1982 – സി.വി. രാമൻ – ശാസ്ത്രപാഠാവലി – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രപാഠാവലിയുടെ ഭാഗമായി എം.എൻ. സുബ്രഹ്മണ്യൻ രചിച്ച് പ്രസിദ്ധീകരിച്ച സി.വി. രാമൻ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്..

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

സി.വി. രാമൻ - ശാസ്ത്രപാഠാവലി - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സി.വി. രാമൻ – ശാസ്ത്രപാഠാവലി – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: സി.വി. രാമൻ
  • രചന: എം.എൻ. സുബ്രഹ്മണ്യൻ
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 20
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: ജിയോ പ്രിന്റേഴ്സ്, പട്ടം, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1960 – കടപ്പാടുകൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ ആദ്യകാല നോവലുകളിൽ ഒന്നായ കടപ്പാടുകൾ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി പൊതു ഇടത്തിലേക്ക് കൊണ്ടു വരുന്ന പദ്ധതിയെ പറ്റിയുള്ള കുറിപ്പിനു് ഈ പൊസ്റ്റ് കാണുക.

കടപ്പാടുകൾ - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
കടപ്പാടുകൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കടപ്പാടുകൾ
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 158
  • പ്രസാധകർ: സാഹിത്യപ്രവർത്തക സഹകരണസംഘം
  • അച്ചടി: ഇന്ത്യാ പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1929 – ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം – മയ്യനാട്ടു് കെ. ദാമോദരൻ

മയ്യനാട്ടു് കെ. ദാമോദരൻ രചിച്ച ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് 1929ൽ ഇറങ്ങിയ പുസ്തകം ആയതിനാൽ ഗുരുവിന്റെ സമാധിയോട് അടുത്ത് ഇറങ്ങിയ പുസ്തകം ആണെന്ന് ഉറപ്പ്. മാത്രമല്ല ശ്രീനാരായണഗുരുവിന്റെ ഏറ്റവും പഴയ ജീവചരിത്രങ്ങളിൽ ഒന്നും ആയിരിക്കും ഇത്. ഗുരുവിന്റെ സഹോദരിമാരുടെ അടക്കം കുറച്ചു അപൂർവ്വമായ ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടൂണ്ട്.

പുസ്തകത്തിന്റെ പഴക്കവും, പേജുകളുടെ നിലവാരപ്രശ്നവും മറ്റും മൂലമുള്ള ചില ചെറിയ പരിമിതികൾ ഡിജിറ്റൽ പതിപ്പിനു  ഉണ്ട്. 1929ൽ നിന്നുള്ള ഡോക്കുമെന്റേഷൻ ആയതിനാൽ ഉള്ളടക്കത്തിനും ചിത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്.

 

ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം - മയ്യനാട്ടു് കെ. ദാമോദരൻ
ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം – മയ്യനാട്ടു് കെ. ദാമോദരൻ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, നാരായണഗുരുവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകൾ ഒക്കെയും ഡിജിറ്റൈസ് ചെയ്ത് ജനങ്ങൾക്ക് (പ്രത്യേകിച്ച് ഗവേഷകർക്ക്) എപ്പോഴും സൗജ്യന്യമായി ലഭ്യമായികാണണം  എന്ന് ആഗ്രഹിക്കുന്ന ശ്രീ. പി. ആർ. ശ്രീകുമാർ ആണ്. അതിനായി അദ്ദേഹം വളരെ ത്യാഗം തന്നെ ചെയ്യുന്നുണ്ട്. ഉദാഹരണത്തിനു ഈ പുസ്തകമടകമുള്ള പുസ്തകങ്ങൾ കൊണ്ട് അദ്ദേഹം എന്നെ കാണാനായി ബാംഗ്ലൂരിൽ വന്നു. അങ്ങനാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ എനിക്കറിയുന്ന മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം
  • രചന: മയ്യനാട്ടു് കെ. ദാമോദരൻ
  • പ്രസാധകർ: കെ. നാരായണൻ
  • പ്രസിദ്ധീകരണ വർഷം: 1929 (മലയാള വർഷം 1104)
  • താളുകളുടെ എണ്ണം:  222
  • പ്രസ്സ്:വി.വി. പ്രസ്സ്, കൊല്ലം  
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി