വാഹടാചാര്യൻ രചിച്ച സംസ്കൃതകൃതിയായ അമരസിംഹം എന്ന പ്രാചീനകൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗൂഗിൾ ബുക്സിന്റെ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ വിദേശസർവ്വകലാശാലയിൽ നിന്ന് ഡിജിറ്റൈസ് ചെയ്യപ്പെട്ടത് ആണ് ഈ പുസ്തകം.
അരുണാചല മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ഈ പുസ്തകം അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം തൃക്കണ്ടിയൂർ ഗോവിന്ദപിഷാരടി, കമ്മണ്ണൂർ എന്നീ പണ്ഡിതർ പിഴ തീർത്തതാണ്.
കോഴിക്കോട് മുൻസിഫ് ആയിരുന്ന അരുണാചല മുതലിയാരുടെ വിദ്യാവിലാസം കല്ലച്ചുകൂടത്തിൽ അച്ചടിച്ച ഈ പുസ്തകം ഞങ്ങൾ മുന്നു പേർ ചേർന്ന് എഴുതിയ “ചതുരങ്കപട്ടണം അരുണാചലമുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടം“ എന്ന ഗവേഷണപ്രബന്ധത്തിനു ഉപയോഗപ്പെട്ട ഒരു പ്രധാന തെളിവായിരുന്നു. 1859ൽ അച്ചടിച്ച ഈ പുസ്തകം കിട്ടിയതോടെ അരുണാചല മുതലിയാരുടെ/കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം പ്രസ്സിന്റെ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തിരുത്തേണ്ട സ്ഥിതി സംജാതമായിരിക്കുന്നു.
സംസ്കൃതകൃതിയായ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ എനിക്കാവില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
അമരസിംഹം – വാഹടാചാര്യ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ എനിക്കറിയുന്ന മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
മലയാളത്തിലെ ആദ്യത്തെ സ്വദേശി പ്രസാധകരിൽ ഒരാളായ ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ചിന്താരത്നവും കൈവല്യനവനീതവും മുകുന്ദമാലയും എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 80-മത്തെ പൊതുസഞ്ചയ രേഖ ആണിത്.
ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാർ മകൻ അരുണാചല മുതലിയാർ എന്നിവർ മലയാള പുസ്തകപ്രസാധക ചരിത്രത്തിൽ അതീവപ്രാധാനമുള്ള വ്യക്തികൾ ആണ്. അവരുടെ അച്ചടി ശാലയായ വിദ്യാവിലാസം മിഷനറിമാരുടേതല്ലാത്ത അച്ചടിശാലകളിൽ ആദ്യത്തേ അച്ചടിശാലകളിൽ ഒന്നാണ്. വിദ്യാവിലാസം അച്ചുകൂടത്തിൻ്റെ വലിയ ഒരു പ്രത്യേകത ഹൈന്ദവകൃതികൾ അച്ചടിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു എന്നതാണ്. മലയാളത്തിലുള്ള പല പ്രധാന ഹൈന്ദവകൃതികളും ആദ്യമായി അച്ചടിരൂപം പ്രാപിക്കുന്നത് വിദ്യാവിലാസം അച്ചുകൂടത്തിലൂടെയാണ്. ഈ അച്ചുകൂടത്തിൽ നിന്നു പുറത്തിറങ്ങിയ വില്വംപുരാണംദെവിമാഹാത്മ്യം എന്നീ കൃതികളുടെ ഡിജിറ്റൽ പതിപ്പുകൾ നമുക്ക് ഇതിനകം ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു കിട്ടിയതാണ്.
സി.എം.എസ്, ബാസൽ മിഷൻ എന്നീ പ്രസാധകരുടെ അക്കാലത്ത് തന്നെ ഇറങ്ങിയ മലയാള പുസ്തകങ്ങൾ വിദ്യാവിലാസത്തിൻ്റെ പുസ്തകങ്ങലുമായി താരതമ്യം ചെയ്യുമ്പോൾ അച്ചടിച്ച പേപ്പറിൻ്റെ നിലവാരം, അച്ചു വിന്യാസത്തിൻ്റെ നിലവാരം തുടങ്ങി അച്ചടിയുമായി ബന്ധപ്പെട്ട വിവിധ സംഗതികളിൽ സ്വദേശി പ്രസാധകരുടെ ബാലാരിഷ്ടതകൾ ഈ പുസ്തകത്തിൽ തെളിഞ്ഞു കാണാവുന്നതാണ്. പക്ഷെ അന്തരാഷ്ട്രസഹായവും നിലവാരമുള്ള ബാസൽ മിഷന്റേയും സി.എം.എസിൻ്റെയും പുസ്തകങ്ങളും സ്വദേശി പ്രസാധകർ പതുക്കെ അച്ചടി വിദ്യങ്ങൾ സ്വായത്തമാക്കുന്ന വിദ്യാവിലാസത്തിൻ്റെ പുസ്തകങ്ങളും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ വലിയ കാര്യമില്ല. സ്വദേശി പ്രസാധകർ പ്രസാധകർ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്നു എന്നതിനാണ് പ്രാധാന്യം.
ചിന്താരത്നവും കൈവല്യനവനീതവും മുകുന്ദമാലയും എന്ന കൃതി തുഞ്ചത്തെഴുത്തച്ഛൻ എഴുതിയതാണെന്ന് പുസ്തകത്തിൻ്റെ തുടക്കത്തിൽ കാണാം.
പുസ്തകത്തിൻ്റെ പേരിനെക്കാൾ പ്രാധാന്യത്തിൽ അച്ചുകൂടത്തിൻ്റെ പേരാണ് കാണിച്ചിരിക്കുന്നത് എന്നത് കൗതുകം തന്നെ.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.
ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
മലയാളത്തിലെ ആദ്യത്തെ സ്വദേശി പ്രസാധകരിൽ ഒരാളായ ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ദെവിമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 46-മത്തെ പൊതുസഞ്ചയ രേഖ ആണിത്.
വില്വംപുരാണം എന്ന പുസ്തകത്തിൻ്റെ മെറ്റാഡാറ്റയുമായി ഈ പുസ്തകത്തിലെ മെറ്റാ ഡാറ്റ താരതമ്യം ചെയ്യുമ്പോൾ ഞാൻ കണ്ട ഒരു പ്രത്യേകത അച്ഛനാരാ മോനാരാ എന്ന് സംശയമായി പോകുന്ന സ്ഥിതി ആയി എന്നതാണ്. വില്വംപുരാണത്തിൽ ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാർ അവർകളുടെ മകൻ അരുണാചല മുതലിയാർ വിദ്യാവിലാസം അച്ചുകൂടത്തിൻ്റെ ഉടമസ്ഥൻ ആവുമ്പോൾ, ഈ കൃതിയിൽ അത് ചതുരംഗപട്ടണം അരുണാചല മുതലിയാരുടെ മകൻ കാളഹസ്തിയപ്പ മുതലിയാർ ആകുന്നു. ഇത്തരത്തിൽ ഒരു ആശയക്കുഴപ്പം എങ്ങനെ ഉളവായി എന്ന് അറിയില്ല.
വില്വംപുരാണത്തെപറ്റിയുള്ള പോസ്റ്റിൽ സൂചിപ്പിച്ചിരുന്ന പോലെ കാളഹസ്തിയപ്പ മുതലിയാർക്ക് മലയാള പുസ്തകപ്രസാധക ചരിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. ശ്രദ്ധേയമായ പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെടുന്നത് കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിലൂടെയായിരുന്നു.
കാളഹസ്തിയപ്പ മുതലിയാരുടെ അച്ചടി പരിശ്രമങ്ങളെ പറ്റിയും അദ്ദേഹത്തിനു മലയാള പുസ്തക പ്രസാധകചരിത്രത്തിൽ ഉള്ള പ്രാധാന്യത്തെ പറ്റിയും പി.കെ. രാജശേഖരൻ തൻ്റെ ബുക്സ്റ്റാൾജിയ എന്ന പുസ്തകത്തിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ആ ലേഖനം ഇവിടെ കാണാം
കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്നുള്ള പല പുസ്തകങ്ങളും ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉണ്ട്. അതിൽ രണ്ടെണ്ണം നമുക്ക് ഇപ്പ്പോൾ കിട്ടി. ബാക്കിയുള്ളത് പിറകേ വരുന്നു.
സി.എം.എസ്, ബാസൽ മിഷൻ എന്നി പ്രസാധകരുടെ അക്കാലത്ത് തന്നെ ഇറങ്ങിയ മലയാള പുസ്തകങ്ങൾ വില്വംപുരാണവുമായി താരതമ്യം ചെയ്യുമ്പോൾ അച്ചടിയുടെ കാര്യത്തിൽ സ്വദേശി പ്രസാധകരുടെ ബാലാരിഷ്ടതകൾ ഈ പുസ്തകത്തിൽ തെളിഞ്ഞു കാണാവുന്നതാണ്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.
ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
You must be logged in to post a comment.