1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൨

ആമുഖം

ഇന്ന് ശ്രീവാഴും കോട് മാസികയുടെ രണ്ടാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് പങ്കുവെക്കുന്നത്. ആദ്യത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ഇവിടെ ലഭിയ്ക്കും. ഒന്നാമത്തെ ലക്കത്തെ പോലെ ഈ രണ്ടാമത്തെ ലക്കവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്.

പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൨ (പുസ്തകം 1 ലക്കം 2)
  • താളുകൾ: 20
  • പ്രസാധകൻ: കെ.എം. കൃഷ്ണക്കുറുപ്പ് (ഏറ്റവും അവസാനത്തെ താളീലെ കുറിപ്പിൽ നിന്ന് മനസ്സിലാക്കിയ വിവരം) ഉടമസ്ഥൻ: ഇ.വി. രാമൻ ഉണ്ണിത്താൻ ആണെന്ന് രണ്ടാം താളിലെ കുറിപ്പിൽ സൂചന
  • പ്രസ്സ്: മനോമോഹനം പ്രസ്സ്, കൊല്ലം
  • പ്രസിദ്ധീകരണ വർഷം: 1918
ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൨
ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൨

ഉള്ളടക്കം

ഈ ലക്കത്തിൽ എടുത്ത് പറയാനുള്ളത് കേരളത്തിന്റെ ഐക്യത്തെ സംബന്ധിച്ചുള്ള ഒരു ലേഖനവും പിന്നെ നിർബന്ധിത വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെ പറ്റിയുള്ള ഒരു ലേഖനവും ആണ്. വിവിധ വിഷയങ്ങളിൽ വേറെയും ലേഖനങ്ങൾ ഉണ്ട്.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

1865- ജനുവരി – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 3

ആമുഖം

വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ പുസ്തകം ഒന്ന്, ലക്കം മൂന്നിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കങ്ങൾ തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി. ഇതിനു മുൻപ് നമ്മൾ ഇതിന്റെ ഒന്നും രണ്ടും ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ കണ്ടതാണല്ലോ.

പുസ്തകത്തിന്റെ വിവരം

  • പേര്: വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) പുസ്തകം ഒന്ന്, ലക്കം മൂന്ന്
  • താളുകൾ: 50
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • പ്രസാധകർ: കോട്ടയം കോളേജ്
  • പ്രസിദ്ധീകരണ വർഷം: 1865 ജനുവരി
1865- ജനുവരി – വിദ്യാസംഗ്രഹം - പുസ്തകം 1 – ലക്കം 3
1865- ജനുവരി – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 3

ഉള്ളടക്കം

ഈ ലക്കത്തിൽ കൗതുകകരമായി തോന്നിയത് India in Vedic Era എന്ന ലേഖനമാണ്. അതിൽ അന്നത്തെ കാഴ്ചപ്പാടിൽ വിവിധ ഭാഷാ കുടുംബങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്ന് വിശശദമായി പറഞ്ഞിരിക്കുന്നു. സംസ്കൃതവും മലയാളവും എന്ത് കൊണ്ട് വ്യത്യസ്തകുടുംബങ്ങളിൽ പെടുന്നും എന്നും സംസ്കൃതവും ഇംഗ്ലീഷും എന്ത് കൊണ്ട് ഒരേ കുടുംബത്തിൽ പെടുന്നു എന്നും ഉദാഹരണ സഹിതം വിശദീകരിക്കുന്നു. രണ്ടാം ലക്കത്തിൽ തുടങ്ങിയ ആവിവണ്ടിയെ പറ്റിയുള്ള ലേഖനം ഈ ലക്കത്തിലും തുടരുകയാണ്.

മറ്റൊരു പ്രധാന ലേഖനം ഭൂമിയുരുണ്ടതകുന്നു എന്നുള്ളതു എന്നതാണ്. ഭൂമിയുരുണ്ടതാകുന്നു എന്നത് വിശദീകരിക്കാൻ 1865ൽ അറിവിൽ നിന്ന് ലഭ്യമായിരിക്കുന്ന വിവിധ ലോജിക്കുകൾ ഉപയോഗിക്കുന്നു. ഈ ലേഖനം മലയാണ്മയുടെ വ്യാകരണത്തിന്റെ കർത്താവ് ജോർജ്ജ് മാത്തൻ ആണെഴുതിയത് എന്ന് GM എന്ന ഇനീഷ്യൽ സൂചിപ്പിക്കുന്നു.  അതേ പോലെ മറ്റൊരു ലെഖനത്തിലെ C എന്ന ഇനീഷ്യൽ അത് റിച്ചാർഡ് കൊളിൻസ് ആണെഴുതിയത് എന്നും സൂചിപ്പിക്കുന്നു എന്നു തോന്നുന്നു.

 

ഘാതകവധത്തിന്റെ ഒറിജിനൽ ഇംഗ്ലീഷ് കൃതി (The Slayer Slain) ഘണ്ഡശഃ പ്രസിദ്ധിക്കരിക്കുന്നത് ഈ ലക്കത്തിലും തുടരുകയാണ്.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൧

ആമുഖം

ഈ പോസ്റ്റിലൂടെ ശ്രീവാഴുംകോട് എന്നൊരു മാസികയുടെ ഒന്നാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് പങ്കു വെക്കുന്നത്. ഈ മാസികയെ പറ്റി ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അതിനാൽ ഇതിനെ പറ്റി പുസ്തകത്തിന്റെ മെറ്റാഡാറ്റയിൽ നിന്ന് കിട്ടുന്നതിൽ കൂടുതൽ പറയാൻ എനിക്കാവില്ല. അത് ഈ വിഷയം അറിവുള്ളവർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

ഈ പുസ്തകം നമുക്ക് തിരുവനന്തപുരം എഞ്ചനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർശരത്ത് സുന്ദർ രാജീവിന്റെ സ്വകാര്യശേഖരത്തിൽ നിന്നാണ് വരുന്നത്. ഇത്തരം പുരാതന പൊതുസഞ്ചയ രേഖകൾ കണ്ടെത്തി സൂക്ഷിച്ച് വെച്ച് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കുകയും ചെയ്ത ശരത്ത് സുന്ദറിനു വളരെ നന്ദി.

എന്നാൽ നമുക്ക് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പുസ്തകത്തിന്റെ സ്ഥിതി അല്പം പരിതാപകരമാണ്. ചിതലും മറ്റും തിന്ന ഭാഗങ്ങളും മറ്റും ഉള്ളതിനാലും കാലപ്പഴക്കം മൂലവും ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ശ്രമിക്കുമ്പോൾ പുസ്തകത്തിലെ നോയിസ് വളരെയധികമാണെന്ന് കാണുന്നു. അതിനാൽ തന്നെ വെറും ടെസ്റ്റ് മാത്രമുള്ള ഇതിന്റെ ഉള്ളടക്കം ബ്ലാക്ക് ആന്റ് വൈറ്റ് ഉള്ളടത്തിലേക്ക് മാറ്റുമ്പോൾ വളരെയധികം നോയിസ് കടന്നു വരുന്നു. അതിനാൽ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഗ്രേസ്കെയിലിൽ തന്നെ തരുന്നു. അതുമൂലം വെറും 24 പേജ് മാത്രമുള്ള ഇതിന്റെ സൈസ് 11 MBക്ക് അടുത്താണ്. (സത്യത്തിൽ വെറും ടെസ്റ്റ് മാത്രമുള്ള ഈ പുസ്തകം ഗ്രേസ്കെയിലിൽ ചെയ്യേണ്ട ആവശ്യമൊന്നും ഇല്ല. )

പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൧
  • താളുകൾ: 24
  • പ്രസാധകൻ: കെ.എം. കൃഷ്ണക്കുറുപ്പ് (ഏറ്റവും അവസാനത്തെ താളീലെ കുറിപ്പിൽ നിന്ന് മനസ്സിലാക്കിയ വിവരം)
  • പ്രസ്സ്: മനോമോഹനം പ്രസ്സ്, കൊല്ലം
  • പ്രസിദ്ധീകരണ വർഷം: 1918
1918 - തിരുവാഴുംകോട് - പുസ്തകം ൧ ലക്കം ൧
1918 – തിരുവാഴുംകോട് – പുസ്തകം ൧ ലക്കം ൧

ഉള്ളടക്കം

പൊതുവായി തിരുവിതാംകൂറിനെ സംബന്ധിക്കുന്ന ചില ലേഖനങ്ങളും, ഇംഗ്ലീഷ് മാസികകളിൽ നിന്നും മറ്റും തർജ്ജുമ ചെയ്ത ചെറുകുറിപ്പുകളുമാണ് മാസികയുടെ ഉള്ളടക്കം. ഇതിൽ “തിരുവിതാംകൂറിലെ സയൻസു വിദ്യാഭ്യാസവും വ്യവസായവും” എന്ന ലേഖനം വ്യത്യസ്തമായ ഒരെണ്ണമായി എനിക്കു തോന്നി. കൂടുതൽ വിശകലനം ഈ വിഷയത്തിൽ അറിവുള്ളവർ ചെയ്യുക.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ