1933 – വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം

ആമുഖം

തദ്ദേശ ക്രൈസ്തവസാഹിത്യം എന്ന ഗണത്തിൽ പെടുത്താവുന്ന വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 229-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം
  • താളുകളുടെ എണ്ണം: ഏകദേശം 327
  • പ്രസിദ്ധീകരണ വർഷം:1933
  • രചന/സമാഹരണം:  ഡബ്ല്യു. മാത്യു
  • പ്രസ്സ്:  കമലാലയ പ്രസ്സ്, തിരുവനന്തപുരം
1933 – വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം
1933 – വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ബൈബിളീലെ യോഹന്നാന്റെ സുവിശേഷത്തിന്റെ വ്യാഖ്യാനം ആണ് ഈ പുസ്തകം. തദ്ദേശീയരായ ആളുകളാൽ രചിക്കപ്പെട്ട ബൈബിൾ വ്യാഖ്യാനം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ഇതിന്റെ രചനയിലേക്ക് നയിച്ച സാഹചര്യം ഇത് സമാഹരിച്ച ഡബ്ല്യു. മാത്യു ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്.

മലയാളക്രൈസ്തവസാഹിത്യ കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1772 – നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം

ആമുഖം

അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാള പുസ്തകമായ സംക്ഷെപവെദാർത്ഥം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 228-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം
  • താളുകളുടെ എണ്ണം: ഏകദേശം 287
  • പ്രസിദ്ധീകരണ വർഷം:1772
  • രചന: ക്ലെമെന്റ് പിയാനിയസ്
  • പ്രസ്സ്:  റോമിലെ അച്ചുകൂടത്തിൽ
1772 - നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം
1772 – നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തമായ സംക്ഷേപവേദാർത്ഥം നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തപ്പോൾ അക്കാലത്ത് ഞാനെഴുതിയ പൊസ്റ്റ് ഇവിടെ കാണാം.

സംക്ഷേപവേദാർത്ഥത്തിന്റെ മറ്റൊരു ഡിജിറ്റൽ പതിപ്പ് നമുക്ക് കിട്ടി എന്നതാണ് ട്യൂബിങ്ങനിൽ നിന്ന് കിട്ടിയ ഈ പതിപ്പിന്റെ പ്രത്യേകത.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (342 MB)

1896 – ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം – എൽ. ജെ. ഫ്രോണ്മെയർ

ആമുഖം

ഹെർമ്മൻ ഗുണ്ടർട്ടിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചതിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 227-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം
  • താളുകളുടെ എണ്ണം: ഏകദേശം 85
  • പ്രസിദ്ധീകരണ വർഷം:1896
  • രചന: റവ: എൽ. ജെ. ഫ്രോണ്മെയർ
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1896 - ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം - എൽ. ജെ. ഫ്രോണ്മെയർ
1896 – ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം – എൽ. ജെ. ഫ്രോണ്മെയർ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

1859ൽ കേരളം വിട്ട ഗുണ്ടർട്ട് മലയാള ഭാഷാ പ്രവർത്തനങ്ങൾ ജർമ്മനിയിൽ ഇരുന്നും തുടർന്നു. ജർമ്മനിയിൽ ഇരുന്നു കൊണ്ടാണ് അദ്ദേഹം വിഖ്യാതമായ ഗുണ്ടർട്ട് നിഘണ്ടു 1872ൽ പ്രസിദ്ധീകരിക്കുന്നത്.  വേറെ പല പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലും പുനഃപ്രസിദ്ധീകരണത്തിലും അദ്ദേഹം സഹകരിക്കുന്നുണ്ട്.

1893ൽ ആണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം 1896ൽ അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളത്തിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. മലയാള വ്യാകരണം, പ്രകൃതിശാസ്ത്രം (1883) തുടങ്ങിയ വിഖ്യാത മലയാള ഗ്രന്ഥങ്ങളുടെ രചയിതാവായ  റവ: എൽ. ജെ. ഫ്രോണ്മെയർ ആണ് ഈ ഗുണ്ടർട്ട് ജീവചിത്രത്തിന്റെ രചയിതാവ്.

മലയാളത്തിലുള്ള ജീവചരിത്രങ്ങൾ അപൂർവ്വമായിരുന്ന കാലഘട്ടത്തിൽ ആണ് ഈ ജീവചരിത്രം അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത് എന്നതിനാൽ ഈ രചനയ്ക്ക് ആ വിധത്തിലും ഗുണ്ടർട്ടിനെ പറ്റിയുള്ള ആദ്യ മലയാള ജീവചരിത്രം എന്നതിന്റെ പേരിലും പ്രാധാന്യമൂണ്ട്.

ഗുണ്ടർട്ട്
ഗുണ്ടർട്ട്

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: