ത

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി. ഈ പുസ്തകത്തെ സംബന്ധിച്ച് അരവിന്ദ് ഗുപ്തയ്ക്കും കടപ്പാട്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കളിക്കാം പഠിക്കാം
  • രചന: അരവിന്ദ് ഗുപ്ത
  • മലയാള പരിഭാഷ: ബാലകൃഷ്ണ കരുണാകരൻ നായർ, അരുൺ പി മടങ്ങർളി
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 52
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി