ആമുഖം
ഓണപ്പാട്ടു, വിവെകരത്നം, ശീലാവതി, തന്ത്രസംഗ്രഹം എന്നീ കൃതികൾ സമാഹാരിച്ച കൈയെഴുത്തു പ്രതി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന മുപ്പത്തിഏഴാമത്തെ പൊതുസഞ്ചയ രേഖയും പതിനഞ്ചാമത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: വിവെകരത്നം, ഓണപ്പാട്ടു, ശീലാവതി, സന്താനഗോപാലം പാട്ട് , തന്ത്രസംഗ്രഹം
- താളുകളുടെ എണ്ണം: ഏകദേശം 315
- എഴുതപ്പെട്ട കാലഘട്ടം:ഏകദേശം 1850കൾക്കും 1870 കൾക്കും ഇടയിൽ
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഇത് ഗുണ്ടർട്ട് ശെഖരത്തിൽ ഉള്ളതാണെങ്കിലും ഗുണ്ടർട്ടിന്റെ കൈയെഴുത്ത് അല്ല. എന്നാൽ ഈ പേപ്പർ കൈയെഴുത്ത് പ്രതിയുടെ അരികിൽ കാണുന്നതും രെഖയിൽ കാണുന്ന ചെറു തിരുത്തലുകളും ഗുണ്ടർട്ടിന്റെ ആണ് . എഴുത്തിന്റെ രീതി കണ്ടിട്ടിട്ട് ഏകദേശം 1860ൽ ആണെന്ന് തോന്നുന്നു.
ഓണപ്പാട്ട് ഈ കൈയെഴുത്ത് പ്രതിയിൽ കാണാം. മാവേലി നാടു വാണിടും എന്നുള്ള വരികളൊക്കെ സൂക്ഷ്മനിരീക്ഷണത്തിൽ കാണാം.
ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെയും മറ്റുള്ളവരുടേയും വിവിധ കൃതികൾ കാണുക.
ഇതിൽ കൂടുതൽ ഈ കൈയെഴുത്ത് രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
You must be logged in to post a comment.