1948 – കലാനിധി കഥാമയ സാഹിത്യ മാസിക – പുസ്തകം 1 ലക്കം 9

ആർ. നാരായണപണിക്കർ ചീഫ് എഡിറ്റർ ആയി തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കലാനിധി കഥാമയ സാഹിത്യ മാസികയുടെ പുസ്തകം 1 ലക്കം 9ൻ്റെ (സുമം 1 ദളം 9) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1948 - കലാനിധി കഥാമയ സാഹിത്യ മാസിക - പുസ്തകം 1 ലക്കം 9
1948 – കലാനിധി കഥാമയ സാഹിത്യ മാസിക – പുസ്തകം 1 ലക്കം 9

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കലാനിധി കഥാമയ സാഹിത്യ മാസിക – പുസ്തകം 1 ലക്കം 9
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 108
  • അച്ചടി: റെഡ്യാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1975 – Kerala Reader English – Standard VII

1975ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച ഇംഗ്ലീഷ് പാഠപുസ്തകമായ Kerala Reader English – Standard VII എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1975 - Kerala Reader English - Standard VII
1975 – Kerala Reader English – Standard VII

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: Kerala Reader English – Standard VII
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 90
  • പ്രസാധനം: കേരള സർക്കാർ
  • അച്ചടി: സർക്കാർ പ്രസ്സ്, ഷൊർണ്ണൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1971 – അഭിനവഗണിതം – സ്റ്റാൻഡേർഡ് 7

1971-1972ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച അഭിനവഗണിതം എന്ന ഗണിശാസ്ത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സാധാരണ പാഠപുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമായി ദീർഘമായ ആമുഖവും കുട്ടികൾക്കുള്ള കുറിപ്പും ഒക്കെ ഈ പാഠപുസ്തകത്തിൻ്റെ പ്രത്യേകതകളാണ്. അക്കാലത്ത് നടന്ന പാഠ്യപദ്ധതി പരിഷ്കരണത്തോട് അനുബന്ധിച്ച് ഒരു സംഘം അദ്ധ്യാപകർ ചേർന്ന് തയ്യാറാക്കിയ പാഠപുസ്തകം ആണ് ഇതെന്ന് ആമുഖപ്രസ്താവനകളിൽ നിന്നു വ്യക്തമാണ്. അതുവരെ കുട്ടികളേയും അദ്ധ്യാപകർക്കുമായി ഒറ്റ പുസ്തകം ആയിരുന്നുവെങ്കിൽ ഇത് കുട്ടികൾക്ക് തനിയെ വായിച്ചു മനസ്സിലാക തക്ക വിധത്തിലാണ് ഇതിൻ്റെ രചന എന്ന് ആമുഖത്തിൽ കാണാം.

ഏഴാം ക്ലാസ്സിലെ ഗണിതപാഠപുസ്തകം ആയത് കൊണ്ട് തന്നെ കുറച്ചധികം രേഖാചിത്രങ്ങളും ഈ പാഠപുസ്തകത്തിൽ കാണാം.

ലിപിപരിഷ്കരണവുമായി ബന്ധപ്പെട്ട് കുറച്ചു പ്രാധാന്യവും ഈ പുസ്തകത്തിൽ ഞാൻ കാണുന്നു. ഏതാണ്ട് 1970കളുടെ തുടക്കത്തിൽ ആയിരുന്നല്ലോ ലിപിപരിഷ്കരണം നടന്നത്. 1971ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ പുതിയലിപി ആണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ഇത് ഏഴാം ക്ലാസ്സിലെ പാഠപുസ്തവും ആണ്. ലിപി പരിഷകരണം ഏറ്റവും താഴ്ന്ന ക്ലാസ്സിൽ (ഒന്നാം ക്ലാസ്സ്) അവതരിപ്പിച്ച് ക്രമേണ പടിപടിയായി അവതരിപ്പിക്കുന്ന ഒരു സംവിധാനം ആണെന്നാണ് ഞാൻ കരുതിയത്. എന്നാൽ എൻ്റെ ധാരണകളെ മാറ്റി മറിച്ച പാഠപുസ്തകം ആണിത്. വർഷം 1971ആയതിനാൽ പുതിയലിപിയിൽ അച്ചടിച്ച ആദ്യത്തെ പാഠപുസ്തകങ്ങളിൽ ഒന്നായിരിക്കും ഇത്. (ആ വർഷത്തെ എല്ലാ പാഠപുസ്തകങ്ങളും ഇങ്ങനെ ആണോ ചെയ്തത് തുടങ്ങിയ വിവരങ്ങൾ ഈ വർഷത്തെ മറ്റു പാഠപുസ്തകങ്ങൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്താലേ അറിയൂ.)

പുതിയ ലിപി അവതരിപ്പിച്ചപ്പോൾ ഉള്ള സർക്കാർ പ്രസ്സുകളുടെ പരാധീനത കൊണ്ടു ആവണം, സാധാരണ പാഠപുസ്തകങ്ങൾ അച്ചടിക്കുന്ന തിരുവനന്തപുരത്തെ സ്വകാര്യപ്രസ്സുകളിലോ സർക്കാർ പ്രസ്സുകളിലോ അല്ല ഈ പാഠപുസ്തകം അച്ചടിച്ചിരിക്കുന്നത്. മാന്നാനം സെൻ്റ് ജോസഫ് പ്രസ്സിൽ (ചാവറയച്ചൻ്റെ പ്രസ്സ്) ആണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1971 - അഭിനവഗണിതം - സ്റ്റാൻഡേർഡ് 7
1971 – അഭിനവഗണിതം – സ്റ്റാൻഡേർഡ് 7

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: അഭിനവഗണിതം – സ്റ്റാൻഡേർഡ് 7
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 224
  • പ്രസാധനം: കേരള സർക്കാർ
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി