ഗുണ്ടർട്ട് ശേഖരിച്ച പഴഞ്ചൊല്ലുകൾ – കൈയെഴുത്ത് പ്രതി

ആമുഖം

ഹെർമ്മൻ ഗുണ്ടർട്ട് പഴഞ്ചൊല്ലുകൾ ക്രോഡീകരിച്ച രണ്ട് കൈയെഴുത്തുപ്രതികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന ഇരുപത്തി നാലാമത്തെ പൊതുസഞ്ചയ രേഖയും രണ്ടാമത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്. ഇതിൽ നിലവിൽ രണ്ട് കൈയെഴുത്ത് പ്രതികൾ ഉണ്ട്. ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു കിട്ടുന്ന പഴഞ്ചൊൽ കൈയെഴുത്ത് പ്രതികൾ കൂടി ഞാൻ ഒറ്റ പൊസ്റ്റിൽ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി കിട്ടുന്ന കൈയെഴുത്ത് പ്രതികൾ കിട്ടുന്ന മുറയ്ക്ക് ഈ പൊസ്റ്റിൽ അപ്‌ഡേറ്റ് ചെയ്യാം.(അത് വരുന്ന കാര്യം അപ്പപ്പോൾ ഫേസ്ബുക്കിലും മറ്റും അപ്‌ഡെറ്റ് ചെയ്യാം)

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പഴഞ്ചൊല്ലുകൾ
  • താളുകളുടെ എണ്ണം: ഏകദേശം 58 ( 2 കൈയെഴുത്ത് പ്രതികൾ)
  • എഴുതപ്പെട്ട കാലഘട്ടം:1850കൾ
പഴഞ്ചൊല്ലുകൾ
പഴഞ്ചൊല്ലുകൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ രണ്ട് രേഖകളും  ഗുണ്ടർട്ട് തന്നെ എഴുതിയതാണെന്ന് ഞാൻ സംശയിക്കുന്നു.

ആദ്യത്തെ കൈയെഴുത്ത് പ്രതിയുടെ ആദ്യത്തെ താളിൽ ഗുണ്ടർട്ട്, മലബാറിലെ വിവിധ ദേശങ്ങളുടെ വിവരം ഗുണ്ടർട്ട് ഒരു അടയാളമിട്ട് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പിന്നിട് താളുകൾക്ക് അകത്ത് മിക്ക പഴംചൊല്ലിലും പ്രസ്തുത പഴംചൊല്ല് ഉപയൊഗിക്കുന്ന ദേശം ആദ്യത്തെ താളിൽ കാണുന്ന സൂചിക അനുസരിച്ച മാർക്ക് ചെയ്തിരിക്കുന്നത് കാണാം,

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെയും മറ്റുള്ളവരുടേയും വിവിധ കൃതികൾ കാണുക.

ഈ കൈയെഴുത്ത് രേഖകളെ വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത കൈയെത്തു പ്രതിയുടെ വിവിധ രൂപങ്ങൾ:

സ്കാൻ ഒന്ന്

സ്കാൻ രണ്ട്

Comments

comments