1896 – ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം – എൽ. ജെ. ഫ്രോണ്മെയർ

ആമുഖം

ഹെർമ്മൻ ഗുണ്ടർട്ടിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചതിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 227-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം
 • താളുകളുടെ എണ്ണം: ഏകദേശം 85
 • പ്രസിദ്ധീകരണ വർഷം:1896
 • രചന: റവ: എൽ. ജെ. ഫ്രോണ്മെയർ
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1896 - ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം - എൽ. ജെ. ഫ്രോണ്മെയർ
1896 – ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം – എൽ. ജെ. ഫ്രോണ്മെയർ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

1859ൽ കേരളം വിട്ട ഗുണ്ടർട്ട് മലയാള ഭാഷാ പ്രവർത്തനങ്ങൾ ജർമ്മനിയിൽ ഇരുന്നും തുടർന്നു. ജർമ്മനിയിൽ ഇരുന്നു കൊണ്ടാണ് അദ്ദേഹം വിഖ്യാതമായ ഗുണ്ടർട്ട് നിഘണ്ടു 1872ൽ പ്രസിദ്ധീകരിക്കുന്നത്.  വേറെ പല പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലും പുനഃപ്രസിദ്ധീകരണത്തിലും അദ്ദേഹം സഹകരിക്കുന്നുണ്ട്.

1893ൽ ആണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം 1896ൽ അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളത്തിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. മലയാള വ്യാകരണം, പ്രകൃതിശാസ്ത്രം (1883) തുടങ്ങിയ വിഖ്യാത മലയാള ഗ്രന്ഥങ്ങളുടെ രചയിതാവായ  റവ: എൽ. ജെ. ഫ്രോണ്മെയർ ആണ് ഈ ഗുണ്ടർട്ട് ജീവചിത്രത്തിന്റെ രചയിതാവ്.

മലയാളത്തിലുള്ള ജീവചരിത്രങ്ങൾ അപൂർവ്വമായിരുന്ന കാലഘട്ടത്തിൽ ആണ് ഈ ജീവചരിത്രം അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത് എന്നതിനാൽ ഈ രചനയ്ക്ക് ആ വിധത്തിലും ഗുണ്ടർട്ടിനെ പറ്റിയുള്ള ആദ്യ മലയാള ജീവചരിത്രം എന്നതിന്റെ പേരിലും പ്രാധാന്യമൂണ്ട്.

ഗുണ്ടർട്ട്
ഗുണ്ടർട്ട്

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

1909 – മലങ്കര ഇടവക പത്രിക – പുസ്തകം 18

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1909-ാം ആണ്ടിലെ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിനെട്ടാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പതിനേഴ് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു. അതിന്റെ ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

 • പേര്: മലങ്കര ഇടവക പത്രിക – 1909-ാം ആണ്ടിലെ 12 ലക്കങ്ങൾ
 • താളുകളുടെ എണ്ണം: ഏകദേശം 24 പേജുകൾ വീതം. 
 • പ്രസിദ്ധീകരണ വർഷം: 1909
 • പ്രസ്സ്: Mar Thomas Press, Kottayam
1909 – മലങ്കര ഇടവക പത്രിക – പുസ്തകം 18
1909 – മലങ്കര ഇടവക പത്രിക – പുസ്തകം 18

മലങ്കര ഇടവക പത്രികയുടെ ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, ഗുണ്ടർട്ട് ലെഗസി പദ്ധതിയുമായി ബന്ധപ്പെട്ട സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല.

ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

എന്തായാലും ഈ മാസികയിലെ വിവിധ ലക്കങ്ങളിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ കേരള സുറിയാനി സഭകളുടെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

1909-ാം ആണ്ടിലെ 12 ലക്കങ്ങൾ ആണ് നമുക്ക് ലഭ്യമായിരിക്കുന്നത്. ഇതിലെ 5-ാം ലക്കത്തിൽ അന്നത്തെ മെത്രാപോലീത്ത മാർ ദിവന്ന്യാസ്യോസ് വലിയ മെത്രാപോലീത്തയുടെ മരണ വിവരം കാണാം.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

1892 മുതൽ 1900 വരെയുള്ള ലക്കങ്ങളിൽ നിന്നു വ്യത്യസ്തമായി 1901മുതൽ മുൻപോട്ടുള്ള ലക്കങ്ങൾ ഞാൻ ഫോട്ടോ എടുക്കുന്നില്ല. ഫോട്ടോ എടുത്ത താളുകൾ ആണ് എനിക്കു ലഭിച്ചത്. അതിനാൽ തന്നെ ഫോട്ടോ എടുപ്പിനായി സമയം വിനിയോഗിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. (വേറെയും ധാരാളം രേഖകൾ ഡിജിറ്റൈസേഷനായി ക്യൂവിലാണ്). ചില്ലറ ഗുണനിലവാരപ്രശ്നം ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാത്ത ഫോട്ടോകൾ ആണ് ലഭ്യമായിരിക്കുന്നത്. അതിനാൽ തന്നെ പോസ്റ്റ് പ്രൊസസിങ് പണികൾക്ക് മാത്രമാണ് ഞാൻ സമയം വിനിയോഗിച്ചത്. (എന്നാൽ ഞാൻ നേരിട്ടു ഫോട്ടോയെടുത്ത് ഡിജിറ്റൈസ് ചെയ്ത 1900 വരെയുള്ള ലക്കങ്ങളുടെ ഗുണനിലവാരവും ഉപയോഗക്ഷമതയും 1901ത്തിന്നു ശെഷമുള്ള സ്കാനുകൾക്ക് ഉണ്ടാവണം എന്നില്ല)

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1909-ാം ആണ്ടിലെ 12 ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള പട്ടികയിലെ കണ്ണികളിൽ നിന്നു ലഭിക്കും.

ഓരോ കളർ സ്കാനും ഏകദേശം 7MB മുതൽ 14MB വരെ വലിപ്പമുണ്ട്.

Hermann-Gundert Portal – a treasure trove for South Indian languages

Introduction

The printed  and handwritten source materials from the collection of Hermann Gundert (and his Basel Mission colleagues) available in the Tuebingen University Library,  has been scanned, catalogued, partially transcribed  and made accessible with the support of the German Research Foundation (DFG). The digital collection can be accessed through the Hermann Gundert Portal which is available here http://gundert-portal.de. The portal is officially opened to public through a small function happened in Tuebingen University Library on 20th November 2018.

Hermann Gundert Portal
Hermann Gundert Portal

Gundert Legacy project

During 2012-2013 a request was made to Tuebingen University authorities to digitize the Malayalam documents in Gundert collection. The university took it forward and a project is planned to scan not only the Gundert collection but also his colleagues collections which are in other south Indian languages. On 2013 September 12 a function was organized in Kochi, Kerala and the Gundert Legacy project was announced.  The project was funded by German Research Foundation (The Deutsche Forschungsgemeinschaft).  One of the highlight of the project is the decision to convert the printed documents in Malayalam to Malayalam Unicode. About 24,000 pages from the collection is converted to Malayalam Unicode.

Gundert Portal

The Gundert Portal is designed to display the results of the Gundert Legacy Project. The portal is inaugurated at a small function happened in Tuebingen University Library on 20th November 2018. The portal can be accesses here: http://gundert-portal.de.

In the Gundert portal Tuebingen University has included the 19th century works in South Indian languages that are in the holdings of the University Library, even if they were not strictly speaking from the Gundert legacy. English and German material written by Gundert and his closest colleagues was also added.

A flyer created by Tuebingen University about the Gundert Portal is available here.

Languages covered

While a major portion of the collection is source materials is in Malayalam, the next major collection is about Kannada. Also there are source materials in Tamil, Telugu, Tulu, Sanskrit, English and German. The English and German materials are related to South India/Basel Mission.

Types of documents

The source materials include printed (both letter press and lithography) and handwritten (paper documents and palm leaves) documents.

Subjects covered

The subjects covered in these documents include Christian and Hindu literature,  mythological topics, dictionary, grammar, fiction, and non-fiction books.

Number of documents

As noted above, Malayalam language has a major share in this collection. The next important one is Kannada. Following are the details of the facts and figures of the documents:

 • 293 titles in Malayalam script which includes 73 paper manuscripts and 20 palm-leaf manuscripts
 • 187 titles in Kannaḍa script which includes 37 paper manuscripts and 2 palm-leaf manuscripts
 • 4 titles in Tulu language (in Kannada script)
 • 25 titles in Tamil script which includes 2 paper manuscripts
 • 4 titles in Telugu script
 • 340 titles in German or English, including 190 articles from periodicals

The number of pages in all these documents amounts to 1,37,148 pages

Accessing the portal

The portal is user friendly. But default user interface language is German. So those who are not familiar with German, need to change the language. For this, click on the text “SPRACHE” on the top right and select English from the list as shown in the below image.

 The collection is arranged based on Language, type of document, subject of the document and so on. Since browsing the collection is easy I am not not going into the details of it.

Under Home tab you can see the following pages:

These pages will provide a general overview about the management of this project.

Unicode Conversion

A decision was made by Tuebingen University at the initial phase of the project to convert printed Malayalam documents to Unicode. I got the opportunity to coordinate the Unicode conversion.  Since I have plans to document this in detail very soon  I am not going into the details of the project management of Unicode conversion.

You can view the Unicode version of Malayalam books from the portal.  For this select a Malayalam printed book from the Gundert portal. The books opens in Digital library. For example, the book  Prakrtisastram (പ്രകൃതിശാസ്ത്രം) by  L.J. Frohnmeyer. The Unicode text will appear on the Transcript tab as shown in the following image. The Unicode conversion is done by matching the source text as it is. I will write in detail about these things later.

പ്രകൃതിശാസ്ത്രം
പ്രകൃതിശാസ്ത്രം

Acknowledgements

Over the past 5 years almost 250 people across the globe participated in this project. It is nice to see the result of this international collaboration through Gundert Portal. Hope the researchers, Open Knowledge community (for example, Wikimedians), Language computing experts will make good use of this excellent collection from Tuebingen University.

My thanks to Tuebingen University officials for creating such an excellent treasure trove for South Indian languages and people.