1945 – “നളിനി“ അല്ലെങ്കിൽ “ഒരു സ്നേഹം“ – എൻ. കുമാരനാശാൻ

ആമുഖം

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിന്റെ പതിനാറാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: “നളിനി“ അല്ലെങ്കിൽ “ഒരു സ്നേഹം“
  • പതിപ്പ്: പതിനാറാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 78
  • പ്രസാധകർ: ശാരദാ ബുക്ക് ഡിപ്പോ, തോന്നയ്ക്കൽ
  • അച്ചടി: എസ്.ആർ. പ്രസ്സ്, തിരുവനന്തപുരം
1945 - “നളിനി“ അല്ലെങ്കിൽ “ഒരു സ്നേഹം“ - എൻ. കുമാരനാശാൻ
1945 – “നളിനി“ അല്ലെങ്കിൽ “ഒരു സ്നേഹം“ – എൻ. കുമാരനാശാൻ

പുസ്തക ഉള്ളടക്കം, കടപ്പാട്

നളിനിയെ പറ്റി ഉള്ള ചെറു വൈജ്ഞാനികവിവരത്തിന്നു ഈ മലയാളം വിക്കിപീഡിയ ലേഖനം കാണുക..

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്ത് ജനങ്ങൾക്ക് (പ്രത്യേകിച്ച് ഗവേഷകർക്ക്) എപ്പോഴും സൗജ്യന്യമായി ലഭ്യമായിക്കിയിക്കുണം എന്ന് ആഗ്രഹിക്കുന്ന (അജ്ഞാതയായി ഇരിക്കാൻ ആഗ്രഹിക്കുന്ന) ഒരു ടീച്ചറാണ്. അവരോടു കടപ്പാടുണ്ട്.

കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (7 MB)

1959 – മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ

ആമുഖം

1959- ൽ പ്രസിദ്ധീകരിച്ച മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 190
  • അച്ചടി: ടി.എ.എം. പ്രസ്സ്, തിരുവല്ല
1959 - മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ
1959 – മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ

പുസ്തക ഉള്ളടക്കം, കടപ്പാട്

മാർത്തോമ്മാ സഭയുടെ ഔദ്യോഗിക കുർബാന തക്സയുടെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണിത്.

തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ കല്പനപ്രകാരം എം.ജി. സഖറിയാ കശീശയാണ് ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചതെന്ന് ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിട്ടൂണ്ട്. മാത്രമല്ല 1942ൽ ആണ് ഒന്നാം പതിപ്പ് ഇറങ്ങിയതെന്ന് പുസ്തകത്തിലെ അവതാരികയിൽ നിന്നു വ്യക്തമാണ്. ഒന്നാം പതിപ്പിൽ തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്ത എഴുതിയ അവതാരിക ഈ പതിപ്പിൽ എടുത്തു ചേർത്തിട്ടൂണ്ട്. ആ അവതാരികയിൽ അദ്ദേഹം മാർത്തോമ്മാ സഭയിലെ കുർബാന തക്സായുടെ ചരിത്രം വിവരിക്കുന്നുണ്ട്. ഈ അവതാരിക ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉപകാരപ്പെടും. 8 കുർബാനക്രമം അടക്കം മൊത്തം 11 ശുശ്രൂഷക്രമങ്ങൾ ആണ് ഈ പതിപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.  ഈ പതിപ്പിൽ 1959കാലഘട്ടത്തിലെ മെത്രാപോലീത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മ മെത്രാപൊലീത്തയുടെ അവതാരികയും കാണാം.

മാർത്തോമ്മ സഭയിലെ പുരോഹിതനും എന്റെ സ്വന്തം ദേശക്കാരനും ആയ റവ: ജേക്കബ്ബ് ജോൺ ആണ് ഈ പതിപ്പ് കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാനായി എന്നെ ഏല്പിച്ചത്.  അതിനു അദ്ദേഹത്തിനു നന്ദി.

കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (12 MB)

1956 – ക്രിസ്തീയഗീതങ്ങൾ

ആമുഖം

Malayalam Religious Tract Society പ്രസിദ്ധീകരിച്ച ക്രിസ്തീയ പാട്ടു പുസ്തകമായ ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഇരുപത്തിമൂന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്തീയഗീതങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1956
  • പതിപ്പ്: ഇരുപത്തിമൂന്നാം  പതിപ്പ്
  • താളുകളുടെ എണ്ണം: 254
  • പ്രസാധകർ:Malayalam Religious Tract Society
  • അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
1956 - ക്രിസ്തീയഗീതങ്ങൾ
1956 – ക്രിസ്തീയഗീതങ്ങൾ

പുസ്തക ഉള്ളടക്കം, കടപ്പാട്

മലയാള ക്രൈസ്തവപാട്ടുകൾ ആണ് ഉള്ളടക്കം. 1956ൽ 23 പതിപ്പ് ആയസ്ഥിതിക്ക് ഇത് വർഷങ്ങളായി ജനകീയമായിരുന്ന പാട്ടുപുസ്തകം ആണെന്ന് അനുമാനിക്കാം ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുറത്തു വിടുന്ന ഈ ഇരുപത്തിമൂന്നാം പതിപ്പിൽ 473 പാട്ടുകൾ ആണുള്ളത്.

ശ്രീ കണ്ണൻഷണ്മുഖം ആണ് ഡിജിറ്റൈസേഷനായി ഈ പുസ്തകം ബാംഗ്ലൂരിൽ എത്തിച്ചു തന്നത്. അദ്ദേഹത്തിന്നു നന്ദി. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

 

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (23 MB)