ജ്ഞാനപ്പാന-കൃഷ്ണസ്തുതി-തിരുവങ്ങാട്ടഞ്ചടി-മറ്റുകൃതികൾ-കൈയെഴുത്തുപ്രതി

ആമുഖം

ഗുണ്ടർട്ട് കേരളത്തിൽ താമസിക്കുമ്പോൾ ശേഖരിച്ച് തൻ്റെ നോട്ടു പുസ്തകത്തിൽ എഴുതിയ ഒരു കൂട്ടം കൃതികളുടെ (പ്രധാനമായും ഹൈന്ദവദൈവങ്ങളുടെ സ്തുതിയും ആരാധനയും ഉള്ള കൃതികൾ)  കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 152-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ജ്ഞാനപ്പാനകൃഷ്ണസ്തുതി, തിരുവങ്ങാട്ടഞ്ചടി തുടങ്ങി പത്തോളം കൃതികളുടെ കൈയെഴുത്തു പ്രതി
  • താളുകളുടെ എണ്ണം: 52
  • എഴുതപ്പെട്ട കാലഘട്ടം:  1500നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 1500 തൊട്ട് വിവിധ മൂലകൃതികൾ രചിച്ചതായിരിക്കാമെങ്കിലും ഇത് കൈയെഴുത്തായി ഗുണ്ടർട്ട് 1850കളിൽ കടലാസിലേക്ക് പകർത്തിയതാണ്.
ജ്ഞാനപ്പാന-കൃഷ്ണസ്തുതി-തിരുവങ്ങാട്ടഞ്ചടി-മറ്റുകൃതികൾ-കൈയെഴുത്തുപ്രതി
ജ്ഞാനപ്പാന-കൃഷ്ണസ്തുതി-തിരുവങ്ങാട്ടഞ്ചടി-മറ്റുകൃതികൾ-കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും ഹൈന്ദവദൈവങ്ങളുടെ സ്തുതിയും ആരാധനയും ഉള്ള കൃതികൾ ആണ് ഈ നോട്ടു പുസ്തകത്തിൽ ഉള്ളത്. താഴെ പറയുന്ന ഏതാണ്ട് പത്തോളം കൃതികൾ ആണ് എൻ്റെ പരിശോധനയിൽ കണ്ടത്:

  • കണക്കുസാരം
  • തിരുവങ്ങാട്ടഞ്ചടി
  • പൊന്മെരി അഞ്ചടി
  • നാരായണ സ്തുതി
  • കണ്ണിപ്പറമ്പഞ്ചടി
  • കുചെലൻ്റെ കഥ
  • കാഞ്ഞിരങ്ങാട്ടഞ്ചടി
  • സൂര്യസ്തുതി
  • കൃഷ്ണസ്തുതി
  • ഗുരുനാഥസ്തുതി
  • ജ്ഞാനപ്പാന
  • കൃഷ്ണനെപറ്റിയുള്ള മലയാള കഥ

ചില ചെറിയ കൃതികൾ ഒക്കെ പൂർണ്ണമാണെങ്കിലും ജ്ഞാനപ്പാനപോലുള്ള കൃതികൾ പൂർണ്ണമാണെന്ന് ഞാൻ കരുതുന്നില്ല.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

രാമചരിതം – ചീരാമകവി – കൈയെഴുത്തുപ്രതി

ആമുഖം

മലയാളത്തിലെ ആദ്യത്തെ കൃതിയെന്നു പറയപ്പെടുന്ന രാമചരിതത്തിനു 1850കളിൽ ഗുണ്ടർട്ട്  തയ്യാറാക്കിയ കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 151-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: രാമചരിതം കൈയെഴുത്തു പ്രതി
  • താളുകളുടെ എണ്ണം: 191
  • എഴുതപ്പെട്ട കാലഘട്ടം:  1150നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 1150 മൂലകൃത രചിച്ചതെന്ന് കരുതുന്ന കാലഘട്ടമാണ്. 1850കൾ ഗുണ്ടർട്ട് ഇത് കൈയെഴുത്തായി കടലാസിലേക്ക് പകർത്തിയ കാലഘട്ടവും.
രാമചരിതം - ചീരാമകവി – കൈയെഴുത്തുപ്രതി
രാമചരിതം – ചീരാമകവി – കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

രാമചരിതത്തിൻ്റെ അത്യവാശ്യം വിശദമായ വിവരണത്തിന്നു രാമചരിതം എന്ന മലയാളം വിക്കിപീഡിയ ലെഖനം കാണുക. അക്കാദമിക്ക് ആയ കൂടുതൽ നിരീക്ഷണങ്ങൾക്ക് ഉള്ളൂരിൻ്റെയും ഡോ: സ്കറിയ സക്കറിയ തുടങ്ങിയ പണ്ഡിതരുടെ ലേഖനങ്ങൾ കാണുക.

1150 ആണ് മൂലകൃത രചിച്ചതെന്ന് കരുതുപ്പെടുന്ന കാലഘട്ടം. അതിനാൽ തന്നെ തമിഴിലോ വട്ടെഴുത്തോ ആവും മൂലകൃതിയുടെ ലിപി. പിൽക്കാലത്ത് അത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ടാവാം. അതിൽ നിന്ന് നോക്കിയായിരിക്കാം ഈ കൈയെഴുത്ത് പ്രതി 1850കളിൽ ഗുണ്ടർട്ട്   തയ്യാറാക്കിയത്. .

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതുമൂലം നേരിട്ടുള്ള ഡൗൺലോഡ് ലഭ്യമല്ല.  അതിനാൽ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യണം എന്നു നിർബന്ധം ഉള്ളവർക്കായി ഓരോ പേജായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
  • രേഖയുടെ gpura.org കണ്ണി: കണ്ണി

പാഠമാല – പാഠപുസ്തകം – കൈയെഴുത്തുപ്രതി

ആമുഖം

ഗുണ്ടർട്ട് മദിരാശി സർക്കാറിനു വേണ്ടി തയ്യാറാക്കിയ പാഠമാല എന്ന മലയാളപാഠപുസ്തകത്തിൻ്റെ രചനാ വേളയിൽ ഗുണ്ടർട്ട് തയ്യാറാക്കിയ കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 150-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പാഠമാല കൈയെഴുത്തു പ്രതി
  • താളുകളുടെ എണ്ണം: 102
  • എഴുതപ്പെട്ട കാലഘട്ടം:  1838നും 1860നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 
പാഠമാല - പാഠപുസ്തകം - കൈയെഴുത്തുപ്രതി
പാഠമാല – പാഠപുസ്തകം – കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മദിരാശി സർക്കാറിനു വേണ്ടി ഗുണ്ടർട്ട് തയ്യാറാക്കിയ ഗദ്യപദ്യസമാഹാരമാണ് പാഠമാല. 1860ൽ ആണ് ഇത് പ്രസിദ്ധീകരിച്ചത് (ഇതിൻ്റെ സ്കാൻ നമുക്ക് കിട്ടിയിട്ടില്ല). പ്രസ്തുത പാഠപുസ്തകം തയ്യാറാക്കാൻ വേണ്ടി ഗുണ്ടർട്ട് തയ്യാറാക്കിയ കൈയെഴുത്ത് പ്രതിയാണ് ഇത്.

ഈ കൈയെഴുത്ത് പ്രതിയിൽ കാണുന്ന ചില ഗദ്യപദ്യങ്ങൾ താഴെ പറയുന്നവ ആണ്:

  • കൃഷ്ണൻ്റെ ബാല്യകഥ
  • കാക്ക അരയന്നത്തെ കൊണ്ടു സർപ്പത്തെ കൊല്ലിച്ചതു
  • മഹാഭാരതം കിളിപ്പാട്ടിൽ നിന്നുള്ള ഭാഗങ്ങൾ
  • സുറിയാണികൾ പറങ്കിപാതിരികളുടെ വശത്തായ ശെഷം മത്സരിച്ചു സ്വാതന്ത്രം പ്രാപിച്ച പ്രകാരം
  • ദമയന്തി ചെദി രാജ്യത്തിൽ പോയതു
  • പഞ്ചതന്ത്രവാക്യങ്ങൾ
  • മലയാളം പഴം‌ചൊല്ലുകൾ

ഡോ: സ്കറിയ സക്കറിയ ഈ കൈയെഴുത്തുപ്രതിയെ പറ്റിയും പാഠമാല എന്ന പുസ്തകത്തിൻ്റെ പ്രാധാന്യത്തെ പറ്റിയും അല്പം വിശദമായി എഴുതിയിട്ടൂണ്ട്. വിശദാംശങ്ങൾക്ക് അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ കാണുക

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.