1958 – Kerala English Reader – Book I

കേരള സർക്കാർ 1958ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്  പാഠപുസ്തകമായ Kerala English Reader – Book I എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിലെ പാഠപുസ്തകം ആണെന്ന് വ്യക്തമല്ല.  ഉള്ളടക്കം പരിശോധിച്ചതിൽ നിന്നും, പുസ്തകത്തിൽ Book I എന്ന് കാണുന്നതിനാലും  ഒരു പക്ഷെ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്ന അഞ്ചാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകം ആയിരുന്നിരിക്കാം ഇതെന്ന് ഊഹിക്കുന്നു.

പുസ്തകത്തിൻ്റെ ബാക്ക് കവർ പേജും അവസാനത്തെ അഞ്ചാറ് പേജുകളും  (Essential Works എന്ന അദ്ധ്യായം അടങ്ങുന്ന 177, 178, 179, 180 എന്നീ പേജുകളും ബാക്ക് മാറ്ററും) നഷ്ടപ്പെട്ടിട്ടുണ്ട് എന്ന ഒരു കുറവ് ഈ ഡിജിറ്റൽ സ്കാനിനുണ്ട്. പിന്നീട് എപ്പോഴെങ്കിലും എവിടെ നിന്നെങ്കിലും നല്ലൊരു കോപ്പി കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാൻ കഴിയുമെന്ന് ആശിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1958 - Kerala English Reader - Book I
1958 – Kerala English Reader – Book I

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: Kerala English Reader – Book I
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 188
  • അച്ചടി: Text Book Press, Thrikkakara, Kochi
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1951 – ലോകചരിത്രം (അഞ്ചാം പതിപ്പ്) – നാലാം ഫോറം – പി. കുഞ്ഞികൃഷ്ണമേനോൻ

1951-1952 ൽ  തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിൽ  (ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച ചരിത്ര പാഠപുസ്തകമായ ലോകചരിത്രം – നാലാം ഫാറത്തിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പി. കുഞ്ഞികൃഷ്ണമേനോൻ ആണ് ഇത് രചിച്ചിരിക്കുന്നത്. ഇത് പുസ്തകത്തിൻ്റെ അഞ്ചാം പതിപ്പ് ആണെന്ന് കാണുന്നതിനാൽ ഇത് പാഠപുസ്തകമായി കുറച്ചധികം വർഷങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് ഊഹിക്കാം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1951 - ലോകചരിത്രം (അഞ്ചാം പതിപ്പ്) - നാലാം ഫോറം - പി. കുഞ്ഞികൃഷ്ണമേനോൻ
1951 – ലോകചരിത്രം (അഞ്ചാം പതിപ്പ്) – നാലാം ഫോറം – പി. കുഞ്ഞികൃഷ്ണമേനോൻ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ലോകചരിത്രം (അഞ്ചാം പതിപ്പ്) – നാലാം ഫോറം – പി. കുഞ്ഞികൃഷ്ണമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 136
  • അച്ചടി: പരീഷന്മുദ്രണാലയം, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

റെയിൽ പാതകൾ – ശാസ്ത്രഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ 1970 നോടടുത്ത് ശാസ്ത്രഗ്രന്ഥാവലി എന്ന സീരീസീൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച റെയിൽ പാതകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. റെയിൽ വേയുടെ ചരിത്രവും എഞ്ചിനീയറിങും ഒക്കെയാണ് ഈ പുസ്തകത്തിൽ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഈ വിഷയത്തിൽ ഇറങ്ങിയ അപൂർവ്വം പുസ്തകങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് കരുതുന്നു.  പുസ്തകത്തിൽ പേജ് നമ്പർ 140 കഴിഞ്ഞാൽ പിന്നെ പേജ് നമ്പർ 145 എന്നാണ് കാണുന്നത്. എന്നാൽ 140ൻ്റെ അവസാനമുള്ള ഉള്ളടക്കത്തിൻ്റെ തുടർച്ചയായാണ് 145ൻ്റെ തുടക്കത്തിലെ ഉള്ളടക്കം എന്നു ഒറ്റ നോട്ടത്തിൽ എനിക്കു തോന്നു. ഇക്കാരണം കൊണ്ട് ഇതൊരു അച്ചുപിഴയായാണ് എനിക്കു തോന്നുന്നത്. ഈ പുസ്തകത്തിൽ അച്ചടിച്ച വർഷം രേഖപ്പെടുത്തിയിട്ടില്ല. അത് വലിയ ഒരു കുറവ് തന്നെയാണ്.

റെയിൽ പാതകൾ - ശാസ്ത്രഗ്രന്ഥാവലി
റെയിൽ പാതകൾ – ശാസ്ത്രഗ്രന്ഥാവലി

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: റെയിൽ പാതകൾ – ശാസ്ത്രഗ്രന്ഥാവലി
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം: 196
  • പ്രസാധനം:  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ
  • അച്ചടി: RVM Press, Trivandrum