ശിവപുരാണം – കൈയെഴുത്ത് പ്രതി 

ആമുഖം

ശിവപുരാണം എന്ന കൃതിയുടെ കൈയെഴുത്തുപ്രതി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന മുപ്പത്തിഅഞ്ചാമത്തെ പൊതുസഞ്ചയ രേഖയും പതിമൂന്നാമത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശിവപുരാണം
  • താളുകളുടെ എണ്ണം: ഏകദേശം 127
  • എഴുതപ്പെട്ട കാലഘട്ടം:ഏകദേശം 1850കൾ
ശിവപുരാണം 
ശിവപുരാണം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് ഗുണ്ടർട്ട് ശെഖരത്തിൽ ഉള്ളതാണെങ്കിലും ഗുണ്ടർട്ടിന്റെ കൈയെഴുത്ത് അല്ല. എന്നാൽ ഈ പേപ്പർ കൈയെഴുത്ത് പ്രതിയുടെ അരികിൽ കാണുന്നതും രെഖയിൽ കാണുന്ന ചെറു തിരുത്തലുകളും ഗുണ്ടർട്ടിന്റെ ആണെന്ന് തോന്നുന്നു.  എഴുത്തിന്റെ രീതി കണ്ടിട്ടിട്ട് ഏകദേശം 1850ൽ ആണെന്ന് തോന്നുന്നു.

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെയും മറ്റുള്ളവരുടേയും വിവിധ കൃതികൾ കാണുക.

ഇതിൽ കൂടുതൽ ഈ കൈയെഴുത്ത് രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത കൈയെഴുത്ത് പ്രതിയുടെ വിവിധ രൂപങ്ങൾ:

Comments

comments