മഹാഭാരതം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി

ആമുഖം

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ട്  ശൈലിയിൽ എഴുതിയ മഹാഭാരതത്തിന്റെ ഒരു കൈയെഴുത്ത് പ്രതിയാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 63മത്തെ പൊതുസഞ്ചയ രേഖയും 24മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

വാല്യം ഒന്ന്

  • പേര്: മഹാഭാരതം കിളിപ്പാട്ട് (പൌലൊമ പർവ്വം തൊട്ട് വിരാട പർവ്വം വരെ)
  • താളുകളുടെ എണ്ണം: ഏകദേശം 569
  • എഴുതപ്പെട്ട കാലഘട്ടം: (അറിയില്ല, കൈയെഴുത്ത് ശൈലി കണ്ടിട്ട് ഏതാണ്ട് 1880കൾ ആണെന്ന് തോന്നുന്നു) 

വാല്യം രണ്ട്

  • പേര്: മഹാഭാരതം കിളിപ്പാട്ട് (ഉദ്യൊഗ പർവ്വം തൊട്ട് സ്വർഗ്ഗാരൊഹണ പർവ്വം വരെ)
  • താളുകളുടെ എണ്ണം: ഏകദേശം 455
  • എഴുതപ്പെട്ട കാലഘട്ടം: (അറിയില്ല, കൈയെഴുത്ത് ശൈലി കണ്ടിട്ട് ഏതാണ്ട് 1880കൾ ആണെന്ന് തോന്നുന്നു) 
മഹാഭാരതം കൈയെഴുത്തു പ്രതി
മഹാഭാരതം കൈയെഴുത്തു പ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെയും ശിഷ്യന്മാരുടേയും വിവിധ കൃതികൾ കാണുക.

ഈ കൈയെഴുത്ത് പ്രതി ഒന്നിലേറെ ആളുകളൂടെ സൃഷ്ടീ ആനെന്ന് കൈയക്ഷരത്തിന്റെ വ്യത്യാസത്തിൽ നിന്നു മനസ്സിലാക്കാം.

ഈ കൈയെഴുത്ത് രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത കൈയെഴുത്ത് പ്രതിയുടെ വിവിധ രൂപങ്ങൾ:

വാല്യം ഒന്ന്:

വാല്യം രണ്ട്:

1903 – ബാലവ്യാകരണം – എം. കൃഷ്ണൻ – എം. ശേഷഗിരിപ്രഭു

ആമുഖം

ബാലവ്യാകരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എം. കൃഷ്ണനും ശേഷഗിരിപ്രഭുവും കൂടെ ആണ് ഇതിൻ്റെ രചന. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 61-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ബാലവ്യാകരണം, എന്ന മലയാളവ്യാകരണമൂലപാഠങ്ങൾ
  • പതിപ്പ്: മൂന്നാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 94
  • പ്രസിദ്ധീകരണ വർഷം:1903
  • രചയിതാവ്: എം. കൃഷ്ണൻ, ശേഷഗിരിപ്രഭു 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1903 - ബാലവ്യാകരണം - എം കൃഷ്ണൻ - ശേഷഗിരിപ്രഭു
1903 – ബാലവ്യാകരണം – എം കൃഷ്ണൻ – ശേഷഗിരിപ്രഭു

പുസ്തകത്തിൻ്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ എം. കൃഷ്ണൻ, എം. ശേഷഗിരി പ്രഭു എന്നിവർ രചിച്ച ഈ പുസ്തകം മദ്രാസ് സർക്കാറിൻ്റെ വക പ്രാഥമിക പാഠശാലകളിലെ ഉപയോഗത്തിനായുള്ള ഔദ്യോഗിക പുസ്തകമാണ്.  എന്നാൽ പുസ്തകത്തിനകത്ത് മദിരാശി, കൊച്ചി തിരുവിതാംകൂർ സംസ്ഥാങ്ങളിലെ ഉപയോഗത്തിനായുള്ള പുസ്തകമാണെന്ന് വ്യക്തമാക്കിയിട്ടൂണ്ട്.  എം. കൃഷ്ണൻ അക്കാലത്ത് മദ്രാസ് പ്രസിഡൻസി കോളേജിലെ മലയാളം അദ്ധ്യാപകനും. മദ്രാസ് സർക്കാറിൻ്റെ ഔദ്യോഗിക പരിഭാഷകനും ആയിരുന്നു. ശേഷഗിരി പ്രഭു മംഗലാപുരം സർക്കാർ കോളേജിലെ അദ്ധ്യാപകനും.

ഈ പതിപ്പ് മൂന്നാം പതിപ്പാണ്. രണ്ടാമത്തെ പതിപ്പ് നന്നായി പരിഷ്കരിച്ചിട്ടുണ്ടെന്ന് രണ്ടാം പതിപ്പിൻ്റെ മുഖവരയിൽ സൂചന ഉണ്ട്.

കേരളപാണിനീയം, വ്യാകരണചിന്താമണി എന്നീ പുസ്തകങ്ങളെ പറ്റിയുള്ള സൂചന മുഖവരയിൽ ഉണ്ട്. എന്നാൽ അക്കാലത്ത് (1917ൽ ആണല്ലോ കേരളപാണിനീയം പരിഷ്കരിച്ചത്) പരിഷ്കരിച്ചിട്ടില്ലാത്ത കേരളപാണിനീയത്തെ പറ്റി അത് പരിഷ്കരിച്ചാൽ ഉപയോഗപ്രദമാകും എന്ന സൂചന ഇതിൽ കാണാം.

ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങ്ങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1897 – സുകുമാരി – ജോസഫ് മൂളിയിൽ

ആമുഖം

സുകുമാരി എന്ന ആദ്യകാലമലയാളനോവലിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 60-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സുകുമാരി, മലയാളജില്ലയിലെ ജർമ്മൻ മിശ്യൻ വേലയുടെ ആരംഭകാലത്തെ വർണ്ണിക്കുന്ന ഒരു കഥ
  • താളുകളുടെ എണ്ണം: ഏകദേശം 191
  • പ്രസിദ്ധീകരണ വർഷം:1897
  • രചയിതാവ്: ജോസഫ് മൂളിയിൽ 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1897 സുകുമാരി
1897 സുകുമാരി

പുസ്തകത്തിൻ്റെ പ്രത്യേകതകൾ, ഉള്ളടക്കം

മലയാളജില്ലയിലെ ജർമ്മൻ മിശ്യൻ വേലയുടെ ആരംഭകാലത്തെ വർണ്ണിക്കുന്ന ഒരു കഥ എന്നാണ് രചയിതാവ് തന്നെ ഈ കഥയെ വിശേഷിപ്പിക്കുന്നത്. അതിനാൽ ഇത് ഒരു ചരിത്രാഖ്യായിക ആയിരിക്കാം. (കൃത്യമായി വിലയിരുത്താൻ ഞാൻ ആളല്ല).

ഇതിൻ്റെ രചയിതാവായ ജോസഫ് മൂളിയിലിനെ പല ബാസൽ മിഷൻ പാഠപുസ്തകങ്ങളുടെയും രചയിതാവ് എന്ന് നിലയിൽ നമുക്ക് പരിചയം ഉണ്ട്. ഉദാഹരണം 1904ലെ രണ്ടാം ക്ലാസ്സ് പാഠപുസ്തകം.

ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)