1889 – A progressive grammar of the Malayalam language for Europeans

ആമുഖം

കേരളോപകാരി മാസികയുടെ എഡിറ്ററായും, മലയാളഭാഷയിൽ വിഖ്യാതമായ പലഗ്രന്ഥങ്ങളും രചിച്ചതുമായ ഫ്രോണ്മെയറുടെ വേറൊരു പ്രധാന രചനയായ A progressive grammar of the Malayalam language for Europeans  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 235-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: A progressive grammar of the Malayalam language for Europeans 
  • താളുകളുടെ എണ്ണം: ഏകദേശം 333
  • പ്രസിദ്ധീകരണ വർഷം:1889
  • രചന:  റവ: എൽ. ജെ. ഫ്രോണ്മെയർ
  • പ്രസ്സ്:  ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1889 - A progressive grammar of the Malayalam language for Europeans
1889 – A progressive grammar of the Malayalam language for Europeans

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

യൂറോപ്യരുടെ മലയാളഭാഷാപഠനത്തിന്നു വേണ്ടി രചിച്ച മലയാളവ്യാകരണം എന്ന നിലയിൽ പ്രാധാന്യമുള്ള പുസ്തകം ആണിത്. സർക്കാർ സർവ്വീസിലേക്ക് വരുന്ന യൂറോപ്യരെ ആയിരിക്കണം ഫ്രോണ്മെയർ ലക്ഷ്യം വെച്ചത്. ഈ പുസ്തകത്തിന്നു 1913ൽ രണ്ടാം പതിപ്പും ഉണ്ടായി.

ഈ പുസ്തകം മലയാളവ്യാകരണവുമായി ബന്ധപ്പെട്ട മേഖകളിൽ പ്രവർത്തിക്കുന്നവർക്ക് ഉപയോഗപ്പെടും എന്നു കരുതുന്നു.

മലയാളവ്യാകരണം ആയത് കൊണ്ട് തന്നെ ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1879 – പതിവൃതാധർമ്മം

ആമുഖം

കല്ലിങ്ങൽ ചാത്തുണ്ണി വൈദ്യർ രചിച്ച  പതിവൃതാധർമ്മം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 234-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പതിവൃതാധർമ്മം
  • താളുകളുടെ എണ്ണം: ഏകദേശം 25
  • പ്രസിദ്ധീകരണ വർഷം:1879
  • രചന/സമാഹരണം:  കല്ലിങ്ങൽ ചാത്തുണ്ണി വൈദ്യർ
  • പ്രസ്സ്:  മിനർവ്വ അച്ചുകൂടം, കോഴിക്കോട്
1879 – പതിവൃതാധർമ്മം
1879 – പതിവൃതാധർമ്മം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

കോഴിക്കോട് മിനർവ്വ അച്ചുകൂടത്തിൽ അച്ചടിച്ച ഒരു പുസ്തകം എന്ന നിലയിൽ ഈ പുസ്തകത്തിന്നു പ്രാധാന്യം ഉണ്ട്. കഷ്ടിച്ച് 18 പേജുകൾ മാത്രമുള്ള ചെറിയ പുസ്തകം ആണിത്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1868 – 1887 – 1899 – 1901 – പുതിയനിയമത്തിന്റെ 4 പതിപ്പുകൾ

ആമുഖം

മലയാള പുതിയനിയമത്തിന്റെ 1868 മുതൽ 1901 വരെ ഇറങ്ങിയ നാലു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകങ്ങൾ ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 233-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

 

1868 - 1887 - 1899 - 1901 - പുതിയനിയമത്തിന്റെ 4 പതിപ്പുകൾ
1868 – 1887 – 1899 – 1901 – പുതിയനിയമത്തിന്റെ 4 പതിപ്പുകൾ

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

1868ലെ പതിപ്പ്

  • പേര്: നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുന്റെ പുതിയനിയമം 
  • താളുകളുടെ എണ്ണം: ഏകദേശം 629
  • പ്രസിദ്ധീകരണ വർഷം:1868
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

1887ലെ പതിപ്പ്

  • പേര്: നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം 
  • താളുകളുടെ എണ്ണം: ഏകദേശം 645
  • പ്രസിദ്ധീകരണ വർഷം:1887
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

1899ലെ പതിപ്പ്

  • പേര്: നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം 
  • താളുകളുടെ എണ്ണം: ഏകദേശം 427
  • പ്രസിദ്ധീകരണ വർഷം:1899
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

1901ലെ പതിപ്പ്

  • പേര്: നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം 
  • താളുകളുടെ എണ്ണം: ഏകദേശം 429
  • പ്രസിദ്ധീകരണ വർഷം:1901
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

1829ൽ ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ പുതിയനിയമം നമുക്ക് ഇതിനകം കിട്ടിയതാണ്. അതിന്റെ സ്കാൻ ഇവിടെ കാണാം.

അതിനെ തുടർന്ന് ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ബാസൽ മിഷന്റെ പതിപ്പും പിൽക്കാലത്ത് വന്നു.

ഈ റിലീസിൽ 1868ലും 1887ലും പ്രസിദ്ധീകരിച്ച ബാസൽ മിഷൻ പതിപ്പുകളും 1899ലും 1901ലും പ്രസിദ്ധീകരിച്ച സി.എം.എസ്. പതിപ്പുകളും ഉൾപ്പെടുന്നു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1868ലെ പതിപ്പ്

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (720 MB)

1887ലെ പതിപ്പ്

1899ലെ പതിപ്പ്

1901ലെ പതിപ്പ്