1852 – ശ്രീയെശുക്രിസ്തമാഹാത്മ്യം

ആമുഖം

റവ: ജോൺ മ്യൂറിൻ്റെ ശ്രീയെശുക്രിസ്തുമാഹാത്മ്യം എന്ന സംസ്കൃതകൃതിക്കു മൂലകൃതിയെ നിലനിർത്തി കൊണ്ട് ഗുണ്ടർട്ട് തയ്യാറാക്കിയ വ്യാഖ്യാനം തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ചതിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 181-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീയെശുക്രിസ്തുമാഹാത്മ്യം.
  • രചന: സംസ്കൃത മൂലം റവ: ജോൺ മ്യൂർ എന്നു ഡോ: സ്കറിയ സക്കറിയ. മലയാള പരിഭാഷ ഹെർമ്മൻ ഗുണ്ടർട്ട്.
  • താളുകളുടെ എണ്ണം: ഏകദേശം 108
  • പ്രസിദ്ധീകരണ വർഷം:1852 (1851ൽ അച്ചടി തുടങ്ങിയെങ്കിലും പൂർത്തിയാക്കിയിരിക്കുന്നത് 1852ൽ ആണ്)
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1852 - ശ്രീയെശുക്രിസ്തമാഹാത്മ്യം
1852 – ശ്രീയെശുക്രിസ്തമാഹാത്മ്യം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ പുസ്തകത്തെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾക്ക് ഡോ: സ്കറിയ സ്ക്കറിയ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച മലയാളവും ഹെർമൻ ഗുണ്ടർട്ടും എന്ന പുസ്തകത്തിലെ 718, 719 താളുകൾ കാണുക.

1851ൽ അച്ചടി തുടങ്ങിയ ഈ പുസ്തകം അച്ചടി പൂർത്തിയാക്കിയത് 1852ൽ ആണ്. അതിനാൽ ടൈറ്റിൽ പേജിലെ വർഷവും അവസാന പേജിലെ  വർഷവും വ്യത്യസ്തമാണ്.

ഈ കൃതിയുടെ ഉള്ളടക്കമോ പ്രാധാന്യമോ ഒന്നും വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങ്ങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1880 – കേരളോപകാരി മാസികയുടെ ജനുവരി ലക്കം

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല മാസികകളീൽ ഒന്നായ കേരളോപകാരി എന്ന മാസികയുടെ 1880 ലെ ജനുവരി മാസത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 179-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോപകാരി മാസിക. 1880 ലെ ജനുവരി ലക്കം
  • താളുകളുടെ എണ്ണം: ഓരോ ലക്കവും 16 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം:1880
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1880 – കേരളോപകാരി മാസികയുടെ ജനുവരി ലക്കം
1880 – കേരളോപകാരി മാസികയുടെ ജനുവരി ലക്കം

കേരളോപകാരി മാസികയുടെ 1880 ജനുവരി ലക്കത്തിന്റെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബാസൽ മിഷൻ 1874ൽ ആരംഭിച്ച മാസികയാണ് കേരളോപകാരി. ഏതാണ്ട് 1880 കളുടെ പകുതിയോടെ  ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. ക്രിസ്തീയ സാഹിത്യം ചെറുതായി ഉണ്ടെങ്കിലും അതിനു പുറമേ പൊതുവായ ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം, ലോകവാർത്തകൾ തുടങ്ങിയവ ഒക്കെ കേരളോപകാരിയുടെ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു. അക്കാലത്തെ കേരളത്തിലെ സാമൂഹിക ജീവിതത്തെ മനസ്സിലാക്കാൻ ഈ മാസികയിലെ ചില ലേഖനങ്ങൾ എങ്കിലും സഹായിക്കും.

ഇതിനു മുൻപ് 1877ലെയും 1879ലെയും എല്ലാ ലക്കങ്ങളുടെയും സ്കാനുകൾ നമുക്ക് ലഭിച്ചതാണ്. 1877-ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും, 1879ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും കാണാം.

1880ലെ ജനുവരി ലക്കം മാത്രമേ ട്യൂബിങ്ങനിൽ ഉള്ളൂ. ജനുവരി ലക്കത്തിൽ കണ്ട ചില ലെഖനങ്ങൾ.

  • 1880ാം ആണ്ടുപിറപ്പിനെ പറ്റിയുള്ള ഒരു ലേഖനം
  • ചോനാർക്കണ്ടി കേരളൻ എഴുതിയ കീർത്തനങ്ങൾ
  • ഈത്തപ്പനയെ കുറിച്ചുള്ള ഒരു ലേഖനം
  • ക്രിസ്തൊഫ് കൊലുമ്പനെ (ക്രിസ്റ്റഫർ കൊളംബസ്) പറ്റിയുള്ള ലെഖനം
  • സുവിശെഷ ഗീതം
  • ലോക വർത്തമാനങ്ങളുടെ ചുരുക്കം

തുടങ്ങിയ വിഷയങ്ങളിലുള്ള ലെഖനങ്ങൾ 1880ലെ ജനുവരി ലക്കത്തിൽ കാണുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1851 – പശ്ചിമൊദയം മാസികയുടെ 6 ലക്കങ്ങൾ

ആമുഖം

മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിൻ്റെ 1851ൽ ഇറങ്ങിയ 6 ലക്കങ്ങളുടെയും, 1848 ഡിസംബർ ലക്കത്തിൻ്റെയും, 1851 ജനുവരി ലക്കത്തിൻ്റെ റീപ്രിൻ്റും അടക്കം 8 ലക്കങ്ങളുടെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) രേഖയാണ്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 178-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പശ്ചിമൊദയം
  • താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിനും 
  • പ്രസിദ്ധീകരണ വർഷം:1851
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1851 – പശ്ചിമൊദയം മാസികയുടെ 6 ലക്കങ്ങൾ
1851 – പശ്ചിമൊദയം മാസികയുടെ 6 ലക്കങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

സെക്കുലർ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഫ്രെഡറിക്ക് മുള്ളറും, ഗുണ്ടർട്ടും മറ്റും ചേർന്ന് പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.

1847 ഒക്ടോബറിൽ ആണ് തലശ്ശേരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847ലെയും 1849ലേയും 1850ലേയും സ്കാൻ നമുക്ക് കിട്ടിയതാണ്. 1847ലേത് ഇവിടെ കാണാം. 1849ലേത് ഇവിടെ കാണാം. 1850ലേത് ഇവിടെ കാണാം.

1851ാം വർഷത്തെ 6 ലക്കങ്ങൾ ആണ് പ്രധാനമായും ഈ സ്കാനിൽ ഉള്ളത്. അതിൽ തന്നെ ഫെബ്രുവരി-മാർച്ച്, ഏപ്രിൽ-മെയ് എന്നീ ലക്കങ്ങൾ 2 മാസത്തെ സംയോജിപ്പിച്ചാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പശ്ചിമോദയം മസികയുടെ പ്രസിദ്ധീകരണം നേരിട്ട വെലുവിളിയാണ് സൂചിപ്പിക്കുന്നത്. പ്രസിദ്ധീകരണത്തിൻ്റെ തുടർച്ച നഷ്ടപ്പെടുന്നതോടെ 1851 ഓഗസ്റ്റ് മാസത്തിന്നു ശേഷം പശ്ചിമോദയത്തിൻ്റെ പ്രസിദ്ധീകരണം നിർത്തിയെന്നു തോന്നുന്നു. അതിനു ശേഷമുള്ള ലക്കങ്ങൾ ട്യൂബിങ്ങനിൽ ഇല്ല. 1851ലെ 6 ലക്കങ്ങൾക്ക് പുറമേ 1848 ഡിസംബർ ലക്കവും ഇതിനോടൊപ്പം ബൈൻഡ് ചെയ്തിരിക്കുന്നു. അതിനു പുറമേ 1851 ജനുവരി മാസത്തെ ഒരു പ്രതി കൂടെ ഈ സ്കാനിൻ്റെ അവസാനമായി കാണുന്നു.  കേരളപഴമ, ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിലും ഉള്ള ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ഈ സ്കാനിൽ കാണാം. ഈ ലേഖനങ്ങളിൽ പലതും പിൽക്കാലത്ത് പുസ്തകങ്ങളായി ബാസൽ മിഷൻ പ്രസിദ്ധീകരിച്ചു. അതൊക്കെ ആദ്യം പശ്ചിമൊദയം മാസികയിലൂടെ ആയിരുന്നു ആദ്യം ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്.

1847ൽ ഒക്ടോബറിൽ പ്രസിദ്ധീകരണം തുടങ്ങി 1851 ഓഗസ്റ്റോടെ പ്രസിദ്ധീകരണം അവസാനിപ്പിച്ച വളരെ കുറഞ്ഞ പ്രസിദ്ധീകരണ കാലയളവ് മാത്രം ഉണ്ടായിരുന്ന പ്രസിദ്ധീകരണം ആയിരുന്നു മലയാളത്തിലെ ഈ ആദ്യത്തെ സെക്കുലർ മാസിക. കഷ്ടിച്ച് നാലു വർഷത്തെ പ്രസിദ്ധീകരണത്തോടെ പശ്ചിമൊദയം മലയാള മാസിക പ്രസിദ്ധീകരണ ചരിത്രത്തിൽ ഓർമ്മയായി മാറി.

ഇത് പഴയ മലയാളമെഴുത്തിൻ്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങ്ങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).