ഉണ്ണായി വാര്യരുടെ നളചരിതം എന്ന ആട്ടക്കഥ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ ഡിജിറ്റൽ സ്കാനിൽ നളചരിതം ആട്ടക്കഥയുടെ നാലു ദിവസത്തെ കഥകളും ഉൾപ്പെടുന്നു.
നമുക്ക് കിട്ടിയ ഈ പതിപ്പിൻ്റെ കവർ പേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ യാതൊരു മെറ്റാ ഡാറ്റയും ലഭ്യമല്ല. ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പതിപ്പിൽ ധാരാളം കുറിപ്പുകൾ കൈയെഴുത്തിൽ കാണുന്നുണ്ട്. അതിനാൽ ഇത് ഒരു പാഠപുസ്തക പതിപ്പ് ആയിരുന്നെന്ന് ഊഹിക്കുന്നു.
നളചരിതത്തിൻ്റെ വ്യത്യസ്തമായ പല പതിപ്പുകളും നമുക്ക് ഇതിനകം കിട്ടിയതാണ്. എനിക്ക് ഒറ്റത്തിരച്ചിലിൽ കണ്ടെടുക്കാനായ ചിലത് ഇവിടെ ലിസ്റ്റ് ചെയ്യുന്നു.
- നളചരിതം – കൈയെഴുത്ത് പ്രതി
- 1867 – നളചരിതസാരശോധന – ഹെർമ്മൻ ഗുണ്ടർട്ട്
- 1875 – നളചരിതമണിപ്രവാളം – കെ. കെ. മന്നൻ
- നളചരിതം ഓട്ടന്‍ തുള്ളല്‍
ഇതിൻ്റെ ഒക്കെ ഒപ്പം ഇപ്പോൾ ഈ പൂർണ്ണ ആട്ടക്കഥ പതിപ്പും നമുക്ക് ലഭിച്ചിരിക്കുന്നു.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: നളചരിതം ആട്ടക്കഥ – ഉണ്ണായി വാര്യർ
- പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
- താളുകളുടെ എണ്ണം: 96
- അച്ചടി: ലഭ്യമല്ല
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി