1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം

ആമുഖം

ക്രൈസ്തവസഭയുടെ പൊതുവായ ചരിത്രം പരിഭാഷചെയ്തും ആവശ്യമായ ലോക്കലൈസേഷൻ നടത്തിയും ഗുണ്ടർട്ട് 1847ൽ പ്രസിദ്ധീകരിച്ച ക്രിസ്ത സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 188-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്ത സഭാചരിത്രം
  • താളുകളുടെ എണ്ണം: ഏകദേശം 488 താളുകൾ
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം
1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവസഭയുടെ പൊതുവായ ചരിത്രം ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. എഡി 33 മുതൽ ഈ പുസ്തകം പ്രസിദ്ധീകരിച്ച 1847/1848 വരെയുള്ള കാലഘട്ടത്തിലെ ചരിത്രം ആണ് ഈ പുസ്തകത്തിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഉള്ളടക്കത്തിന്നു ശേഷം ഉള്ളടക്കപട്ടിക കൊടുത്തിട്ടൂണ്ട്. തുടർന്ന് വളരെ വിശദമായ ഇൻഡക്സ് ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു പക്ഷെ ഇൻഡക്സ് ഉൾപ്പെടുത്തിയ ആദ്യ മലയാളപുസ്തകം ഇതായിരിക്കണം.

485-ഓളം താളുകൾ ഉള്ള വലിയ പുസ്തകം ആണിത്. ഗുണ്ടർട്ട് ആണ് ഇതിൻ്റെ രചയിതാവ് എന്നു കരുതുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല ഇത് 485ഓളം താളുകൾ ഉള്ള വലിയ പുസ്തകവും ആണ്. അതിനാൽ ഈ സ്കാനിൻ്റെ  സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 750 MBക്ക് അടുത്തു സൈസ് ഉണ്ട് ഇതിന്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങ്ങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

1870 – ജോർജ്ജ് ഫ്രീഡറിൿ മുള്ളർ – ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

ആമുഖം

ബാസൽ മിഷൻ മിഷനറി ആയിരുന്ന ജോർജ്ജ് ഫ്രീഡറിൿ മുള്ളർ രചിച്ച ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി എന്ന പുസ്തത്തിൻ്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 186-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി (SCHOOL-DICTIONARY ENGLISH AND MALAYALAM)
  • രചന: ജോർജ്ജ് ഫ്രീഡറിൿ മുള്ളർ
  • താളുകളുടെ എണ്ണം: ഏകദേശം 380
  • പ്രസിദ്ധീകരണ വർഷം:1870
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1870 - ജോർജ്ജ് ഫ്രീഡറിൿ മുള്ളർ - ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി
1870 – ജോർജ്ജ് ഫ്രീഡറിൿ മുള്ളർ – ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

രചയിതാവ് ആരാണെന്ന് പറഞ്ഞിട്ടില്ല. തുടക്കത്തിൽ (8-ാം താളിൽ) ഒരു ചെറിയ മുഖവുര കാണുന്നുണ്ട്. പക്ഷെ അതിലും വിശദാംശങ്ങൾ ഒന്നും കാണുന്നില്ല. എന്നാൽ ഇതിൻ്റെ രചയിതാവ് ഫ്രീഡറിൿ മുള്ളർ ആണെന്ന് മനസ്സിലാകുന്നത് പിൽക്കാലത്ത് തോബിയാസ് സക്കറിയാസ് തൻ്റെ നിഘണ്ടുവിനായി എഴുതിയ ആമുഖത്തിൽ നിന്നാണ്. തോബിയാസിൻ്റെ നിഘണ്ടു ഇവിടെ കാണാം.

ഫ്രീഡറിൿ മുള്ളർ ഗുണ്ടർട്ടിൻ്റെ സമകാലികനാണ്. പശ്ചിമോദയം മാസികയുടെ എഡിറ്റർ ഇദ്ദേഹം ആയിരുന്നു.

ഇംഗ്ലീഷ് മലയാളം നിഘണ്ടു ആണ് ഇത്. സ്കൂൾ ആവശ്യത്തിനായി നിർമ്മിച്ച നിഘണ്ടു ആണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഉള്ളടക്കവും ലഘുവാണ്. ഏതാണ്ട് 380 താളുകൾ ആണ് ഇതിനുള്ളത്.

ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1873 – തുഞ്ചത്തെഴുത്തച്ശൻ – ശ്രീമഹാഭാരതം കിളിപ്പാട്ട്

ആമുഖം

തുഞ്ചത്തെഴുത്തച്ചൻ രചിച്ച ശ്രീമഹാഭാരതം കിളിപ്പാട്ട്, ചതുരംഗപട്ടണം അരുണാചലമുതലിയാരുടെ മകൻ കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസ അച്ചുകൂടത്തിൽ അച്ചടിച്ച രണ്ടാമത്തെ പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 185-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീമഹാഭാരതം കിളിപ്പാട്ട്
  • രചന: തുഞ്ചത്തെഴുത്തച്ശൻ
  • താളുകളുടെ എണ്ണം: ഏകദേശം 438
  • പ്രസിദ്ധീകരണ വർഷം:1873
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസ്സ്: വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
1873 - തുഞ്ചത്തെഴുത്തച്ശൻ - ശ്രീമഹാഭാരതം കിളിപ്പാട്ട്
1873 – തുഞ്ചത്തെഴുത്തച്ശൻ – ശ്രീമഹാഭാരതം കിളിപ്പാട്ട്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലയാളത്തിൽ ഹൈന്ദവകൃതികൾ സജീവമായി അച്ചടിച്ച് തുടങ്ങിയത് ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാർ വിദ്യാവിലാസം അച്ചുകൂടം സ്ഥാപിച്ചതിനു ശേഷമാണ്. (അതിനു മുൻപ് സി.എം.എസിൽ കുറച്ചു ഹൈന്ദവകൃതികൾ അച്ചടിച്ചിട്ടുണ്ടെങ്കിലും സി.എം.എസിൽ ക്രൈസ്തവകൃതികൾക്ക് തന്നെയായിരുന്നു പ്രാമുഖ്യം). വിദ്യാവിലാസ അച്ചുകൂടത്തിൽ നിന്ന് ഇറങ്ങിയ വില്വം പുരാണം എന്ന കൃതി നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

വിദ്യാവിലാസം അച്ചുകൂടത്തിലൂടെയാണ് ഇതുവരെയുള്ള തെളിവ് വെച്ച് തുഞ്ചത്തെഴുത്തച്ചൻ്റെ മഹാഭാരതം കിളിപ്പാട്ട് ആദ്യമായി അച്ചടി രൂപം പ്രാപിക്കുന്നത്. അതിൻ്റെ 1873ൽ ഇറങ്ങിയ രണ്ടാം പതിപ്പാണ് ഇത്. (ഒന്നാം പതിപ്പ് എന്ന് ഇറങ്ങി എന്നത് വ്യക്തമല്ല)

ഈ പതിപ്പ് നടക്കൽ കൃഷ്ണപ്പണിക്കർ പിഴ തീർത്തതാണ് എന്ന് റ്റൈറ്റിൽ പേജിൽ കൊടുത്തിട്ടുണ്ട്.

ഈ പുസ്തകത്തിൻ്റെ അന്നത്തെ വില 4.5 രൂപയാണ്. അന്നത്തെ സ്ഥിതി വെച്ച് വളരെ ഉയർന്ന വിലയാണിത്. പുസ്തകം നിർമ്മിക്കുന്നതിനു വലിയ ചിലവ് വന്നിട്ടൂണ്ട് എന്ന് പ്രസാധകർ ടൈറ്റിൽ പേജിൽ സൂചിപ്പിച്ചിരിക്കുന്നു. അതിനെ പറ്റി പറയുന്നത് ഇങ്ങനെ

അധികം ദ്രവ്യം ശിലവിട്ട അനെകം ഗ്രന്ഥങ്ങൾ വരുത്തിയും ഒത്തനൊക്കിയും ചെയ്തതായ ഈ പുസ്തകം ആരെങ്കിലും ഇത പ്രകാരത്തിൽ അച്ചടിപ്പിച്ചാൽ ആക്ഷെപത്തിന്ന ഇടവരുന്നതാകുന്നു.

ഇന്നത്തെ രീതി വെച്ച് നോക്കുമ്പോൾ ഉള്ളടക്കത്തിൻ്റെ വിന്യാസം, ശ്ലോകങ്ങളായി തിരിക്കാത്തതിൻ്റെ പ്രശ്നം, ഉപയോഗിച്ച അച്ചിൻ്റെ വായനാക്ഷമത തുടങ്ങി പല പ്രശ്നങ്ങളും ഇതിൻ്റെ അച്ചടിയിൽ കാണാം.

ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)