Notes on Malayāḷam and Sanskrit literary works – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ആമുഖം

മലയാളത്തിലും സംസ്കൃതത്തിലും ഉള്ള നിരവധി പൗരാണിക കൃതികളെ പറ്റി ഗുണ്ടർട്ട് തയ്യാറാക്കിയ വൈജ്ഞാനികസ്വഭാവമുള്ള കുറിപ്പുകൾ അടങ്ങിയ കൈയെഴുത്തിലുള്ള നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്തു രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 160-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Notes on Malayāḷam and Sanskrit literary works – ഹെർമ്മൻ ഗുണ്ടർട്ട്
  • താളുകളുടെ എണ്ണം: 143
  • കാലഘട്ടം:  1750നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
Notes on Malayāḷam and Sanskrit literary works – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി
Notes on Malayāḷam and Sanskrit literary works – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലയാളത്തിലും സംസ്കൃതത്തിലും ഉള്ള നിരവധി പൗരാണിക കൃതികളെ പറ്റിയുള്ള  വൈജ്ഞാനികസ്വഭാവമുള്ള കുറിപ്പുകൾ ആണ് ഇതിന്റെ ഉള്ളടക്കം. ഒന്നു ഓടിച്ചു നോക്കിയപ്പോൾ താഴെ പറയുന്ന കൃതികളെ പറ്റിയുഌഅ ചെറുകുറിപ്പുകൾ കണ്ടു:

  • പ്രബൊധചന്ദ്രോദയം
  • പ്രഹ്ലാദൊല്പത്തി
  • പ്രശ്നമൃതം
  • പ്രാകൃത വ്യാകരണം
  • ബാലഭാരതം
  • ബാലരാമായണം
  • ഭൎത്തൃഹരിശതകത്രയം
  • ഭട്ടികാവ്യം
  • ഭക്തപ്രിയ
  • ഭാഗവതം ശുകാചാൎയ്യര
  • ഭൊജചമ്പു
  • മനൊരമപൂർവ്വാർദ്ധം
  • മധുരാനാഥനീയം
  • മാനവെദചമ്പു
  • മെഘസന്ദെശം
  • യുധിഷ്ഠിര വിജയം

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

Comments

comments