വേതാളചരിതം – സന്താനഗോപാലം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി

ആമുഖം

വേതാളചരിതം,സന്താനഗോപാലം, നളചരിതം  അടക്കം ഒരു കൂട്ടം പൌരാണിക കൃതികളുടെ  കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 154-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വേതാളചരിതം,സന്താനഗോപാലം, നളചരിതംതുടങ്ങി പത്തോളം കൃതികളുടെ കൈയെഴുത്ത് പ്രതി
  • താളുകളുടെ എണ്ണം: 531
  • എഴുതപ്പെട്ട കാലഘട്ടം:  1870 എന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 
വേതാളചരിതം – സന്താനഗോപാലം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി
വേതാളചരിതം – സന്താനഗോപാലം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

താഴെ പറയുന്ന ഒരു കൂട്ടം കൃതികൾ ആണ് ഈ കൈയെഴുത്തുപ്രതിയിൽ ഉള്ളത്:

  • നളചരിതം
  • മുദ്രാരാക്ഷസം
  • വേതാളചരിതം
  • ചതുർദ്ദശവൃത്തം
  • സന്താനഗോപാലം
  • ഉത്തരരാമായണം
  • ദേവീമാഹാത്മ്യം
  • ചന്ദ്രസംഗമം കഥ
  • സീതാവൃത്താന്തം
  • രാമായണംകഥ

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

530ഓളം താളുകൾ ഉള്ള വളരെ വലിയ കൈയെഴുത്തു പ്രതി ആണിത്. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് വളരെ കൂടുതൽ ആണ്.  അതുമൂലം കൃതി ഒറ്റയടിക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല.  അതിനാൽ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യണം എന്നു നിർബന്ധം ഉള്ളവർക്കായി ഓരോ പേജായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

Comments

comments