രാമചരിതം – ചീരാമകവി – കൈയെഴുത്തുപ്രതി

ആമുഖം

മലയാളത്തിലെ ആദ്യത്തെ കൃതിയെന്നു പറയപ്പെടുന്ന രാമചരിതത്തിനു 1850കളിൽ ഗുണ്ടർട്ട്  തയ്യാറാക്കിയ കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 151-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: രാമചരിതം കൈയെഴുത്തു പ്രതി
  • താളുകളുടെ എണ്ണം: 191
  • എഴുതപ്പെട്ട കാലഘട്ടം:  1150നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 1150 മൂലകൃത രചിച്ചതെന്ന് കരുതുന്ന കാലഘട്ടമാണ്. 1850കൾ ഗുണ്ടർട്ട് ഇത് കൈയെഴുത്തായി കടലാസിലേക്ക് പകർത്തിയ കാലഘട്ടവും.
രാമചരിതം - ചീരാമകവി – കൈയെഴുത്തുപ്രതി
രാമചരിതം – ചീരാമകവി – കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

രാമചരിതത്തിന്റെ അത്യവാശ്യം വിശദമായ വിവരണത്തിന്നു രാമചരിതം എന്ന മലയാളം വിക്കിപീഡിയ ലെഖനം കാണുക. അക്കാദമിക്ക് ആയ കൂടുതൽ നിരീക്ഷണങ്ങൾക്ക് ഉള്ളൂരിന്റെയും ഡോ: സ്കറിയ സക്കറിയ തുടങ്ങിയ പണ്ഡിതരുടെ ലേഖനങ്ങൾ കാണുക.

1150 ആണ് മൂലകൃത രചിച്ചതെന്ന് കരുതുപ്പെടുന്ന കാലഘട്ടം. അതിനാൽ തന്നെ തമിഴിലോ വട്ടെഴുത്തോ ആവും മൂലകൃതിയുടെ ലിപി. പിൽക്കാലത്ത് അത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ടാവാം. അതിൽ നിന്ന് നോക്കിയായിരിക്കാം ഈ കൈയെഴുത്ത് പ്രതി 1850കളിൽ ഗുണ്ടർട്ട്   തയ്യാറാക്കിയത്. .

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതുമൂലം നേരിട്ടുള്ള ഡൗൺലോഡ് ലഭ്യമല്ല.  അതിനാൽ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യണം എന്നു നിർബന്ധം ഉള്ളവർക്കായി ഓരോ പേജായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

Comments

comments