1825 – മത്തായിയുടെ എവൻഗെലിയൊൻ – ബെഞ്ചമിൻ ബെയിലി

ആമുഖം

ബൈബിൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് അച്ചടിച്ച് ഇറക്കുന്ന പ്രയത്നം ബെഞ്ചമിൻ ബെയിലി ചെയ്തത് ഘട്ടം ഘട്ടമായാണ്.  പരിഭാഷ തീരുന്ന മുറയ്ക്ക് ഓരോന്നും ഇറക്കുക ആയിരുന്നു അദ്ദേഹം ചെയ്തത്. അങ്ങനെ അദ്ദേഹം ആദ്യം അച്ചടിച്ച് ഇറക്കിയത് ബൈബിൾ പുതിയനിയമത്തിലെ ആദ്യത്തെ പുസ്തകമായ മത്തായിയുടെ സുവിശെഷത്തിന്റെ (ഏവൻഗെലിയൊൻ)‌ പരിഭാഷ ആണ്. ഏകദേശം 1825ൽ ഇറക്കിയ ഈ പുസ്തകത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിഷനറിമാരുമായി ബന്ധമുള്ള രേഖകൾ കണ്ടെടുക്കുന്നതിലും അത് പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിലും ശ്രദ്ധിക്കുന്ന  മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്:  മത്തായിയുടെ എവൻഗെലിയൊൻ
 • പ്രസിദ്ധീകരണ വർഷം: 1824/1825
 • താളുകളുടെ എണ്ണം:  167
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1825 - മത്തായിയുടെ എവൻഗെലിയൊൻ - ബെഞ്ചമിൻ ബെയിലി
1825 – മത്തായിയുടെ എവൻഗെലിയൊൻ – ബെഞ്ചമിൻ ബെയിലി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ച പോലെ ഇത് ബെഞ്ചമിൻ ബെയിലിയുടെ നേതൃത്വത്തിൽ പരിഭാഷ ചെയ്ത മത്തായിയുടെ സുവിശെഷത്തിന്റെ ആദ്യ അച്ചടി പതിപ്പാണ്. നമുക്ക് ഇതുവരെ കിട്ടിയതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ബെയിലി പരിഭാഷയും ഇതാണ്.

1824ൽ അച്ചടിച്ച ചെറുപൈതങ്ങൾ എന്ന പുസ്തകത്തിനു ഉപയോഗിച്ച മദ്രാസ് അച്ചുകൾ തന്നെയാണ് ഈ പുസ്തകത്തിന്നും ഉപയോഗിച്ചിരിക്കുന്നത്. അച്ചിനെ സംബന്ധിച്ചും ലിപിയെ സംബന്ധിച്ചുമുള്ള എന്റെ നിരീക്ഷണങ്ങൾക്ക് ചെറുപൈതങ്ങൾ റിലീസ് ചെയ്തപ്പോൾ എഴുതിയ പൊസ്റ്റ് വായിക്കുക. അതേ പോലെ ഈ പുസ്തകത്തെ പറ്റി മനോജേട്ടൻ തന്റെ ബ്ലൊഗിലും എഴുതിയിട്ടുള്ള സംഗതികളും വായിക്കുക. (രണ്ടാമത്തെ പുസ്തകം എന്ന നിരീക്ഷണം ശരിയാണോ എന്ന് ഉറപ്പിക്കാൻ എനിക്കാവുന്നില്ല)

പുസ്തകത്തിന്റെ കവർ പേജും മറ്റും നഷ്ടമായിരിക്കുന്നതിനാൽ അച്ചടിച്ചത് 1825 എന്ന അച്ചടി വർഷം പുസ്തകത്തിൽ കൈകൊണ്ട് രേഖപ്പെടുത്തിയ കുറിപ്പിൽ നിന്നാണ് ഊഹിച്ചെടുക്കുന്നത്. മദ്രാസ് അച്ചു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്  എന്നതിനാൽ അച്ചടി 1824 ഓ 1825 ഓ ആവാം എന്നു മാത്രം ഇപ്പോൾ അനുമാനിക്കുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കടപ്പാട്

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം പുസ്തകത്തിന്റെ താളുകളുടെ ഫോട്ടോ എടുത്തത് എന്നതിനാൽ അദ്ദേഹതിനു പരിഹരിക്കാൻ സാധിക്കാത്ത കുറവുകൾ ഈ ഫോട്ടോകൾക്ക് ഉണ്ട്. പ്രധാനമായും ലൈറ്റിങിന്റേയും ഇമേജ് റെസലൂഷന്റേയും പ്രശ്നങ്ങൾ ആണുള്ളത്. ലൈറ്റിങ് പ്രശ്നം മൂലം പല പേജുകളിലും നിഴൽവീഴുകയും ചെയ്തു.  ആ പരിമിതികൾ നിലനിൽക്കെ തന്നെ താരതമ്യേനെ മെച്ചമുള്ള ഒരു സ്കാനാണ് നമുക്ക് കിട്ടിയത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1861 – A short grammar and analysis of the Malayalim language – Richard Collins

ആമുഖം

സി.എം.എസ്. മിഷനറിയും 1860കളിൽ കോട്ടയം സി.എം.എസ്. കോളേജ് പ്രിൻസിപ്പലും ആയിരുന്ന റിചാർഡ് കോളിൻസ്, കോട്ടയം കോളേജിലെ വിദ്യാർത്ഥികളുടേയും ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടേയും ഉപയോഗത്തിനായി എഴുതിയ ലഘുമലയാളവ്യാകരണമായ A short grammar and analysis of the Malayalim language എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്. ഈ സ്കാൻ ലഭിച്ചതൊടെ ആദ്യകാലത്ത് അച്ചടിച്ച എല്ലാ മലയാളവ്യാകരണങ്ങളും നമുക്കു ലഭിച്ചു കഴിഞ്ഞു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്:  A short grammar and analysis of the Malayalim language
 • രചയിതാവ്: റവ. റിചാർഡ് കോളിൻസ്, സി.എം.എസ്. മിഷനറി
 • പ്രസിദ്ധീകരണ വർഷം: 1861
 • താളുകളുടെ എണ്ണം:  108
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1861 - A short grammar and analysis of the Malayalim language
1861 – A short grammar and analysis of the Malayalim language

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ച പോലെ കോട്ടയം കോളേജിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി റിച്ചാർഡ് കോളിൻസ് നിർമ്മിച്ചിതാണ് ഈ ലഘുവ്യാകരണം.

ഈ പുസ്തകത്തിന്റെ ഒരു റീപ്രിന്റ് 2018ൽ കോട്ടയം സി.എം.എസ്. കോളേജിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങി. കഴിഞ്ഞ വട്ടം നാട്ടിൽ പോയപ്പോൾ ഈ റീപ്രിന്റിന്റെ ഒരു കോപ്പി ഡോ. ബാബു ചെറിയാൻ എനിക്കു തന്നിരുന്നു. ആ റീപ്രിന്റിൽ ഡോ. ബാബു ചെറിയാൻ, ഡോ. ജോസഫ് സ്കറിയ എന്നിവർ എഴുതിയ ലേഖനങ്ങൾ ഉണ്ട്. ആ ലേഖനങ്ങൾ വായിക്കുന്നതാണ് ഈ പുസ്തകത്തെ പറ്റിയുള്ള വിവരം കിട്ടാൻ ഏറ്റവും നല്ല വഴി. അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ.

2018ലെ റീപ്രിന്റിൽ നിന്ന് വ്യത്യസ്തമായി ഈ ആദ്യപതിപ്പിൽ ഉള്ള പ്രധാനസംഗതികൾ കോട്ടയത്തേക്ക് മാറ്റിയ മുണ്ടക്കയത്തെ ലിത്തോഗ്രഫിക്ക് അച്ചുകൂടം ഉപയോഗിച്ച് നിർമ്മിച്ച് വിവിധ അച്ചടികൾ ആണ്. താഴെ പറയുന്ന മൂന്നു സംഗതികൾ ആണ് ഇത്തരത്തിൽ ഒന്നാം പതിപ്പിൽ ഉള്ളത്:

 • പുസ്തകത്തിന്റെ ഫ്രണ്ട് മാറ്ററിന്റെ അവസാനം കാണുന്ന ദ്രാവിഡ ഭാഷാ ഭൂപടം. ഓരോ ദ്രാവിഡ ഭാഷയും ഏത് പ്രദേശങ്ങളിൽ സംസാരിക്കപ്പെടുന്നു എന്നതിന്റെ ഏകദേശരൂപം ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ പ്രദെശങ്ങളിലെ വേർതിരിക്കാൻ അതിർത്തികളിലൂടെ കൈ കൊണ്ട് ചായമടിച്ചിട്ടൂണ്ട്. കൈ കൊണ്ടുള്ള ചായമടിയുടെ വിശദാംശങ്ങൾ നമ്മൾ മുൻപ് മൃഗചരിതം എന്ന പുസ്തകത്തിൽ കണ്ടതാണ്.  മുണ്ടക്കയത്തെ അച്ചുകൂടത്തിന്റെ ചരിത്രവും അനുബന്ധമായ മറ്റു സുപ്രധാന വിവരങ്ങളും സിബുവും, സുനിലും, ഷിജുവും ചേർന്ന് എഴുതിയ മുണ്ടക്കയം – മലയാള അച്ചടിയിലെ അറിയപ്പെടാത്ത ചരിത്രം എന്ന ലേഖനത്തിൽ വിശദമാക്കിയിട്ടുണ്ട്. ആ ലേഖനം ഇവിടെ ( [2018-Mundakayam-press-Malayalam_research-journal-issue-32.pdf – Google Drive]) കാണാം.
 • പുസ്തകത്തിന്റെ എട്ടാമത്തെയും ഒൻപതാമത്തെയും പേജുകളുടെ ഇടയ്ക്ക് വട്ടെഴുത്തിലുള്ള ഒരു രേഖ കല്ലച്ചിൽ അച്ചടിച്ച് ചേർത്തിട്ടുണ്ട്.
 • പുസ്തകത്തിന്റെ പത്തുമുതൽ പതിമൂന്നു വരെയുള്ള പേജുകളിൽ കാണുന്ന പട്ടികയിൽ Malayan Tamir എന്ന കോളത്തിനു കീഴെ കാണുന്ന ചിഹ്നങ്ങൾ ഒക്കെ കല്ലച്ചിൽ അച്ചടിച്ചെടുത്ത് മുറിച്ച് ആ കോളത്തിൽ  ഒട്ടിച്ച് ചേർത്തിരിക്കുകയാണ്. ഈ ഒട്ടിച്ചു ചേർത്തത് വളരെ വ്യക്തമായി ഈ സ്കാനിൽ കാണാവുന്നതാണ്. ഈ ചിഹ്നങ്ങളെ Malayan Tamir  എന്നു കോളിൻസ് വിളിക്കാനുള്ള കാരണം എനിക്ക് അറിയില്ല.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കടപ്പാട്

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം പുസ്തകത്തിന്റെ താളുകളുടെ ഫോട്ടോ എടുത്തത് എന്നതിനാൽ അദ്ദേഹതിനു പരിഹരിക്കാൻ സാധിക്കാത്ത കുറവുകൾ ഈ ഫോട്ടോകൾക്ക് ഉണ്ട്. പ്രധാനമായും ലൈറ്റിങിന്റേയും ഇമേജ് റെസലൂഷന്റേയും പ്രശ്നങ്ങൾ ആണുള്ളത്. ലൈറ്റിങ് പ്രശ്നം മൂലം പല പേജുകളിലും നിഴൽവീഴുകയും ചെയ്തു.  ആ പരിമിതികൾ നിലനിൽക്കെ തന്നെ താരതമ്യേനെ മെച്ചമുള്ള ഒരു സ്കാനാണ് നമുക്ക് കിട്ടിയത്. ഉള്ളടക്കം എല്ലാം വ്യക്തയോടെ വായിക്കാം എന്നതിനു പുറമേ റിചാർഡ് കോളിൻസിന്റെ വ്യാകരണത്തിന്റെ ആദ്യത്തെ ഡിജിറ്റൽ പതിപ്പ് നമുക്ക് ലഭിച്ചു എന്നതും ഈ സ്കാനിനെ പ്രാധാന്യമുള്ളതാക്കുന്നു. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1861 – വിഭക്ത പദസംഗ്രഹം – റവ. ജെ. ഹോക്സ്‌വർത്ത്

ആമുഖം

2019ലെ ആദ്യത്തെ പുരാരേഖ ഡിജിറ്റൽ പതിപ്പ് റവ. ജെ. ഹോക്സ്‌വർത്ത് രചിച്ച/സമാഹരിച്ച വിഭക്ത പദസംഗ്രഹം എന്ന പുസ്തകമാണ്.

മനൊജേട്ടന്റെ (മനോജ് എബനേസർ) സഹായത്തോടു കൂടെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് സംഘടിപ്പിച്ച ഡിജിറ്റൽ പതിപ്പാണിത്. മനോജേട്ടന്റെ സഹായം മൂലം ലഭ്യമായ മറ്റു പുസ്തകങ്ങൾ പിറകാലെ വരുന്നു.  ഇതിനായി പ്രയ്ത്നിച്ച അദ്ദേഹത്തിന്നു നന്ദി അറിയിക്കട്ടെ.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്:  വിഭക്ത പദസംഗ്രഹം – A Collection of terms in English and Malayalim
 • രചയിതാവ്: റവ. ജെ. ഹോക്സ്‌വർത്ത്, സി.എം.എസ്. മിഷനറി
 • പ്രസിദ്ധീകരണ വർഷം: 1861
 • താളുകളുടെ എണ്ണം:  22
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1861 – വിഭക്ത പദസംഗ്രഹം - റവ. ജെ. ഹോക്സ്‌വർത്ത്
1861 – വിഭക്ത പദസംഗ്രഹം – റവ. ജെ. ഹോക്സ്‌വർത്ത്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പുസ്തകം പ്രസിദ്ധീകരിച്ച 1860കളിലെ പ്രധാനപ്പെട്ട സാങ്കേതിക പദങ്ങളും (ഇംഗ്ലീഷിൽ) അവയുടെ തതുല്യമായ മലയാള വാക്കുകളും ആണ് ഈ പുസ്തകത്തിൽ ഉള്ളത്. കുറച്ചു പദങ്ങൾ രചിയിതവായ റവ. ജെ. ഹോക്സ്‌വർത്ത് ശെഖരിച്ചത് ആവാം എങ്കിലും വേറെ കുറേയെണ്ണത്തിന്നു അദ്ദേഹം തന്നെ പദനിർമ്മാണവും നടത്തിക്കാണും എന്നു തോന്നുന്നു.  പദങ്ങളുടെ വിഷയം അനുസരിച്ച് വിഭജിച്ച് അടുക്കിയിട്ടുണ്ട്.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: