1930 – മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം

ആമുഖം

മാർത്തോമ്മാ സഭയുമായി ബന്ധപ്പെട്ട മറ്റൊരു പുസ്തകം കൂടി. ഹാശാ ആഴ്ചയിൽ (passion week) സഭയിൽ ഉപയോഗിക്കുന്ന പ്രാർത്ഥനകൾ അടങ്ങിയ ഹാശാക്രമം എന്ന പുസ്തകം 1930ൽ ആണ് ആദ്യമായി ക്രോഡീകരിച്ച് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതുവരെ  ഹാശാ ആഴ്ചയിലെ ശുശൂഷകൾ പലപള്ളികളിലും പല വിധത്തിൽ ആയിരുന്നു. 1930ൽ ഹാശാ ആഴ്ചയിൽ ഉപയോഗിക്കേണ്ട പ്രാർത്ഥകൾ ക്രോഡീകരിച്ച് അച്ചടിച്ചതൊടെ ഈ പ്രാർത്ഥനകൾക്ക് സഭയിൽ അടുക്കും ചിട്ടയും വന്നു. ഈ ഹാശാക്രമത്തിന്റെ 1930ലെ ഒന്നാമത്തെ പതിപ്പ് തന്നെയാണ് നമുക്ക് ഈ വട്ടം ലഭ്യമായിരിക്കുന്നത്. ഈ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ  ശ്രീ. ജയിംസ് പാറമേലിനു നന്ദി

പുസ്തകത്തിന്റെ വിവരം

  • പേര്: മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം
  • വർഷം: 1930
  • പതിപ്പ്: ഒന്നാം പതിപ്പ്
  • താളുകൾ:  144
  • പ്രസ്സ്:TAM Press, Tiruvalla
മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം
മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം

ഉള്ളടക്കം

ശീർഷകം സൂചിപ്പിക്കുന്ന പോലെ ഹാശാ ആഴ്ചയിൽ ഓരോ ദിവസവും ഉപയോഗിക്കേണ്ട പ്രാർത്ഥനകൾ ആണ് പുസ്തകത്തിലെ ഉള്ളടക്കം. ഈ പുസ്തകം  പുറത്തിറക്കാൻ ഉലശേരിൽ യൗസേഫ് കശീശാ ആണ് മുൻകൈ എടുത്തതെന്ന് ആമുഖ പ്രസ്താവന സൂചിപ്പിക്കുന്നു.  ഓരോ ദിവസവും ഓരോ നേരത്തും ചൊല്ലേണ്ട പ്രാർത്ഥനകൾ   ഇംഗ്ലീഷ് ചുരുക്കെഴുത്ത് ഉപയോഗിച്ച് വേർ തിരിച്ച് കാണിച്ചിട്ടുണ്ട്. ഈ ആദ്യത്തെ പതിപ്പിൽ കാണുന്ന പല നേരത്തെ പ്രാർത്ഥനകളും (ഉദാ: തിങ്കളാഴ്ച ഉച്ചയ്ക്കത്തെ പ്രാർത്ഥന) ഇപ്പോൾ ഇറങ്ങുന്ന പുതിയ പതിപ്പുകളിൽ വിട്ടു കളഞ്ഞതായി കാണുന്നു.  കൂടുതൽ  ഉള്ളടക്ക വിശകലനം ഈ വിഷയത്തിൽ അവഗാഹം ഉള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

1923 – തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമം

ആമുഖം

തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഈ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടത്തിന്റെ പിന്മുറക്കാരനായ ശ്രീ. ജയിംസ് പാറമേലിനു നന്ദി

തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമം
തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമം

ഉള്ളടക്കം

1889-1944 കാലഘട്ടത്തിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പായും, മെത്രാപ്പോലീത്തയായും ഒക്കെ സേവനമനുഷ്ഠിച്ച തീത്തൂസ് ദ്വിതീയൻ മെത്രാപ്പോലീത്തയുടെ എപ്പിസ്കോപ്പൽ രജതജൂബിലി 1923ൽ ആഘോഷിച്ചതിന്റെ ശുശ്രൂഷാക്രമത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. മാർത്തോമ്മാ സഭയുമായി ബന്ധപ്പെട്ട് ചരിത്രപ്രാധാന്യമുള്ള ഒരു കൃതിയാണിത്. ഇതിലെ പ്രാർത്ഥകളിൽ അന്നത്തെ വിവിധ സഹോദരിസഭകളുമായുള്ള ബന്ധത്തെപറ്റിയും സാമൂഹികാന്തരീക്ഷത്തെ പറ്റിയും ഒക്കെയുള്ള പരാമർശങ്ങൾ കാണാം. കൂടുതൽ  ഉള്ളടക്ക വിശകലനം ഈ വിഷയത്തിൽ അവഗാഹം ഉള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമം
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 32
  • അച്ചടി: ദ നാഷണൽ പ്രിന്റിങ് ഹൗസ്, തിരുവല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി