1869-ലൂഥരിൻ്റെ ചെറിയ ചോദ്യോത്തരപുസ്തകം

ആമുഖം

ബാസൽ മിഷൻ സഭയുടെ  മതപ്രബോധന പുസ്തകമായ ലൂഥരിൻ്റെ ചെറിയ ചോദ്യോത്തരപുസ്തകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 96 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ലൂഥരിൻ്റെ ചെറിയ ചോദ്യോത്തരപുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 32
  • പ്രസിദ്ധീകരണ വർഷം:1869
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1869-ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം
1869-ലൂഥരിൻ്റെ ചെറിയ ചോദ്യോത്തരപുസ്തകം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ചതുപോലെ ഇത് ബാസൽ മിഷൻ സഭയിയുടെ മതപ്രബോധന പുസ്തകമാണ്.  ക്രൈസ്തവ മത സംബന്ധിയായ വിവിധ വിഷയങ്ങളിൽ ഉള്ള ഏഴ് അദ്ധ്യായങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. ഉള്ളടക്കം മൊത്തമായി ചോദ്യോത്തര രൂപത്തിലാണ്.

ഉള്ളടക്കം മൊത്തമായി ജർമ്മൻ ഭാഷയിലുള്ള മൂലകൃതിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷചെയ്തതാണെന്ന് പുസ്തകത്തിൻ്റെ പേരിൽ നിന്നു തന്നെ മനസ്സിലാക്കാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1994 – പയ്യന്നൂർപ്പാട്ട്

ആമുഖം

ഡോ. സ്കറിയ സക്കറിയ ജനറൽ എഡിറ്ററായി ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ 1996ൽ പ്രസിദ്ധീകരിച്ച പയ്യന്നൂർപ്പാട്ട് എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്. പി. ആന്റണി ആണ് ഇതിന്റെ എഡിറ്റർ.

പ്രസിദ്ധീകരണ വർഷം കണക്കിലെടുത്താൽ ഇതു ഒരു പൊതുസഞ്ചയ പുസ്തകം അല്ല. എന്നാൽ ഇതിന്റെ ആമുഖപഠനങ്ങൾ ഒഴിച്ചുള്ള ഉള്ളടക്കം പൊതുസഞ്ചയത്തിൽ ആണ് താനും. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പ്രത്യേക ധാരണങ്ങൾ പ്രകാരം ഈ പുസ്തകം മൊത്തമായി സ്വതന്ത്രലൈസൻസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വതന്ത്രലൈസൻസിൽ നമുക്ക് ലഭിക്കുന്ന രണ്ടാമത്തെ പുസ്തകമാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പയ്യന്നൂർപ്പാട്ട്
  • താളുകളുടെ എണ്ണം: ഏകദേശം 121
  • പ്രസിദ്ധീകരണ വർഷം:1994
  • പ്രസ്സ്: ഡി.സി. ബുക്സ്, കോട്ടയം
1994 - പയ്യന്നൂർപ്പാട്ട്
1994 – പയ്യന്നൂർപ്പാട്ട്

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഈ പുസ്ത്കത്തിലെ ഉള്ളടക്കം പയ്യന്നൂർപ്പാട്ട് ആണ്. എന്നാൽ അതിനു പുറമേ എഡിറ്റർമായ ഡോ: സ്കറിയ സക്കറിയ, പി. ആന്റണിയുടെ എന്നിവരുടേയും ഡോ ജോർജ്ജ് ബൗമാൻ, പ്രൊഫ. എസ്. ഗുപ്തൻ നായർ, ഡോ. എം. ലീലാവതി  എന്നിവരുടേയും പയ്യന്നൂർ പാട്ടിനെ പറ്റിയുള്ള പഠനങ്ങളും ഈ പുസ്തകത്തിന്റെ ഭാഗമാണ്.

ആമുഖപഠനങ്ങൾ പയ്യന്നൂർ പാട്ടിനെ പറ്റിയും, ട്യൂബിങ്ങൻ രേഖകളുടെ പ്രാധാന്യത്തെ പറ്റിയും ഒക്കെ തരുന്ന വിവരങ്ങൾ വളരെ വിലപ്പെട്ട ലേഖനങ്ങളാണ്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

 

പഴഞ്ചൊൽ മാല – ഹെർമ്മൻ ഗുണ്ടർട്ട് – 1845

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization  project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിന്റെ ഭാഗമായി നമുക്ക് കൈമാറി (മാതൃഭൂമി വാർത്ത). ആ പുസ്തകങ്ങളിലെ  “ഒരആയിരം പഴഞ്ചൊൽ” കഴിഞ്ഞ പോസ്റ്റിൽ പരിചയപ്പെടുത്തി. ട്യൂബിങ്ങൻ ശെഖരത്തിൽ നിന്നു നമുക്ക് ലഭിച്ച രണ്ടാമത്തെ പുസ്തകമായ “പഴഞ്ചൊൽ മാല” എന്ന പുസ്തകമാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.

pazhamchol_mala

ഈ പുസ്ത്കത്തിൽ ഞാൻ ശ്രദ്ധിച്ച ചില സംഗതികൾ (കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു)

  • ഈ കൃതി 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചു
  • മലയാള പഴഞ്ചൊല്ല്ലുകൾ ഉപയോഗിച്ച് ക്രൈസ്തവ മതതത്വങ്ങൾ വിശദീകരിക്കാനാണ് പുസ്തകത്തിൽ ശ്രമിച്ചിരിക്കുന്നത്. സമാന വിഷയം കൈകാര്യം ചെയ്യുന്ന പഴം ചൊല്ലുകൾ ആദ്യം പറഞ്ഞ്, പിന്നെ അതുപയോഗിച്ച് ക്രൈസ്തവമതതത്വങ്ങൾ വിശദീകരിക്കുകയാണ് പുസ്തകത്തിന്റെ പ്രധാന ഉദ്ദേശം. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ രേഖപ്പെടുത്താൻ ഈ വിഷയത്തെ കുറിച്ച് അറിവുള്ളവരോട് അഭ്യർത്ഥിക്കുന്നു.
  • പുസ്തകം മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു.
  • 1845-ൽ അച്ചടിച്ച ഈ പുസ്തകത്തിൽ മീത്തൽ രംഗപ്രവേശം ചെയ്തിട്ടില്ല. 1847-ൽ അച്ചടിച്ച സുവിശേഷകഥകൾ എന്ന പുസ്തകത്തിൽ മീത്തൽ രംഗപ്രവേശം ചെയ്യുന്നത് നമ്മൾ കണ്ടതാണ്. അതിനാൽ നിലവിൽ ഇതു വരെ നമുക്ക് കിട്ടിയ തെളിവ് വെച്ച് 1847-ൽ അച്ചടിച്ച സുവിശേഷകഥകൾ എന്ന പുസ്തകത്തിലാണ് മീത്തൽ ആദ്യമായി ഉപയോഗിച്ചതെന്ന് പറയാം. കുറച്ച് കൂടെ ഉറപ്പിച്ചു പറയാൻ ഇനി 1845നും 1847നും ഇടയിൽ ഇറങ്ങിയ മറ്റ് പുസ്തകങ്ങൾ കൂടെ കിട്ടണം.
  • ഏ, ഓ കാരങ്ങൾ ഈ പുസ്തകത്തിൽ ഉപയോഗിച്ചിട്ടില്ല.
  • മലയാള അക്കങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നു.

ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു ലഭിച്ച റോ സ്കാൻ പ്രോസസ് ചെയ്തു സഹായിച്ചത് മലയാളം വിക്കിപീഡിയനായ വിശ്വപ്രഭയാണ്. അദ്ദേഹത്തൊടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തുന്നു. ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു വരുന്ന പുസ്തകങ്ങൾ ഒക്കെയും പദ്ധതി തീരുന്ന അവസാന ഘട്ടത്തിലേ എല്ലാ ഫയലുകളും പ്രോസസ് ചെയ്ത് നന്നാക്കുകയുള്ളൂ. അതു വരെ ഈ റോ സ്കാനുകൾ നമ്മുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.