മലയാളരാജ്യം ചിത്രവാരിക – 1935 മാർച്ച് മാസത്തെ മൂന്നു ലക്കങ്ങൾ

കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1935 മാർച്ച് മാസത്തിൽ  പുറത്തിറങ്ങിയ 26, 28, 29 എന്നീ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വെവ്വേറെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

കെ.ജി. ശങ്കർ പത്രാധിപർ ആയി തുടങ്ങിയ മലയാളരാജ്യം പത്രത്തിൻ്റെ സഹപ്രസിദ്ധീകരണം ആയിരുന്നു ഇതെന്ന് മനസ്സിലാക്കാം. രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമുള്ള വിവിധ ലേഖനങ്ങളാണ് ഈ വാരികയുടെ ഉള്ളടക്കം. പേരിനെ അന്വർത്ഥമാക്കുന്ന വിധം അന്താരാഷ്ട്രചിത്രങ്ങളക്കമുള്ള കുറച്ചധികം ചിത്രങ്ങളും ഈ ചിത്രവാരികയുടെ ഭാഗമാണ്. മലയാളരാജ്യം ചിത്രവാരികയെ പറ്റി കൂടുതൽ വിവരങ്ങൾ പൊതുവിടത്തിൽ ഡോക്കുമെൻ്റ് ചെയ്തിട്ടില്ല എന്നു കാണുന്നു.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമേ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മലയാളരാജ്യം ചിത്രവാരിക – 1935 മാർച്ച് മാസത്തെ മൂന്നു ലക്കങ്ങൾ
മലയാളരാജ്യം ചിത്രവാരിക – 1935 മാർച്ച് മാസത്തെ മൂന്നു ലക്കങ്ങൾ

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 3 ലക്കങ്ങളുടേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

രേഖ 1

  • പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 26 
  • പ്രസിദ്ധീകരണ വർഷം: 1935 മാർച്ച് 4 – 1110 കുംഭം 20
  • താളുകളുടെ എണ്ണം: 28
  • അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 2

  • പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 28 
  • പ്രസിദ്ധീകരണ വർഷം: 1935 മാർച്ച് 18 – 1110 മീനം 5
  • താളുകളുടെ എണ്ണം: 28
  • അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 3

  • പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 29 
  • പ്രസിദ്ധീകരണ വർഷം: 1935 മാർച്ച് 25 – 1110 മീനം 12
  • താളുകളുടെ എണ്ണം: 28
  • അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

 

1978 – കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം

പാലക്കാട് ജില്ലയിലെ കരിമ്പപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന, കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക 1978ൽ അതിൻ്റെ രജതജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  1954ൽ സ്ഥാപിതമായ ഈ ഇടവക എൻ്റെ വ്യക്തിജീവിതത്തിൻ്റെ ഭാഗം കൂടാണ്. ഈ സ്മാരകഗ്രന്ഥത്തിൽ ഇതിൻ്റെ രൂപീകരണസംബന്ധായും മറ്റുമുള്ള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇടവകയെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ള ചില ചിത്രങ്ങളും ഉണ്ട്.

നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1978 - കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം
1978 – കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം (St. Thomas Marthoma Church Karimba Silver Jubilee Souvenir)
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 116
  • അച്ചടി: C.M.C. പ്രസ്സ്, കുന്നംകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1951 – അനുദിനവിജ്ഞാനീയം – 6-ാം ഫാറത്തിലേയ്ക്കു്

1951ൽ തിരുവിതാംകൂർ കൊച്ചി പ്രദേശത്തെ സ്കൂളുകളിൽ ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി   തയ്യാറാക്കിയ അനുദിനവിജ്ഞാനീയം – 6-ാം ഫാറത്തിലേയ്ക്കു്  എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം.വി. ചാക്കോ, എൻ.വി. വാര്യർ എന്നിവർ ചേർന്നാണ്  ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1951 - അനുദിനവിജ്ഞാനീയം - 6-ാം ഫാറത്തിലേയ്ക്കു്
1951 – അനുദിനവിജ്ഞാനീയം – 6-ാം ഫാറത്തിലേയ്ക്കു്

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: അനുദിനവിജ്ഞാനീയം – 6-ാം ഫാറത്തിലേയ്ക്കു്
  • രചന: എം.വി. ചാക്കോ, എൻ.വി. വാര്യർ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 100
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി