ശ്രീകൃഷ്ണവിലാസം – സുകുമാരൻ – താളിയോല പതിപ്പ്

ആമുഖം

സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതായ ശ്രീകൃഷ്ണവിലാസം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 193-ാമത്തെ  പൊതുസഞ്ചയ രേഖയും 21മത്തെ താളിയോല രേഖയും ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീകൃഷ്ണവിലാസം
  • രചയിതാവ്: സുകുമാരൻ എന്നു കരുതപ്പെടുന്നു
  • താളിയോല ഇതളുകളുടെ എണ്ണം: 57
  • കാലഘട്ടം:  1846 എന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ശ്രീകൃഷ്ണവിലാസം – താളിയോല പതിപ്പ്
ശ്രീകൃഷ്ണവിലാസം – താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീകൃഷ്ണവിലാസം. ഈ കൃതിയെ പറ്റി കുറച്ചു വിവരങ്ങൾ മലയാളം വിക്കിപീഡിയ ലെഖനത്തിൽ വായിക്കുക.

മൂലകൃതിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല എന്ന് ഇതിന്റെ കൈയെഴുത്തു രീതിയിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. മാത്രമല്ല ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ 1846 എന്നു കാണുന്നു.

മൊത്തം 57ത്തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

1870 – മലയാള പഞ്ചാംഗം

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1870ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 192-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1870
  • താളുകളുടെ എണ്ണം:  ഏകദേശം 79
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1870 – മലയാള പഞ്ചാംഗം
1870 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1870ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1870ലെ പഞ്ചാംഗത്തിൽ കാണാം.

ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭ്യമാകുന്ന  അഞ്ചാമത്തെ മലയാളപഞ്ചാംഗം ആണിത്. ഇതിനു മുൻപ് താഴെ പറയുന്ന നാലു പഞ്ചാംഗങ്ങൾ നമുക്ക് ലഭിച്ചിരുന്നു:

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1851 – Malayalam Selections: With Translations, Grammatical analyses, and Vocabulary

ആമുഖം

1850കളിൽ മദ്രാസ് സർക്കാരിന്റെ ഔദ്യൊഗിക മലയാളം പരിഭാഷകൻ ആയിരുന്ന  A.J. ARBUTHNOT ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച  Malayalam Selections: With Translations, Grammatical analyses, and Vocabulary എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 191-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Malayalam Selections: With Translations, Grammatical analyses, and Vocabulary
  • പ്രസിദ്ധീകരണ വർഷം:1851
  • താളുകളുടെ എണ്ണം:  ഏകദേശം 225
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1851 - Malayalam Selections: With Translations, Grammatical analyses, and Vocabulary
1851 – Malayalam Selections: With Translations, Grammatical analyses, and Vocabulary

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

സർക്കാർ സർവ്വീസിൽ ചേർന്ന് പ്രവർത്തിക്കുന്നവരെ മലയാളഭാഷ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നിർമ്മിച്ച പുസ്തകം ആണിത്. 1850കളിൽ മദ്രാസ് സർക്കാരിന്റെ ഔദ്യൊഗിക മലയാളം പരിഭാഷകൻ ആയിരുന്ന  A.J. ARBUTHNOT ആണ് ഇത് ക്രോഡീകരിച്ചത്.

പുസ്തകം നാലു വിഭാഗമായി തിരിച്ചിരിക്കുന്നു. ഒന്നാം വിഭാഗത്തിൽ കഥകൾ, രണ്ടാം വിഭാഗത്തിൽ വിവിധ സർക്കാർ രേഖകളിൽ നിന്നുള്ള ഉദാഹരണങ്ങൾ, മൂന്നാം വിഭാഗത്തിൽ മലയാള സംഭാഷണ ഉദാഹരണങ്ങൾ, നാലാം വിഭാഗത്തിൽ പദസഞ്ചയം എന്നിങ്ങനെയാണ് പുസ്തകത്തിന്റെ ഘടന. പുസ്തകം ഉള്ളടക്കം ഏതാണ്ട് മൊത്തമായി മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

പുസ്തകത്തിന്റെ രണ്ടാം വിഭാഗത്തിൽ കാണുന്ന സർക്കാർ രേഖകളിൽ നിന്നുള്ള ഉദാഹരണങ്ങൾ ഇന്ന് ഒരു ചരിത്രരേഖയാണ്.  കോട്ടയം സി.എം.എസ്. പ്രസ്സിൽ ആണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്.