മുദ്രാരാക്ഷസം — താളിയോല പതിപ്പ്

ആമുഖം

മുദ്രാരാക്ഷസം എന്ന കൃതിയുടെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 132-ാമത്തെ  പൊതുസഞ്ചയ രേഖയും 13മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മുദ്രാരാക്ഷസം
  • രചയിതാവ്: സംസ്കൃതത്തിലുള്ള മൂല കൃതിയുടെ രചയിതാവ് വിശാഖദത്തൻ ആണ്. ഇത് ആരാണ് മലയാളത്തിലാക്കിയത് എന്നതിന്റെ വിശദാംശങ്ങൾ എനിക്കറിയില്ല. ഫ്രെഡറിക്ക് മുള്ളർ ആണ് ഈ താളിയോല എഴുതിച്ചിരിക്കുന്നത്. ഓല എഴുതിയത് കെഴക്കേമഠത്തിൽ കൃഷ്ണൻ എന്നയാൾ ആണെന്ന് ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ. 
  • താളിയോല ഇതളുകളുടെ എണ്ണം: 197
  • ഓല എഴുതപ്പെട്ട കാലഘട്ടം:  1849ൽ എന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
മുദ്രാരാക്ഷസം — താളിയോല പതിപ്പ്
മുദ്രാരാക്ഷസം — താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

വിശാഖദത്തൻ സംസ്കൃതത്തിൽ എഴുതിയ ഒരു ചരിത്രനാടകമാണ് മുദ്രാരാക്ഷസം. 322 ബിസിക്കും 298 ബിസിക്കും ഇടയിൽ ജീവിച്ചിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിന്റെ പ്രാരംഭഘട്ടവുമാണു് ഈ നാടകത്തിന്റെ ഇതിവൃത്തം.

ഇത് മലയാളത്തിലുള്ള കൃതിയാണ്. സംസ്കൃതത്തിലുള്ള മൂലകൃതിയുടെ പരിഭാഷകൻ ആരെന്ന് എനിക്കറിയില്ല

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ക്രിസ്തുചരിത്രം — താളിയോല പതിപ്പ്

ആമുഖം

ക്രിസ്തുചരിത്രം എന്ന കൃതിയുടെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 131-ാമത്തെ  പൊതുസഞ്ചയ രേഖയും 12മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്തുചരിത്രം
  • രചയിതാവ്: കല്ലറയ്ക്കൽ കുപ്പമേനോൻ എന്ന് ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ. ഇത് കൃതിയുടെ രചയിതാവിന്റെ പേരാണോ ഓല എഴുതിയ ആളിന്റെ പേരാണോ എന്ന് വ്യക്തമല്ല.
  • താളിയോല ഇതളുകളുടെ എണ്ണം: 81
  • എഴുതപ്പെട്ട കാലഘട്ടം:  1872നും 1924നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ക്രിസ്തുചരിതം — താളിയോല പതിപ്പ്
ക്രിസ്തുചരിത്രം — താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് മലയാളത്തിലുള്ള കൃതിയാണ്. എന്നാൽ ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്ന വിവരങ്ങൾക്ക് അപ്പുറം യാതൊന്നും എനിക്ക് ഈ കൃതിയെ പറ്റി അറിയില്ല.

താളിയോലയിലെ പല ഇതളുകളിലെ എഴുത്തിലും കരി ഉപയോഗിച്ചിട്ടാല്ലാത്തതിനാൽ/അല്ലെങ്കിൽ അത് ഇളകി പൊയതിനാൽ എഴുത്ത് വ്യക്തമല്ല. എന്നാൽ സ്കാനിങ്ങ് നല്ല റെസലൂഷനിൽ ആയതിനാൽ സൂം ചെയ്താൽ എഴുത്ത് വായിക്കാവുന്നതേ ഉള്ളൂ.

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

പ്രശ്നരീതി — താളിയോല പതിപ്പ്

ആമുഖം

പ്രശ്നരീതി എന്ന കൃതിയുടെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 130-ാമത്തെ  പൊതുസഞ്ചയ രേഖയും 11മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പ്രശ്നരീതി
  • രചയിതാവ്: കൂക്കണിയാൾ ആണെന്ന് ചിലയിടങ്ങളിൽ കാണുന്നു
  • താളിയോല ഇതളുകളുടെ എണ്ണം: 33
  • എഴുതപ്പെട്ട കാലഘട്ടം: അജ്ഞാതം. ട്യൂബിങ്ങനിലെ താളിയോലയുടെ മെറ്റാഡാറ്റയിലും വിവരം ഒന്നുമില്ല.
പ്രശ്നരീതി — താളിയോല പതിപ്പ്
പ്രശ്നരീതി — താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇതൊരു ജ്യോതിഷരചനയാണെന്നും ഇതിന്റെ രചന കൂക്കണിയാൾ എന്നയാൾ ആണെന്നും ചിലയിടങ്ങളിൽ കാണുന്നു.  കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ എനിക്കറിയില്ല.

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ