ശ്രീകൃഷ്ണചരിത്രം — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി

ആമുഖം

കുഞ്ചൻ നമ്പ്യാർ രചിച്ച  ശ്രീകൃഷ്ണചരിത്രം എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മണിപ്രവാളത്തിലുള്ള ഒരു കൃതിയാണ്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 144-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീകൃഷ്ണചരിത്രം
  • രചയിതാവ്: കുഞ്ചൻ നമ്പ്യാർ ആണെന്ന് കരുതപ്പെടുന്നു.
  • താളുകളുടെ എണ്ണം: 93
  • എഴുതപ്പെട്ട കാലഘട്ടം:  1700നും 1885നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. പക്ഷെ ഇത് ഗുണ്ടർട്ട് ഏകദേശം 1850കൾക്ക് ശേഷം കടലാസിലേക്ക് പകർത്തിയ രചന ആണെന്ന് കൈയെഴുത്ത് രേഖ പരിശോധിച്ചതിൽ നിന്ന് ഞാൻ കരുതുന്നു.
ശ്രീകൃഷ്ണചരിത്രം — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി
ശ്രീകൃഷ്ണചരിത്രം — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഒറ്റ തിരച്ചലിൽ ഈ കൃതിയെ പറ്റിയുള്ള വിവരങ്ങൾ ഒന്നും എനിക്ക് ലഭിച്ചില്ല. അതിനാൽ ഇതിനെ പറ്റി ഒന്നും എഴുതാൻ ഞാൻ ആളല്ല.

ഇത് ഗുണ്ടർട്ട് താളിയോലയും മറ്റും നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയതാണ്. ഇടയ്ക്ക് അദ്ദേഹത്തിൻ്റെ വക കുറിപ്പുകൾ കൈയെഴുത്ത് രേഖയിൽ കാണുന്നൂണ്ട്.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

കൃഷ്ണഗാഥ — ചെറുശ്ശേരിനമ്പൂതിരി — കൈയെഴുത്തുപ്രതി

ആമുഖം

ചെറുശ്ശേരിനമ്പൂതിരി രചിച്ച മലയാള കാവ്യമായ കൃഷ്ണഗാഥയുടെ കൈയെഴുത്തുപ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 142-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കൃഷ്ണഗാഥ
  • രചയിതാവ്: ചെറുശ്ശേരി നമ്പൂതിരി
  • താളുകളുടെ എണ്ണം: 444
  • എഴുതപ്പെട്ട കാലഘട്ടം: 1851നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
കൃഷ്ണഗാഥ — ചെറുശ്ശേരിനമ്പൂതിരി — കൈയെഴുത്തുപ്രതി
കൃഷ്ണഗാഥ — ചെറുശ്ശേരിനമ്പൂതിരി — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ശ്രീകൃഷ്ണൻ്റെ അവതാര ലീലകള്‍ പാടിപ്പുകഴ്ത്തുന്ന കാവ്യമാണ് കൃഷ്ണഗാഥയുടെ. ചെറുശ്ശേരി നമ്പൂതിരിയാല്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന കൃഷ്ണഗാഥയ്ക്കു മലയാളത്തിലെ ഭക്തി കാവ്യങ്ങളില്‍ സവിശേഷസ്ഥാനമുണ്ട്.

ഈ കൃതിയുടെ ഒരു താളിയോല പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

ഇത് ഗുണ്ടർട്ട് താളിയോലയും മറ്റും നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയതാണ്. ഇങ്ങനെ പകർത്തിയെഴുതിയ പല കൃതികളും അദ്ദേഹം തൻ്റെ മലയാളവ്യാകരണം, നിഘണ്ടു എന്നിവയുടെ നിർമ്മാണത്തിന്നു സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്.

കടലാസ്സിലുള്ള ഈ കൈയെഴുത്ത് പ്രതിയുടെ മാർജ്ജിനിൽ ഗുണ്ടർട്ട് ഇംഗ്ലീഷിൽ വാക്കുകളുടെ അർത്ഥം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അദ്ദേഹം നിഘണ്ടുവിനായും മറ്റും വാക്കുകൾ തിരഞ്ഞതിൻ്റെ ശേഷിപ്പാക്കാം അത്.

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  സൈസ് 500 MBക്കു മേൽ വരും.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

കേരളമാഹാത്മ്യം — കൈയെഴുത്തുപ്രതി

ആമുഖം

പ്രാചീന കേരള ചരിത്രം/ഐതിഹ്യം വിവരിക്കുന്ന കേരളമാഹാത്മ്യം എന്ന സംസ്കൃത കൃതിയുടെ ഒരു കൈയെഴുത്തുപ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 141-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളമാഹാത്മ്യം
  • രചയിതാവ്: പൌരാണിക കൃതി.
  • താളിയോല ഇതളുകളുടെ എണ്ണം: 372
  • കാലഘട്ടം:  മൂലകൃതി പൌരാണികം. ഈ കടലാസ് കോപ്പി ഗുണ്ടർട്ട് 1865ൽ പകർത്തിയെഴുതിയതാണെന്ന് ടൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
കേരളമാഹാത്മ്യം — കൈയെഴുത്തുപ്രതി
കേരളമാഹാത്മ്യം — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് ഹെർമ്മൻ ഗുണ്ടർട്ട് താളിയോല പതിപ്പ് നോക്കി കടലാസിലേക്ക്  പകർത്തിയെഴുതിയ പതിപ്പാണ്.  ഇത് പൂർണ്ണമായും ഒരു സംസ്കൃതരചനയാണ്.

കേരളത്തിൻ്റെ പുരാതന ചരിത്രം ഐതിഹ്യരൂപത്തിൽ വിവരിക്കുന്ന ഒരു കൃതി എന്നതിനപ്പുറം യാതൊന്നും എനിക്ക് ഈ കൃതിയെപറ്റി അറിയില്ല. വി. രാജീവ് എന്ന ഒരാൾ കേരളമാഹാത്മ്യം എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്ന് ഇവിടെ കാണുന്നു.

ഈ കൈയെഴുത്തു രേഖയിൽ ഒന്നിടവിട്ട താളുകളിൽ ആണ് എഴുതിയിരിക്കുന്നത്. ബ്ലാങ്കായി കിടക്കുന്ന പേജിൽ എന്തോ വാട്ടർ മാർക്ക് കാണുന്നുണ്ട്.

ഈ കൈയെഴുത്തു രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. 660 MB സൈസ് ഉള്ള വലിയ ഫയൽ ആണിത്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.